Ashwani Anilkumar

https://newscom.live

General

ഒരു വർഷത്തിനകം കേരളം മാലിന്യ മുക്തം: മുഖ്യമന്ത്രി

2024 മാർച്ചിനകം മാലിന്യ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിൻ നാട് ഏറ്റെടുക്കുകയാണെന്നും ഇതിന്റെ ആദ്യ ഘട്ടമായി ജൂൺ അഞ്ചിന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാലിന്യ സംസ്‌കരണം പൗരധർമമായി ഏറ്റെടുക്കുന്ന സംസ്‌കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വകുപ്പു സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.Read More

Information National Obituary

പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു

പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത ലോകത്ത് 50 വർഷത്തിലേറെ കാലം നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കാരൈക്കുടി ആർ മണി.എം എസ് സുബ്ബലക്ഷ്മി, ഡി കെ പട്ടമ്മാൾ അടക്കം പ്രമുഖ സംഗീതജ്ഞന്മാർക്കൊപ്പം നിരവധി പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കാരൈക്കുടി രംഗ അയ്യങ്കറാണ് ഇദ്ദേഹത്തിന്റെ ഗുരു. അവിവാഹിതനായ ഇദ്ദേഹത്തിന് വലിയ ശിഷ്യസമ്പത്തുണ്ട്.Read More

General Information Kerala Tourism

കുമരകം ടൂറിസം ഫെസ്റ്റിവലിന് ഒരുങ്ങുന്നു

വിജയകരമായ ജി20 ആതിഥേയത്വത്തിന് ശേഷം കുമരകം ടൂറിസം ഫെസ്റ്റിവലിന് ഒരുങ്ങുന്നു. മെയ് 12 മുതൽ 15 വരെ നാല് ദിവസം നീണ്ടുനിൽക്കുന്ന ടൂറിസം ഫെസ്റ്റിവലിനാണ് കുമരകം വേദിയാകുക. ജി20 ആതിഥേയത്വം കുമരകത്തെ വികസനപരമായി വളരെയേറെ മുൻപോട്ട് കൊണ്ടുപോയിട്ടുണ്ട്. നവീകരിച്ച റോഡുകളും കനാലുകളും പുതിയ ടൂറിസം പാക്കേജുകളുമായി കുമരകം ലോകശ്രദ്ധ നേടുകയാണ്. അത്തരമൊരു സമയത്താണ് ടൂറിസം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിഭവങ്ങൾ, നാടൻ കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങളും സേവനങ്ങളുമെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കും.Read More

Information Kerala

മംഗളാദേവി ക്ഷേത്രോത്സവം മെയ് 5ന്

ഇടുക്കിയിലെ പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി മെയ് 5ന് നടക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇവിടം പ്രവേശനം അനുവദിക്കുന്നത്. കേരള – തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ കണ്ണകി ക്ഷേത്രോത്സവത്തിൽ വൻ ജനാവലിയാണ് ഒഴുകിയെത്തുക. ചരിത്രവും നാടോടികഥകളും ഇഴചേർന്ന മനോഹരമായ ഈ ഭൂപ്രകൃതി വെറും ഒരു ക്ഷേത്രദർശനം എന്നതിലുപരി പ്രകൃതിയുമായി മനുഷ്യനെ അടുപ്പിക്കുന്നതാണ്. പുരാതനമായ വാസ്തുവിദ്യയും ചതുരാകൃതിയിലുള്ള കരിങ്കല്ലും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത് . നാല് കൂറ്റൻ തൂണുകളാണ് […]Read More

