Ananthu Santhosh

https://newscom.live/

Entertainment

‘ഭീഷ്മപര്‍വ്വം’ തെലുങ്കിലേക്ക് ;മൈക്കിളപ്പനായി ചിരഞ്ജീ ?

തെലുങ്ക് സിനിമ ഇന്‍ഡ്രസ്ട്രിയും റീമേക്കുകള്‍ക്ക് പിന്നാലെയാണ്. ‘ജോസഫ്’, ‘ബ്രോ ഡാഡി’, ‘ഹെലന്‍’, ‘കപ്പേള’, ‘അയ്യപ്പനും കോശിയും’ തുടങ്ങി ‘ലൂസിഫറി’ല്‍ എത്തി നില്‍ക്കുകയാണ് റീമേക്കുകള്‍. സിനിമകളുടെ ലിസ്റ്റിലേക്ക് പുതിയൊരു മലയാള സിനിമ കൂടി വരുന്നു എന്നാണ് റിപ്പോര്‍ട്ട്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ തെലുങ്കിലേക്ക് റീമിേക്ക് ചെയ്യുന്നുവെന്നാണ് വിവരം. സൗത്ത് ഇന്ത്യന്‍ സിനിമകളുടെ വിവരങ്ങള്‍ അറിയിക്കുന്ന ട്വിറ്റര്‍ പേജുകളിലൂടെയാണ് ഭീഷ്മപര്‍വ്വത്തിന്റെ തെലുങ്ക് റീമേക്കിനെകുറിച്ചുളള വിവരങ്ങള്‍ പങ്കുവച്ചത്. റിപ്പോര്‍ട്ട് പ്രകാരം മൈക്കിളപ്പനായി എത്തുന്നത് ചിരഞ്ജീവിയാണ്. […]Read More

India

ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായ് ചർച്ചയില്ല ; അമിത് ഷാ

ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിൽ കാര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ എത്തുന്നു. ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്വരിയിലെ സുരക്ഷയും വിലിയിരുത്തി. അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി ആരോപിച്ചു. […]Read More

Entertainment

പീഡനങ്ങൾ തുറന്ന് പറഞ്ഞ് ആഞ്‌ജലീന ജോളി

ഹോളിവുഡ് നടൻ ബ്രാഡ് പിറ്റിൽ നിന്ന് തനിക്കും മക്കൾക്കും നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞ് ആഞ്‌ജലീന ജോളി. 2016ല്‍ നടന്ന വിവാഹമോചനക്കേസില്‍ ബ്രാഡ് പിറ്റിൽ നിന്ന് ഗാർഹീക പീഡനം നേരിട്ടിട്ടുണ്ട് എന്നു മാത്രമായിരുന്നു കോടതിയോട് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ബ്രാഡ് പിറ്റിന്‍റേയും ആഞ്ജലീന ജോളിയുടേയും ഉടമസ്ഥതയിലുള്ള വൈനറിയുടെ അവകാശ തര്‍ക്കം സംബന്ധിച്ച കേസിലാണ് മുൻ ഭർത്താവിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറയുന്നത്. 2016ല്‍ ഒരു സ്വകാര്യ വിമാനത്തിലെ യാത്രയ്ക്കിടയിൽ ഇരുവർക്കുമിടയിൽ നടന്ന സംഭവമാണ് വിവാഹമോചനത്തിലേക്ക് […]Read More

India

ഇന്റർനെറ്റ് നിരോധിച്ചു

ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനം. കഴിഞ്ഞ ദിവസം രാത്രിയില്‍ ജമ്മുവില്‍ ജയില്‍ ഡിജിപി കൊലചെയ്യപ്പെട്ടിരുന്നു. അമിത് ഷായുടെ റാലിക്ക് തൊട്ടുമുമ്പാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട ജമ്മുവിലെ ചില ഭാഗങ്ങളിലും അയല്‍ ജില്ലയായ രജൗരിയിലുമാണ് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്. ഭൂരിഭാഗം സമയവും സെല്‍ഫികള്‍ക്കായി ചെലവഴിച്ചെന്ന് തരൂര്‍ നാളെ ശ്രീനഗറില്‍ സുരക്ഷാ അവലോകനത്തിന് മുമ്പ് അമിത് ഷാ ഇന്ന് ജമ്മു മേഖലയിലെ രജൗരി ജില്ലയില്‍ […]Read More

