വർഷങ്ങളുടെ കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേറ്റു. ബർത്തിംഗ് നടപടികൾ പുരോഗമിക്കുകയാണ്. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ […]Read More
സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ ൨൮൦ രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,680 രൂപയാണ് രണ്ട് ദിവസങ്ങളിലായി 440 രൂപ സ്വർണത്തിന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6710 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5575 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയാണ്.Read More
ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളിൽ ഐ ഫോൺ വാങ്ങണമെന്നാണ് ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് ചൈന നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാർക്ക് നൽകിയതായാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ ഹോങ്കോങ്ങ് ജീവനക്കാർക്കും സമാന നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ജീവനക്കാർക്കും ഐഫോൺ 15 സ്ഥാപനം നൽകുമെന്നാണ് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാവെയ്, ഷവോമി അടക്കമുള്ള ചൈനീസ് ബ്രാൻഡുകളുടെ ആൻഡ്രോയിഡുകൾക്കും വിലക്ക് ബാധകമാണ്. ഐഫോണില്ലാത്ത ജീവനക്കാർക്ക് സ്ഥാപനത്തിൽ നിന്ന് ഫോൺ […]Read More
യുഎഇ പൗരന്മാരുടെ പാസ്പോര്‍ട്ട് കാലാവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയതായി എമിറേറ്റ്സ് പാസ്പോര്‍ട്ട് അതോറിറ്റി. ജൂലൈ എട്ട് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജൂലൈ എട്ട് മുതല്‍ അപേക്ഷിക്കുന്ന 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള പൗരന്മാര്‍ക്ക് പുതിയ സേവനം ലഭ്യമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. 2024 മാർച്ചിൽ യു.എ.ഇ കാബിനറ്റ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.Read More
ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും. ദില്ലി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. രാജ്യത്തിന് അകത്തും […]Read More
വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയി എത്തിയശേഷം രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റെയും ഉൾപ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്. എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുല്‍ കല്പറ്റയില്‍ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പ്രിയങ്കാഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി […]Read More
കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൌണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത്. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു.Read More
നടൻ മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി. കോഴിക്കോട് നടന്ന പിറന്നാൾ ആഘോഷം ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സാന്ത്വന പരിചരണ രംഗത്തെ ശ്രദ്ധേയമായ സ്ഥാപനമായ കോഴിക്കോട് സിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ ജാഫർ ഓക്സിജൻ കോൺസെൻട്രേറ്റർ ഡോ. കെ ജി അലക്സാണ്ടറിൽ നിന്ന്ഏറ്റുവാങ്ങി. […]Read More
സിനിമാതാരങ്ങളായ ടൊവിനോ തോമസും ഭാവനയും ചേർന്ന് ലുലു ഫാഷൻ വീക്ക് ലോഗോ പ്രകാശനം ചെയ്തു രാജ്യാന്തര മോഡലുകളും മുൻനിര സിനിമാതാരങ്ങളുമടക്കം ഭാഗമാകുന്ന ഷോയിൽ ആഗോള ബ്രാൻഡുകളുടെ ഏറ്റവുംപുതിയ ട്രെൻഡുകൾ അവതരിപ്പിക്കും ഫാഷനും സിനിമയും സംസ്കാരവും ഇടകലരുന്ന പ്രത്യേക ടോക്ക് ഷോയിൽ നിരവധി പ്രമുഖർ പങ്കെടുക്കും കൊച്ചി : ആഗോള ബ്രാൻഡുകളുടെ പുതുപുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച് , ഫാഷൻ ലോകത്തെ വിസ്മയകാഴ്ചകളുമായി ലുലു ഫാഷൻ വീക്കിന് ബുധനാഴ്ച തുടകമാകും. മെയ് 8ന് തുടങ്ങി മെയ് 12 വരെ നീളുന്നതാണ് […]Read More
പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. രണ്ട് ദിവസം മുൻപാണ് സംഭവം. തെങ്ങമം സ്വദേശിയുടെ പശുവും കിടാവുമാണ് ചത്തത്. അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തിൽ നൽകിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് മൃഗാശുപത്രിയിൽ എത്തിയിരുന്നു. മരുന്നുമായി വീട്ടിലെത്തിയ ഉടമ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു സംശയം. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് […]Read More