വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ തായ്‌ലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ.ദീപ്‌തി ശർമ്മയുടെ 3 വിക്കറ്റിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വനിതാ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിൽ 7 തവണയും കിരീടം ഇന്ത്യക്ക് തന്നെയായിരുന്നു. എന്നാൽ 2018ലെ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റതാണ് ഇന്ത്യയുടെ ഏക ഫൈനൽ തോൽവി. ഇതുവരെ നടന്ന 8 വനിതാ ഏഷ്യ കപ്പുകളിലും ഫൈനലിൽ എത്തിയ ഏക ടീം കൂടിയാണ് ഇന്ത്യ. ഇന്ത്യക്ക് വേണ്ടി ഷെഫാലി വർമ […]Read More
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലാമേള(വർണ്ണപ്പകിട്ട്)യുടെ പ്രഖ്യാപനമായി വെള്ളിയാഴ്ച വർണ്ണാഭമായ വിളംബരഘോഷയാത്ര നടക്കും. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ആരംഭിക്കുന്ന ഘോഷയാത്ര വൈകിട്ട് നാലു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. ചെണ്ടമേളം, മുത്തുക്കുട, കരകാട്ടം എന്നിവ അകമ്പടിയേകും. ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികള്‍, വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ വ്യക്തികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, എൻ സി സി/ എൻ എസ് എസ് വോളന്റിയർമാർ, […]Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.Read More
മുട്ടയിൽ 13 സുപ്രധാന വിറ്റാമിനുകളും, ധാതുക്കളും, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുട്ട ദിവസവും കൊടുക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളും പറയുന്നു. കണ്ണുകളുടെ സംരക്ഷണത്തിനും മുട്ട മികച്ചൊരു ഭക്ഷണമാണ്. മുട്ട സൾഫർ സമൃദ്ധമായുള്ള ഒരു ഭക്ഷണമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം […]Read More
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാർത്ഥികൾക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാർത്ഥികൾക്കും നൈപുണ്യ വായ്പ ലഭ്യമാക്കുന്നു.നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും തങ്ങളുടെ ഇഷ്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്‌സ് കാലയളവിലും തുടർന്നുള്ള ആറു മാസവും മൊറട്ടോറിയവും, മൂന്നു വർഷം മുതൽ ഏഴു വർഷം വരെ തിരിച്ചടവ് […]Read More
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന 18.5 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാനിംഗ് സിസ്റ്റവും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. ട്രയല്‍ റണ്‍ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ രണ്ട് ലക്ഷത്തിലധികം ചെലവുവരുന്ന ചികിത്സാ സംവിധാനമാണ് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിരിക്കുന്നത്. ആധുനിക കാന്‍സര്‍ ചികിത്സാ സങ്കേതങ്ങളായ 3 ഡി […]Read More
ഇന്ത്യയിൽ ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വടക്കു കിഴക്കൻ ഇന്ത്യയിൽ ഒഴികെ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും വളരെ ചെറിയ സമയത്തേക്ക് ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് സൂചന. സൂര്യഗ്രഹണം ദൃശ്യമാകാത്ത പ്രദേശങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷം ആകാശ വിസ്മയങ്ങൾ ദൃശ്യമായേക്കും.Read More
ചാനൽ അവതാരകയെ അപമാനിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസിയ്ക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീർപ്പ് ഉണ്ടായതിന് പിന്നാലെ ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് കോടതി നടപടി. അവതാരകയെ അപമാനിച്ച സംഭവത്തിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ യോഗം ചേർന്ന് ശ്രീനാഥ് ഭാസിയെ താത്കാലികമായി സിനിമ രംഗത്ത് നിന്ന് വിലക്കിയിരുന്നു.Read More
കോവിഡ്-19 കേസുകളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതിനെ തുടർന്ന് ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കി. ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള ഫെൻയാംഗ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പിലാക്കി തുടങ്ങിയത്. 12 ദിവസത്തിനുള്ളിൽ ഈ നഗരത്തിൽ ഏതാണ്ട് 2000ത്തിൽ അധികം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇന്നർ മംഗോളിയ പ്രദേശവും തലസ്ഥാനമായ ഹോഹോട്ട് നഗരത്തിലേക്ക് ചൊവ്വാഴ്ച മുതൽ പുറത്തു നിന്നുള്ള ആളുകളെയും വാഹനങ്ങളെയും കടത്തി വിടില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.Read More
കോഴിക്കോട് ഉള്ള്യേരി എം ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ഡിപ്പാർട്ട്മെൻറിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്.Read More