Ananthu Santhosh

https://newscom.live/

Entertainment

ബിടിഎസ് സൈനീക സേവനത്തിന് ?

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക്കൽ ബാൻഡാണ് ബിടിഎസ്. എന്നാൽ ബാൻഡിന് അധികനാൾ നിലനിൽക്കാൻ കഴിയില്ല എന്നതും മറ്റൊരു സത്യമാണ്. ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് 30 വയസ് മുതൽ എല്ലാ പുരുഷന്മാരും 18 മുതൽ 21 മാസക്കാലം സൈനിക സേവനം നിർവഹിക്കേണ്ടതുണ്ട്. ‌ഇതിനായി ബിടിഎസ് അം​ഗങ്ങളും ഒരുങ്ങുകയാണ് എന്നുള്ള അഭ്യൂഹങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ഇത് ഉറപ്പിക്കുന്ന റിപ്പോർട്ടുകൾ കൂടി എത്തുകയാണ്. ബി‌ടിഎസിലെ അം​ഗമായ ജിന്നിന് ഡിസംബറിൽ 30 വയസ് തികയുകയാണ്. അതുകൊണ്ട് തന്നെ ജിന്നിനെ അടുത്ത വർഷം ആദ്യം സൈനിക […]Read More

Entertainment

സത്യജിത് റേ സിനിമകൾ പ്രദർശിപ്പിക്കുന്നു

വിശ്വപ്രസിദ്ധ ഇന്ത്യൻ ചലച്ചിത്രകാരൻ സത്യജിത് റേയുടെ പേരിലുള്ള സത്യജിത് റേ മഹോത്സവത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നു. എറണാകുളം ദർബാർ ഹാൾ കേന്ദ്രത്തിൽ സൗജന്യമായാണ് പ്രദർശനം നടക്കുന്നത്.കേരള ലളിതകല അക്കാദമിയും കൊൽക്കത്ത സെന്റർ ഫോർ ക്രിയേറ്റിവിറ്റിയും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സിനിമകളുടെ ഒറിജിനൽ പോസ്റ്ററുകൾ, വസ്ത്രാലങ്കാരം, റായ് എഴുത്തുകൾ, ഫോട്ടോകൾ എന്നിവയുടെ പ്രദർശനം കലാ കേന്ദ്രത്തിലെ വിവിധ ഗാലറികളിൽ നടക്കുന്നുണ്ട്. വൈകീട്ട് അഞ്ച് മണിക്കാണ്പ്രദർശനം.പ്രദർശനങ്ങൾ -ഒക്ടോബർ എട്ട്: ദ ഇന്നർ ഐ(1972) ഒൻപത്: ബാല(1976)12 : അഗാന്തുക്(1991)19: […]Read More

Entertainment

ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട് പുറത്ത്

തുടക്കം മുതൽ ആവേശം നിറച്ചും റിലീസിന് ശേഷവം പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടാതെയും ആദ്യ ദിനം വിജയം നേടുകയാണ് ‘റോഷാക്ക്’. ഫസ്റ്റ് ‍ഡേ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രം ആ​ഗോള തലത്തിൽ നേടിയത് അഞ്ച് കോടിക്കും മുകളിലാണ്. ഫ്രൈ‍ഡേ മാറ്റിനിയാണ് റോഷാക്കിന്റെ ആദ്യ ദിന ആ​ഗോള കളക്ഷൻ ട്വീറ്റ് ചെയ്തത്. മൂന്ന് മുതൽ നാല് കോടി വരെയാണ് കേരളത്തിൽ നിന്ന് ലഭിച്ചത് എന്നാണ് റിപ്പോർട്ട്. പ്രൊമോഷനുകൾ ഉൾപ്പെടെ 20 കോടി ബജറ്റിലാണ് റോർഷാക്ക് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 […]Read More

Viral news

പരിശോധന ഇന്ന് മുതൽ

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തി. ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും […]Read More

