ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു. 88 വയസായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗവേഷക വിദ്യാർത്ഥിയായി 1966 ൽ കൊൽക്കത്തിൽ പ്രവർത്തിക്കവെയാണ് ഓറൽ റീഹൈഡ്രോഷൻ തെറാപ്പി അഥവാ ഒആർടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്. ഡോ.ഡേവിഡ് ആർ നളിനും ഡോ.റിച്ചാർഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആർഎസ് കണ്ടുപിടിച്ചത്.Read More
വനിത ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ബാല സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന ഈ അപ്പിലൂടെ അപകടകരമായ സാഹചര്യത്തിൽ കുട്ടികളെ കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും ഓൺലൈൻ അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ റിപ്പോർട്ട് ചെയ്യാനും സാധിക്കും. കൂടാതെ ബാലസംരക്ഷണ, പാരന്റിംഗ് സംവിധാനങ്ങൾ മനസിലാക്കാനും പ്രയോജനപ്പെടുത്താനും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് സേവനങ്ങൾ […]Read More
മദ്യപിച്ച് അമിത വേഗത്തിൽ വാഹമോടിക്കാൻ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാൽ താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികൾ തനിക്കെതിരെ മൊഴി നൽകിയിട്ടില്ലെന്നുമാണ് വഫയുടെ വാദം. കേസിൽ നിന്നും ഒഴിവാക്കണെമന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയെ സമീപിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനാൽ തനിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നാണ് ശ്രീറാമിൻെറ വാദം. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ […]Read More
പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 17- ന് രാവിലെ 10 : 30 ന് പഠന വകുപ്പിൽ. ഫോൺ: 9847421467. പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ […]Read More
22 വർഷം പഴക്കമുള്ള മാരുതി 800 നിരത്തിലിറക്കി എംജി ശ്രീകുമാർ.ഗായകൻ എന്ന നിലയിലുള്ള വരുമാനം കൊണ്ട് 22 വർഷം മുൻപാണ് തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള ഈ മാരുതി 800 എം ജി ശ്രീകുമാർ വാങ്ങുന്നത്. ചെന്നൈയിലാണ് ഉപയോഗിച്ചിരുന്നതും. കൊല്ലം അയത്തിലാണ് ചുവന്ന കാറിനെ മിനുക്കി വെള്ളയാക്കി ഇറക്കിയത്. മലയാളി രണ്ടു പതിറ്റാണ്ടിനിടെ പാടി നടക്കുന്ന പാട്ടുകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ്. അന്ന് ഒന്നരലക്ഷത്തിനു വാങ്ങിയ ഈ വണ്ടിയിലാണ് നരസിംഹത്തിലെ പഴനിമല മുരുകന് ഹരോഹര.. ഗാനം പാടാൻ പോയത്. വല്യേട്ടനിലെ നിറനാഴി […]Read More
സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. സംസ്ഥാനത്ത് ഇന്ന് ഒരും ഗ്രാം സ്വർണത്തിന് വില 4675 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 37,400 രൂപയും. വെള്ളി നിരക്കിലും മാറ്റമില്ല.Read More
നടി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ ഇരട്ട ആൺകുട്ടികൾ ജനിച്ചതു സംബന്ധിച്ച് തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടകഗർഭധാരണം നടത്താൻ ദമ്പതികൾ മാനദണ്ഡങ്ങൾ പാലിച്ചോ എന്നതിലാണ് അന്വേഷണം നടത്തുക. വാടകഗർഭധാരണത്തിനായി സമീപിച്ച ആശുപത്രിയിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും മൊഴി എടുത്തേക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് തമിഴ്നാട് ആരോഗ്യവിഭാഗം അറിയിച്ചിരിക്കുന്നത്.Read More
കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ ദേശീയ അന്വേഷണ ഏജൻസിയുടെ ഐജിയായി നിയമിച്ചു. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടിരുന്നു . എന്നാൽ, എൻഐഎയിലേക്ക് നൽകുകയായിരുന്നു.Read More
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ വരെ ഉൾപ്പെടുത്തിയ സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്തിറക്കി. ‘ചതിയുടെ പത്മവ്യൂഹം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം കറന്റ് ബുക്‌സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തിയെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു. ശിവശങ്കറിന്റെ ‘പാർവതി’ കയ്യിൽ പച്ച കുത്തിയത്, ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച്, എന്റെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ […]Read More
ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. ഏകദേശം 9 റോക്കറ്റുകൾ വര ഗ്രീൻ സോണിൽ പതിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല.Read More