Ashwani Anilkumar

https://newscom.live

General Health Information

ഉണക്കമുന്തിരിയെ കുറിച്ച് അറിയേണ്ടത്

വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി തന്നെ പല നിറങ്ങളിൽ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോൾഡൺ എന്നീ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. ഇവയിലെല്ലാം ഫൈബർ, അയേൺ, പൊട്ടാസ്യം, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. കറുത്ത ഉണക്കമുന്തിരിയാണോ അതോ ഗോൾഡൺ/ മഞ്ഞ ഉണക്കമുന്തിരിയാണോ കൂടുതൽ നല്ലത് എന്ന സംശയം പലർക്കുമുണ്ട്. ഇവ രണ്ടിലും ഓരോ പോലെ തന്നെയാണ് […]Read More

General Health Information

പകർച്ചപ്പനി വന്നാൽ ചെയ്യേണ്ടത്…

സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. സാധാരണ സ്വയം ചികിത്സ ചെയ്യുന്നവരാണ് അധികവും. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിലെ ചികിത്സ തേടാൻ ശ്രദ്ധിക്കുക.പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡ‍ോക്ടറെ കണ്ട് പരിശോധന നടത്തുക.പ്രമേഹബാധിതർ, ഹൃദ്രോഗ പ്രശ്നമുള്ളവർ, പ്രായമായവർ, കുട്ടികൾ, രോഗപ്രതിരോധശക്തി കുറഞ്ഞവർ എന്നിവരിൽ പകർച്ചപ്പനികൾ പ്രശ്നങ്ങൾ ഉണ്ടാക്കാം. പനിയുണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ‌ വിടരുത്. പനിയും ക്ഷീണവും നന്നായി മാറിയിട്ട് സ്കൂളിൽ വിടുക.പനിയുള്ളപ്പോൾ അമിത […]Read More

Health Information Kerala

15കാരന്റെ മരണം; അപൂർവ്വ രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം

പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്.മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു.ഈ രോ​ഗം ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളിലൂടെ ചികിത്സിക്കാനാകും. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്ന് വിദ​ഗ്ധർ പറയുന്നു. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് […]Read More

Viral news

സ്ത്രീയെ ആക്രമിച്ച് കൊന്നു

ചീങ്കണ്ണിയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം. സൗത്ത് കരോലിനയിലാണ് സംഭവം നടന്നത്. വളർത്തു നായക്കൊപ്പം പ്രഭാത സവാരിക്കിറങ്ങിയ യുവതിയെയാണ് ചീങ്കണ്ണി ആക്രമിച്ചത്. യുവതിയെ കൊന്ന ശേഷം ചീങ്കണ്ണി മൃതദേഹത്തിനരിക്കിൽ ഏറെ നേരം തുടരുകയും ചെയ്തു.ഹിൽട്ടൺ ഹെഡ് ഐലന്റിലാണ് സംഭവം നടന്നത്. 69കാരിയായ സ്ത്രീയാണ് ആക്രമണത്തിൽ മരിച്ചത്.Read More

General

തക്കാളിയുടെ വില റെക്കോർഡിൽ

ഉത്തരേന്ത്യയിൽ തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിൽ. ഉത്തരാഖണ്ഡിലെ ഗംഗോത്രിധാമിൽ കിലോയ്ക്ക് 250 രൂപയാണ് തക്കാളിയുടെ വില. ഉത്തരകാശിയിൽ വിവിധ സ്ഥലങ്ങളിൽ 180 മുതൽ 200 രൂപ വരെയാണ് തക്കാളിക്ക് വില. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ 200 മുതൽ 250 രൂപവരെയും വിലയുണ്ട്.Read More

Kerala Obituary

കിൻഫ്ര പാർക്കിലെ തീപിടിത്തം; ഫയർമാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. തുമ്പ കിൻഫ്ര പാർക്കിലെ മരുന്നുസംഭരണ കേന്ദ്രത്തിൽ തീയണക്കാനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.Read More

Education

എസ്എസ്എൽസി സേ പരീക്ഷ ജൂൺ 7മുതൽ

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി ( ഹിയറിങ് ഇംപയേർഡ്) സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സേ പരീക്ഷ ജൂൺ ഏഴിന് ആരംഭിക്കും. 14 ന് അവസാനിക്കും. വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, Read More

Information Kerala

റവന്യു നിയമ ലംഘനങ്ങൾ നേരിട്ട് അറിയിക്കാം

റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാം. ഇതിനായി റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ […]Read More

Entertainment Viral news

തത്തയെപ്പോല ഉർവശി റൗട്ടേല; ചിത്രങ്ങൾ വൈറൽ

കാൻ ചലച്ചിത്ര മേളയിലെത്തിയ ഉർവശി റൗട്ടേലയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫാഷൻ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉർവശി ഇത്തവണ കാൻ ചലച്ചിത്ര മേളയിലെത്തിയത്, പച്ചതൂവലുകൾ കൊണ്ട് അലങ്കരിച്ച വസ്ത്രവും കൂടെ പച്ചനിറത്തിൽ ഒരു തൊപ്പിയുമണിഞ്ഞാണ്.കാൻ ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ഉർവശിയെ കാണാൻ മനോഹരമായ ഒരു തത്തയെപ്പോലെുണ്ട് എന്നാണ് ആരാധകർ പറയുന്നത്.Read More

General India Information Viral news World

ഇന്ത്യയിൽ വിവാഹമോചന നിരക്ക് ഒരു ശതമാനം മാത്രം

കുടുംബ വ്യവസ്ഥയും മൂല്യങ്ങളും ബന്ധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വിവാഹമോചന കേസുകൾ ഒരു ശതമാനം മാത്രമാണ്. അതേസമയം 94 ശതമാനം വരെ ബന്ധങ്ങൾ തകരുന്ന നിരവധി രാജ്യങ്ങളുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറവാണെന്നും വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു. ഒരു ശതമാനം മാത്രം റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യ കഴിഞ്ഞാൽ വിയറ്റ്‌നാമാണ് രണ്ടാം സ്ഥാനത്ത്. ഏഴ് ശതമാനമാണ് വിയറ്റ്‌നാം റിപ്പോർട്ട് ചെയ്യുന്നത്. ഇതുകൂടാതെ, താജിക്കിസ്ഥാനിൽ […]Read More