Sports

റയൽ മാഡ്രിഡ് ഇന്നിറങ്ങും

ഗെറ്റാഫെ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ പോയിന്‍റ് ടേബിളിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. ഗെറ്റാഫെയാണ് എതിരാളികൾ. ആദ്യ ആറ് കളികളിൽ ജയിച്ച് മുന്നേറിയ റയൽ കഴിഞ്ഞ മത്സരത്തിൽ ഒസാസുനയോട് സമനില വഴങ്ങിയാണ് ബാഴ്‌സലോണയ്ക്ക് പിന്നിൽ രണ്ടാമതായത്. പുലര്‍ച്ചെ പന്ത്രണ്ടരക്കാണ് മത്സരം. മറ്റൊരു കളിയിൽ അത്‍ലറ്റികോ മാഡ്രിഡ് ജിറോണയെ നേരിടും. ആദ്യ നാലിൽ തിരിച്ചെത്തുകയാണ് സിമിയോണിയുടെ സംഘത്തിന്‍റെ ലക്ഷ്യം. ജര്‍മ്മൻ ലീഗിൽ ഇന്ന് ബയേണ്‍ മ്യൂണിക്ക്-ബൊറൂസിയ ഡോര്‍ട്മുണ്ട് സൂപ്പര്‍ പോരാട്ടം നടക്കും. രാത്രി പത്തരയ്ക്ക് ബൊറൂസിയയുടെ മൈതാനമായ […]Read More

Business

സ്വർണ്ണ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. തുടർച്ചയായ നാല് ദിവസം സ്വർണ്ണ വില കുത്തനെ ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും മാറ്റമില്ല, 5 […]Read More

Tech

എയർടെൽ 5ജി സേവനം നിലവിൽ വന്നു

എയർട്ടെലും 5ജി സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തിൽ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിൽ 5ജി സേവനം നിലവിൽ വന്നു. 4ജി സേവനത്തിന്റെ നിരക്കിൽ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കൾക്ക് ലഭിക്കും. ‘കഴിഞ്ഞ 27 വർഷമായി ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സ്ഥാപനമാണ് എയർടെൽ. ഉപഭോക്താക്കൾക്ക് വേണ്ടി ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനുള്ള ഒരു ചുവട് കൂടി […]Read More

General

ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനഃരാരംഭിച്ചു

കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്നായിരുന്നു സഞ്ചാരികൾക്ക് വിലക്ക് ഏർപെടുത്തിയത്. മണ്ണിടിച്ചിൽ ഉണ്ടായ അരണമുടിയിൽ താത്ക്കാലിക വേലി നിർമ്മിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. അരണ മുടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഗവിയിലേക്കുള്ള വിനോദസഞ്ചാരത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്. അരണ മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് താൽക്കാലിക വേലി നിർമ്മിച്ച ശേഷമാണ് നിലവിൽ വീണ്ടും വിനോദസഞ്ചാരത്തിന് അടക്കം അനുമതി നൽകിയിരിക്കുന്നത്.Read More

Politics

അനുദിനം പിന്തുണയേറുകയാണ്’ ;ശശി തരൂര്‍

ചെന്നൈ: കോണ്‍ഗ്രസിനെ യുവ ഇന്ത്യയുടെ പാര്‍ട്ടിയാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂര്‍ എം പി. യുവ ജനങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്തുണ തേടി ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇതൊരു വെല്ലുവിളി നിറഞ്ഞ തെരഞ്ഞെടുപ്പാണ്. മികച്ച വോട്ടു നേടാനാകുമെന്നാണ് പ്രതീക്ഷ. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പ്രത്യേകിച്ച് യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. യുവ ഇന്ത്യയുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണമെന്നാണ് ആഗ്രഹം. അദ്ധ്യക്ഷ പദവിയിലേക്കുള്ള […]Read More

World

66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ്

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ മരുന്ന് കമ്പനിയായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കമ്പനിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. പനിയ്ക്കും ചുമയ്ക്കുമായി നല്‍കുന്ന സിറപ്പാണ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മയ്ക്കും അവ പുറത്തിറക്കുന്ന മരുന്നുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. അവിശ്വസനീയമായ അളവില്‍ കമ്പനി മരുന്നുകളില്‍ ഡൈഎതിലിന്‍ ഗ്ലൈകോളും എഥിലിന്‍ ഗ്ലൈക്കോളും ചേര്‍ക്കുന്നതായാണ് ലോകാരോഗ്യ […]Read More