Kerala

KSRTC- യെ രക്ഷിക്കാമെന്ന് പ്രൈവറ്റ് ബസ് ജീവനക്കാർ

KSRTC ബസ് സ്റ്റാഫുകളുടെ യാത്രക്കാരോടുള്ള മോശമായ പ്രതികരണത്തിന്റെ വീഡിയോസ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് പ്രൈവറ്റ് ബസ് ജീവനക്കാർ കെഎസ്ആർടിസിയെ രക്ഷിക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ ആരംഭിച്ചത് ‘ഡിയർ KSRTC എംഡി 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം വണ്ടി പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട പറ്റുവോ 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ […]Read More

Entertainment

‘വിക്രം’ ബുസാൻ ചലച്ചിത്രമേളയിലേക്ക്

കമൽ ഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രം ബുസാൻ ചലച്ചിത്രമേളയിലേക്ക്. ഓപ്പൺ സിനിമ വിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിക്കുക. ഈ മാസം ഹാൾമാർക്ക് ഔട്ട്ഡോർ തിയേറ്ററിലായിരിക്കും സിനിമയുടെ പ്രദർശനം.സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജൂണ്‍ മൂന്നിന് റിലീസ് ചെയ്ത ചിത്രം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോളിവുഡ് ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു.ഇന്ത്യയില്‍ നിന്നും മാത്രം 307.60 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള സിനിമയുടെ കളക്ഷന്‍ 40.50 കോടി രൂപയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായി […]Read More

Politics

യുവജനങ്ങളും സ്ത്രീകളും അതൃപ്തര്‍ ;ബി ജെ പി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നേരത്തെ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയതാണ്. രണ്ടു ടേമുകളിലായുള്ള പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും, ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയും തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍. ദക്ഷിണേന്ത്യയില്‍ ഉള്‍പ്പടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയായ മണ്ഡലങ്ങള്‍ വേര്‍തിരിച്ച് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന് കേന്ദ്രമന്ത്രിമാര്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ആദ്യ റൗണ്ട് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 144 മണ്ഡലങ്ങളുടെ ചുമതലകളാണ് കേന്ദ്രമന്ത്രിമാര്‍ക്ക് വേര്‍തിരിച്ച് നല്‍കിയിരിക്കുന്നത്. തൊഴിലില്ലായ്മ […]Read More

National

പാകിസ്ഥാൻ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്. നിയമവിരുദ്ധ ഉള്ളടക്കമുള്ളതിനാലാണ് കേന്ദ്ര സർക്കാർ നടപടിയെന്നാണ് സൂചന. നേരത്തെ ജൂലൈയിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ചപ്പോൾ പാക്ക് സർക്കാറിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമാക്കിയിരുന്നു. ട്വിറ്ററിലെ ഏറ്റവും പുതിയ നടപടിയെ […]Read More

National

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു

രാജ്യം 5 ജി യുഗത്തിലേക്ക്. ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. സേവനം തെരെഞ്ഞെടുത്ത പ്രധാന നഗരങ്ങളിലാണ്. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തിടെ, 5G സ്പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെർട്സ് എയർവേവ് ടെലികോം കമ്പനികൾക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സർക്കാരിന് ലഭിക്കുകയും ചെയ്തു. ഈ വർഷം അവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് […]Read More

India

താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ എന്നതിൽ തെളിവില്ല ;ഹർജ്ജി സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: താജ്മഹലിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശാസ്ത്രീയ തെഴിവുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഡോ. രജനീഷ് സിങ്ങാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍റെ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ്മഹലെന്നാണ് പറയുന്നതെങ്കിലും ശാസ്ത്രീയ തെളിവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനാണെന്നതിന് പ്രാഥമിക തെളിവുകളില്ലെന്നാണ് വിവരാവകാശ അപേക്ഷയില്‍ എന്‍സിഇആര്‍ടിസി നല്‍കിയ മറുപടിയെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നുണ്ട്. കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ലെന്നു കാണിച്ച് അലഹബാദ് ഹൈക്കോടതി നേരത്തെ […]Read More