General India

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ; ഗുണ്ടാനേതാവിനെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ. ഗുണ്ടാനേതാവ് അനിൽ ദുജാനയെ ഉത്തർപ്രദേശ് പൊലീസിലെ പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നു. നോയിഡ, ഗാസിയാബാദ് അടക്കമുള്ള പ്രദേശങ്ങളിൽ ജനങ്ങളുടെ പേടിസ്വപ്‌നമായിരുന്നു അനിൽ ദുജാനയെന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. മീററ്റിലായിരുന്നു സംഭവം. കൊലപാതക കേസിൽ ഒരാഴ്ച മുൻപാണ് ജാമ്യം കിട്ടി ദുജാന ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയെ ദുജാന ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി ഉത്തർപ്രദേശ് പൊലീസ് പറയുന്നു.സാക്ഷിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി അറിഞ്ഞ് ദുജാനയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ദുജാനയെ […]Read More

Information Kerala

സംസ്ഥാനത്ത് മഴ തുടരും; ചുഴലിക്കാറ്റിന് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരും. ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്.Read More

Entertainment Viral news World

200 കോടിയിലധികം വിലയുള്ള നെക്ലേസിൽ തിളങ്ങി പ്രിയങ്ക ചോപ്ര

ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിൽ ഒന്നായ മെറ്റ് ഗാലയ്ക്ക് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ തുടക്കമായി.കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് പ്രിയങ്കയും നിക്ക് ജൊനാസുമെത്തിയത്. മുന്നിൽ സ്ലിറ്റുള്ള ഓഫ് ഷോൾഡർ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വെളുപ്പ് നിറം ഇടകലർന്ന ബെൽ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകൾ മുഴുവൻ മൂടിയ വെളുത്ത കൈയുറകൾ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നൽകി. ലോക പ്രശസ്ത ഡിസൈനർ വാലെന്റിനോയാണ് പ്രിയങ്കയുടെ ഗൗൺ ഡിസൈൻ ചെയ്തത്. എന്നാൽ ഫാഷൻ ലോകത്തിൻറെ ശ്രദ്ധ പതിഞ്ഞത് പ്രിയങ്കയുടെ […]Read More

Information Viral news

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതിയതായി വാട്‌സ്ആപ്പ് കൊണ്ടുവന്നതാണ് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്ന ഫീച്ചർ.ദീർഘകാലമായി ജിഫ് പങ്കുവെയ്ക്കുന്നതിനെ സപ്പോർട്ട് ചെയ്ത് വരികയാണ് വാട്‌സ്ആപ്പ്. നിലവിൽ ടാപ്പ് ചെയ്താൽ മാത്രമേ ജിഫ് പ്രവർത്തിക്കുകയുള്ളൂ. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.ചാറ്റുകൾക്കിടെ സന്ദർഭം അനുസരിച്ച് ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്നതാണ് പുതിയ ഫീച്ചർ. ഒരു തവണ മാത്രമേ ജിഫിനെ പ്ലാറ്റ്‌ഫോം […]Read More

Kerala Viral news

നടി മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായി

നടി മാളവിക കൃഷ്ണദാസും നടൻ തേജസും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ‌ വച്ചായിരുന്നു ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ഇരുവരും സൗഹൃദത്തിൽ ആകുകയും പിന്നാലെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു. വിവാഹത്തിൻറെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാർ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയിൽ പറഞ്ഞിരുന്നു.Read More

Viral news

ഗർഭിണികൾക്ക് 5000 രൂപ; അർഹതയുള്ളവർ ആർക്കൊക്കെ?

ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം വർധിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ സർക്കാർ നേതൃത്വത്തിലുള്ള സംരംഭമാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). സ്ത്രീകൾക്ക് ധന സഹായം നൽകുന്നതിനോടൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനൊപ്പം ചികിത്സ ചെലവ് സംബന്ധിച്ച സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കാണ് പി‌എം‌എം‌വി‌വൈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ദൈനംദിന വേതനം നേടുന്ന സ്ത്രീകൾക്ക് ഗർഭകാലത്തെ വേതന നഷ്ടം കുറയ്ക്കാനും ഈ നിർണായക കാലയളവിൽ സ്ത്രീകൾക്ക് ആവശ്യമായ വൈദ്യ പരിചരണവും ചികിത്സയും […]Read More