Ashwani Anilkumar

https://newscom.live

India Information Tourism Transportation Viral news World

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മുകശ്മീരിൽ സജ്ജമാക്കുന്നു. 359 മീറ്റർ (ഏകദേശം 109 അടി) ഉയരമുള്ള ചെനാബ് പാലമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം. ദേശീയ വാർത്ത ഏജൻസിയായ എഎൻഐ സിഎൻഎൻ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം നൽകിയത്. പതിറ്റാണ്ടുകളുടെ നിർമ്മാണത്തിന് ശേഷം 2024 ജനുവരിയിൽ സന്ദർശകർക്കായി തുറന്ന് നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ- […]Read More

Information

പ്രതിരോധ വക്താവായി ശ്രീമതി സുധ എസ് നമ്പൂതിരി ചുമതലയേറ്റു

തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവായി ശ്രീമതി സുധ എസ് നമ്പൂതിരി (ഐഐഎസ്) ചുമതലയേറ്റു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കോട്ടയത്തെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിൻ കീഴിൽ വരുന്ന സേനാ വിഭാഗങ്ങളുടെയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും പരിപാടികൾ, നയങ്ങൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ പൊതുജനങ്ങളെ അറിയിക്കാനുള്ള ഔദ്യോഗിക അധികാരം പ്രതിരോധ വക്താവിനാണ്.CMS:AIR, ന്യൂഡൽഹി, പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ കൊച്ചി, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, കോട്ടയം […]Read More

Viral news

യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു

സംസ്ഥാന യുവജന കമ്മീഷൻ ചെയർമാനായി എം ഷാജർ ചുമതലയേറ്റു. ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ചിന്താ ജെറോം രണ്ടു ടേം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജർ ചുമതലയേറ്റത്.പുതിയ ഉത്തരവാദിത്വം പ്രാധാന്യം അർഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂർവ്വമായി മുന്നോട്ട് പോകുമെന്നും എം ഷാജർ പറഞ്ഞു.Read More

Viral news

പ്ലാസ്റ്റിക് സർജറിക്കിടെ മോഡൽ അന്തരിച്ചു

റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാന്റെ അപരയുമായ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. ഒൺലിഫാൻസ് മോഡലായിരുന്ന ക്രിസ്റ്റീന, കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യത്തെ തുടർന്നാണ് പ്രശസ്തയായത്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ ഹൃദയാഘാതത്തെ തുടർന്നാണ് 34കാരിയായ താരം അന്തരിച്ചത്. സമൂഹമാധ്യമങ്ങളിൽ ആഷ്ടെൻ ജി ഓൺലൈൻ എന്നറിയപ്പെട്ട അവർക്ക് ഇൻസ്റ്റഗ്രാമിൽ 6.20 ലക്ഷത്തിലേറെ ഫോളോവേഴ്സാണുള്ളത്.ഏപ്രിൽ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. മരണവിവരം ഇൻസ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങൾ സ്ഥിതീകരിച്ചത്.Read More

Information

ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ കട്ടപിടിക്കാതിരിക്കാൻ

ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് റവ കട്ട പിടിക്കുന്നത്. എന്നാൽ ഉപ്പുമാവ് ഉണ്ടാക്കുന്നതിന് മുൻപ് റവ നെയ്യിൽ ഒന്ന് ചൂടാക്കിയെടുത്താൽ ഉപ്പുമാവ് കട്ടകെട്ടില്ല.ഒരു പാനിൽ നെയ്യ് ഒ‍ഴിച്ച ശേഷം റവ ചെറിയ തീയിൽ 2 മിനിറ്റ് വറുത്ത് മാറ്റുക.മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ട് മൂപ്പിച്ച ശേഷം കായ പൊടി ഇട്ട് ഇളക്കുക.അതിനുശേഷം സവാള ചെറുതാക്കി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഇട്ട് വഴറ്റുക. […]Read More

Information

വാൾനട്ട് കുതിർത്ത് കഴിക്കുന്നതിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വാൾനട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്ന് രാത്രി മുഴുവൻ കുതിർത്ത ശേഷം രാവിലെ കഴിക്കുക എന്നതാണ്.2-4 വാൾനട്ട് ഒരു കപ്പ് വെള്ളത്തിൽ രാത്രി മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ കുതിർത്ത വാൾനട്ട് കഴിക്കുക.ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കുതിർത്ത വാൾനട്ട് സഹായിക്കും. വാൾനട്ട് കുതിർക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും. മെലറ്റോണിൻ […]Read More

