Ashwani Anilkumar

https://newscom.live

Business General India Information

ഇന്ത്യയിൽ സ്വർണ്ണ വില കുത്തനെ ഉയർന്നേക്കും

ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി കുറച്ച് ബാങ്കുകൾ.രാജ്യത്ത് സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളിൽ പ്രമുഖരായ ഐസിബിസി സ്റ്റാൻഡേർഡ് ബാങ്ക്, ജെ പി മോർഗൻ സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.ഇന്ത്യക്ക് പകരം ചൈന, തുർക്കി എന്നിവിടങ്ങളിൽ ഷിപ്മെന്റ് ഇറക്കാനാണ് ഇവരുടെ നീക്കം.ഉത്സവ സീസൺ മുന്നിൽ കണ്ടാണ് ഈ നടപടി എന്നാണ് സൂചന . സ്വർണ്ണ ലഭ്യത കുറയുന്നതോടെ കൂടുതൽ തുക നൽകി സ്വർണ്ണം സംഭരിക്കുന്നതിന് വിൽപനക്കാർ നിർബന്ധിതരാകും.ഇത് വലിയ രീതിയിൽ വിപണിയിൽ പ്രകമ്പനം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ […]Read More

Crime Kerala

പഴക്കമുള്ള മൃതദേഹം കണ്ടെത്തി

അട്ടപ്പാടി അഗളിയിൽ വ്യാപര സമുച്ചയത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അഗളി സ്വദേശി വെങ്കിടേശാണ് മരിച്ചത്. 60 വയസ്സായിരുന്നു. പഞ്ചായത്തിൻ്റെ ഉമടസ്ഥതയിലുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടുകയറി തുണികൾ വിൽക്കുന്ന ജോലിയാണ് മരിച്ച വെങ്കിടേശിന്. അഗളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.Read More

Entertainment Kerala National

ഹൊംബാളെ ഫിലിംസിന്റെ ചിത്രത്തിൽ ഫഹദും അപർണാ ബാലമുരളിയും

മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദും അപർണ ബാലമുരളിയുമാണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ നായികാനായകൻമാർ. പവൻ കുമാറിന്റെ സംവിധാനത്തിൽ ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് നിർമാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ […]Read More

Business India Information Kerala National

ഇന്നത്തെ സ്വർണ്ണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 37,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില 25 രൂപ ഉയർന്നു. വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിൻറെ വില 20 രൂപയായി ഉയർന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി […]Read More

Entertainment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മോഹൻലാൽ?

മോഹൻലാലിന്റെ ഒട്ടനവധി ചിത്രങ്ങളാണ് പൂർത്തിയായിരിക്കുന്നതും പ്രഖ്യാപിക്കപ്പെട്ടിരുന്നതും. മോഹൻലാലാലിന്റെ പുതിയ സിനിമകളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ സിംപിൾ ലുക്കിലുള്ള ഒരു ഫോട്ടോയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചർച്ചയിലെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്‍തിരുന്നു. . ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂർത്തിയാക്കിയതിന് ശേഷമാകും മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആരംഭിക്കുക എന്നാണ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല. […]Read More

National Sports

ബുമ്ര ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്

ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവിന് വേദന അനുഭവപ്പെട്ട ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രക്ക് കുറഞ്ഞത് ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. അടുത്ത മാസം 16ന് ഓസ്ട്രേലിയയിൽ തുടങ്ങുന്ന ടി20 ലോകകപ്പിൽ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.Read More

National

അനിൽ ചൗഹാൻ നാളെ ചുമതയേൽക്കും

വിരമിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ സംയുക്ത സേന മേധാവിയായി നാളെ ചുമതയേൽക്കും. ഇന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പ്രഥമ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് ഒൻപത് മാസങ്ങൾക്കുശേഷമാണ് ഈ പുതിയ നിയമനം. കഴിഞ്ഞ ഡിസംബറിൽ കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ കൊല്ലപെട്ട പ്രഥമ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായാണ് നിയമനം. വിരമിച്ച ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ നാളെ ദില്ലിയിലെത്തി ചുമതലയേറ്റെടുക്കും. രണ്ടാമത് സംയുക്ത […]Read More