ട്വൻറി 20 ലോകകപ്പിൽ സൂപ്പർ-12 പോരാട്ടത്തിൽ നെതർലൻഡിനെതിരെ ബൗളിംഗ് കരുത്തിൽ 9 റൺസ് വിജയവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡിൻറെ പോരാട്ടം 20 ഓവറിൽ 135 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റുമായി ടസ്‌കിൻ അഹമ്മദാണ് ജയമൊരുക്കിയത്. സ്കോർ: ബംഗ്ലാദേശ്-144/8 (20), നെതർലൻഡ്‌സ്-135 (20).Read More
നാളെ (ഒക്ടോബർ 25)വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ ദൃശ്യമാകില്ല. ഡൽഹിയിൽ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും. ചെന്നൈ – 5.14, ബംഗളുരു – 5.12 എന്നിങ്ങനെ ദൃശ്യമാകും.നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമി നൈസ്ഡ് മൈലാർ, ബ്ലാക്ക് പോളിമർ ,ഷേഡ് നമ്പർ 14 ന്റെ വെൽഡിംഗ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടർ ഉപയോഗിച്ചോ […]Read More
പഠനസഹായവും പഠനോപകരണവും വിതരണം നടത്തി അവ സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി വനിത – ശിശു വികസന വകുപ്പ് ഉത്തരവ്.സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സഹായ വിതരണം നടത്തി പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രചാരണം കുട്ടികളുടെ മാനസിക വളർച്ചയെയും വ്യക്തി വികാസത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. കുട്ടികളുടെ ആത്മാഭിമാനം, സ്വകാര്യത, സാമൂഹിക […]Read More
മമ്മൂട്ടിയും ജ്യോതികയും ഒന്നിയ്ക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ’. കാതലിന്റെ സെറ്റിൽ മമ്മൂട്ടിയെ സംവിധായകൻ നിസാം ബഷീർ അടക്കമുള്ള റോഷാക്കിന്റെ അണിയറക്കാർ കാണാനെത്തി . കോട്ടയം നസീർ, ജോർജ് തുടങ്ങിയവരൊക്കെ നിസാം ബഷീറിനൊപ്പം ഉണ്ടായിരുന്നു. ചിത്രം മൂന്നാം വാരവും മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ തുടരുകയാണ്. കേരളത്തിൽ 87 സ്‌ക്രീനുകളിലും ജിസിസിയിൽ 58 സ്‌ക്രീനുകളിലും ചിത്രം നിലവിൽ പ്രദർശിപ്പിക്കുന്നുണ്ട്.Read More
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ചു. കെട്ടിയിട്ട് അടിക്കുകയും മുഖത്ത് കരിതേക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു. രാജേഷ് കുമാർ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. ഹാർദി പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാണ് ഇവർ ആരോപിച്ചത്. ദിവസക്കൂലിക്കാരനായ തൊഴിലാളിയാണ് 30കാരനായ രാജേഷ് കുമാർ.ആരോപണ വിധേയനായ മിശ്ര ഒളിവിലാണ്. ഇയാളുടെ രണ്ട് സഹായികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു പ്രതികൾക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ […]Read More
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതിന് പിന്നാലെ വിരാട് കോലിയെ അഭിനന്ദങ്ങൾ കൊണ്ട് മൂടി ക്രിക്കറ്റ് ലോകം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്സാണിതെന്ന് നിസംശയം പറയാമെന്നായിരുന്നു വിജയത്തിനുശേഷം കോലിയെക്കുറിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ട്വിറ്ററിൽ കുറിച്ചത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിംഗ്സ് എന്നായിരുന്നു വീരേന്ദർ സെവാഗ് ട്വീറ്റ് ചെയ്തത്. എവിടെയാമോ വലിയ വെല്ലുവിളിയുണ്ടാകുന്നത് അവിടെ വിരാട് കോലി തല ഉയർത്തി നിൽക്കുമെന്നായിരുന്നു ഹർഭജൻ സിംഗിൻറെ […]Read More
ഗുജറാത്തിലെ കുഷ്‌കൽ ഗ്രാമത്തിലെ തെരുവ് നായകൾക്ക് സമയാസമയം ഭക്ഷണം നൽകാൻ ആളുകൾ സദാ സജ്ജരാണ്. നായകൾക്ക് ഭക്ഷണം വിളമ്പണമെന്ന് പഠിച്ചാണ് അവിടുത്തെ ഓരോ തലമുറയും വളരുന്നത്. മാത്രവുമല്ല, നായകൾക്ക് ഗ്രാമത്തിൽ കോടിക്കണക്കിന് രൂപയുടെ ആസ്തിയുമുണ്ട്. ഏകദേശം 200 നായകളാണ് കുഷ്‌കൽ ഗ്രാമത്തിലുള്ളത്. നായകളെ പരിപാലിക്കുന്നതിനുവേണ്ടി മാത്രമുള്ള ട്രസ്റ്റിന്റെ ആസ്തി രണ്ടരക്കോടി രൂപയോളം വരും. നായകളുടെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന, നായകളെ തെരുവിൽ കണ്ടാൽ കല്ലെറിയാത്ത, നായകളെ തല്ലിക്കൊല്ലാത്ത, നായകളെ ഊട്ടാനായി തിരക്ക് കൂട്ടുന്ന ആളുകളാണ് ഗ്രാമത്തിലുടനീളമുള്ളത്.Read More
കനത്ത മഴയിൽ ബെംഗളൂരുവിലെ ഐടി മേഖല ഉൾപ്പെടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിലായി. നഗരത്തിന്റെ വടക്കൻ ഭാഗത്ത് 59 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കൂടി യെല്ലോ അലേർട്ട് തുടരുമെന്ന് അറിയിച്ചു.Read More
ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് വ്യത്യസ്തമായൊരു വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. ചെറുപ്രാണി നടന്നു നീങ്ങുന്നതിൽ ആർക്കും അത്ഭുതം തോന്നില്ല. എന്നാൽ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും നഷ്ടമായിജീവൻ നഷ്ടപ്പെട്ട പ്രാണി നടന്നുപോകുകയാണ് വീഡിയോയിൽ. പാരസൈറ്റ് എന്ന് വിളിക്കുന്ന പരാന്നഭോജികൾ ചത്ത പ്രാണിയുടെ തലച്ചോർ നിയന്ത്രിച്ച് മുന്നോട്ടു ചലിപ്പിക്കുന്നു എന്നതാണ് വീഡിയോയുടെ ആമുഖമായി സാമ്രാട്ട് ഗൗഡ നൽകിയിരിക്കുന്നത്. ഇത്തരം പരാന്നഭോജികൾ മനസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മരണത്തിലേക്ക് തള്ളിവിടുന്നതായാണ് നാഷണൽ ജ്യോഗ്രഫിക് പറയുന്നത്.Read More
ഇടുക്കിയിലെ യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. ബലിത്തറകൾ പൊളിച്ചു നീക്കി. പൊലീസ് താക്കീത് നൽകിയിട്ടും മൃഗബലി തുടർന്ന സാഹചര്യത്തിലാണ് പ്രതിഷേധം. റോബിൻ പറത്താനത്ത് എന്നയാളുടെ വീടിന് സമീപത്ത് മന്ത്രവാദവും മൃഗബലിയും നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ 2020 ൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ആ സമയത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ പരാതി. ഇലന്തൂർ നരബലി സംഭവത്തിന് ശേഷം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. […]Read More