Viral news

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും മാറ്റാൻ‌ ഓറഞ്ച്

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആൻറിഓക്സിഡൻറുകളുടെയും നാരുകളുടെയും സ്രോതസാണ്.മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിൻറെ തൊലി. ഇതിനായി ഓറഞ്ചിൻറെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ ‌തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന്ശേഷം റോസ് വാട്ടർ ഉപയോഗിച്ചു കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിനു ഉത്തമമാണ് […]Read More

Viral news

ജീവനക്കാർക്കുള്ള ലഘുഭക്ഷണം നിർത്തലാക്കി ഗൂഗിൾ

ജീവനക്കാർക്ക് ഏറ്റവും മികച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്ന കമ്പനിയാണ് ഗൂഗിൾ. ഇടവേളയിൽ നൽകുന്ന ലഘുഭക്ഷണം അതിലൊന്നായിരുന്നു. നിരവധി ജീവനക്കാരെ പിരിച്ചു വിട്ടതിനു ശേഷവും ചിലവ് ചുരുക്കലിന്റെ ഭാഗമായി.സൗജന്യ ലഘുഭക്ഷണങ്ങൾ വെട്ടിക്കുറച്ചുകൊണ്ടാണ് ഗൂഗിൾ ദിനംപ്രതിയുള്ള ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ലഘുഭക്ഷണങ്ങൾക്കായി ഓഫീസിൽ തുറന്ന മൈക്രോ കിച്ചണുകൾ ഗൂഗിൾ വ്യാപകമായി പൂട്ടാൻ പോവുകയാണ്. ജീവനക്കാർക്ക് ധാന്യങ്ങൾ, എസ്പ്രെസോ, സെൽറ്റ്സർ വാട്ടർ എന്നിവ പോലുള്ള ലഘുഭക്ഷണങ്ങൾ സൗജന്യമായി നൽകുന്ന സംവിധാനമാണ് മൈക്രോ കിച്ചണുകൾ.Read More

Viral news

അരിക്കൊമ്പൻ ദൗത്യം നാളെ

ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ. വെള്ളിയാഴ്ച പുലർച്ചെ 4 ന് ദൗത്യം തുടങ്ങും.അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ആരംഭിച്ചു. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാ​ഗമായാണ് മോക്ക്ഡ്രിൽ. അതിനിടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി ചിന്നക്കനാലിലും ശാന്തൻപാറയിലെ 1,2,3 വാർഡുകളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതൽ ദൗത്യും പൂർത്തിയാക്കുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.Read More

Viral news

തൈറോയ്ഡ് കാൻസർ ഇങ്ങനെ കണ്ടെത്താം

വിവിധ അർബുദങ്ങളിൽ ഒന്നാണ് തൈറോയ്ഡ് കാൻസർ. കഴുത്തിലെ ‌ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയെ ബാധിക്കുന്ന അപൂർവ രോഗമാണ് തൈറോയ്ഡ് കാൻസർ. ശാരീരിക പരിശോധന: ശാരീരിക പരിശോധനയ്ക്കിടെ ഒരു ഫിസിഷ്യൻ രോഗിയുടെ കഴുത്തിൽ മുഴകളോ വലുതാക്കിയ ലിംഫ് നോഡുകളോ നോക്കും. ഇത് കണ്ടെത്താനുള്ള ആദ്യപടിയാണ്.ഇമേജിംഗ് പഠനങ്ങൾ: അൾട്രാസൗണ്ട്, കംപ്യൂട്ടഡ് ടോമോഗ്രഫി (സിടി), അല്ലെങ്കിൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) പോലുള്ള ഇമേജിംഗ് പഠനങ്ങൾ രോഗിയിൽ ഉപയോഗിക്കുന്നു.ബയോപ്സി: തൈറോയ്ഡ് കാൻസർ നിർണ്ണയിക്കാനുള്ള ഏക മാർഗം ബയോപ്സിയാണ്. തൈറോയ്ഡ് ടിഷ്യുവിന്റെ ഒരു […]Read More