മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരിയായിരുന്ന രാധയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് ഹര്‍ജി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെ ഹൈക്കോടതി ശരിയായ രീതിയില്‍ വിലയിരുത്തിയില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈക്കോടതി പലപ്പോഴും സാഹചര്യ തെളുവകള്‍ വിശദമായി പരിശോധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. […]Read More
കൊച്ചി: പഴങ്ങളുടെ മറവില്‍ ലഹരി എത്തിച്ച സംഭവത്തില്‍ ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നെന്ന വിജിന്‍ വര്‍ഗീസിന്റെ വാദം പൊളിയുന്നു. ഇയാള്‍ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. തുടരെയുള്ള രണ്ട് കണ്ടെയ്‌നറുകളില്‍ ലഹരി ദക്ഷിണാഫ്രിക്കയില്‍ നിന്നും പിടികൂടിയിരുന്നു.വിജിനും സംഘവും വിദേശത്ത് നിന്ന് കൊണ്ടുവരുന്ന പഴങ്ങള്‍ കാലടിക്കു പുറമെ കൊച്ചി നഗരത്തില്‍ രണ്ടിടത്തും കോഴിക്കോട്ടും സംഭരിക്കുന്ന ഏജന്‍സികളുണ്ട്. കൂടാതെ വിജിന്റെ പേരില്‍ എത്ര കണ്ടെയിനറുകള്‍ അടുത്തിടെ എത്തിയെന്നും ഡിആര്‍ഐ പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസം വിജിന്റെ പേരില്‍ വീണ്ടും […]Read More
കോഴിക്കോട്: കുന്ദമംഗലം ചൂലാം വയലില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസ് ഇടിച്ചു. യാത്രക്കാരായ 20ലധികം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.നിയന്ത്രണം വിട്ട ബസ് എതിര്‍ ഭാഗത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.അടിവാരം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫാത്തിമാസ് എന്ന ബസാണ് അപകടത്തില്‍പെട്ടത്. ചൂലാം വയല്‍ സ്‌കൂളിന്റെ മുന്‍പിലെ ഇറക്കത്തില്‍ മറുഭാഗത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.Read More
തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ സ്മാരകത്തിനായി ബിജെപി സമരം ആരംഭിക്കും. മലപ്പുറം പോലൊരു ജില്ലയിൽ മലയാള ഭാഷയുടെ പിതാവിന് എന്തുകൊണ്ട് സംസ്ഥാന സർക്കാർ അർഹമായ ഒരു സ്മാരകം പണിയുന്നില്ല എന്ന് ബിജെപി ചോദിക്കുന്നു. ഇത് വലിയൊരു സമരമാക്കാനാണ് ബിജെപിയുടെ ശ്രമം. സമരപ്രഖ്യാപനം നവംബർ 14ന് ഉണ്ടായേക്കും. സംസ്ഥാന സർക്കാർ ഒരു വർഷത്തിനുള്ളിൽ സ്മാരകം പണിതില്ലെങ്കിൽ സ്വന്തം നിലയ്ക്ക് സ്മാരകം പണിയാനാണ് ബിജെപി തീരുമാനം.Read More
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിർവഹിച്ച ‘കാന്താര’ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച മേക്കിങ്ങും ശക്തമായ കഥയും പറയുന്ന സിനിമ അഭിമാനകരമായ നേട്ടം തന്നെയാണ് എന്നാണ് നടനും സംവിധായകനുമായ പ്രിഥ്വിരാജ് പറയുന്നത്. കേരളത്തിൽ നിന്നും ഈ കന്നഡ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കാന്താര മലയാളത്തിൽ എത്തുമെന്നുള്ള വാർത്ത കൂടി എത്തുകയാണ്. പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘കാന്താര മലയാളം ഉടൻ വരുന്നു. കന്നഡ പതിപ്പ് കണ്ടതിന് […]Read More
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാമത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നു. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ആണ് ഇസ്ലാമത വിശ്വാസികൾ നബിദമായി കൊണ്ടാടുന്നത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നബിദിനം […]Read More
ഇറാനില്‍ മതപൊലീസിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക. ഇന്ത്യ ടുഡേ വാര്‍ത്താ അവതാരക ഗീത മോഹന്‍ ആണ് ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണ്‍ എയറില്‍ വച്ച് മുടി മുറിക്കുകയും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തത്. സെപ്തംബര്‍ 17ന് ഹിജാബ് ധരിക്കാത്തതിന് ഇറാന്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം വ്യാപക പ്രക്ഷോഭങ്ങളാണ് ഇറാനില്‍ പൊട്ടിപ്പുറപ്പെടുന്നത്. പരസ്യമായി മുടി മുറിച്ചും ഹിജാബ് കത്തിച്ചും തെരുവിലിറങ്ങിയ […]Read More
റിയാദ്: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദ ശരീഫ്) സന്ദർശിക്കുന്നതിന് സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചതായി ജനറൽ പ്രസിഡൻസിയുടെ ഏജൻസി ഫോർ വിമൻസ് ഗ്രൂപ്പിംങും ക്രൗഡ് മാനേജ്‌മെന്റ് വിഭാഗവും അറിയിച്ചു. ദിവസേന രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിൽ സ്ത്രീകൾക്ക് പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കാമെന്ന് ഏജൻസി സൂചിപ്പിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ രാവിലെ ആറ് മുതൽ 11 വരെയും രാത്രി 9:30 മുതൽ 12:00 വരെയും ആയിരിക്കും സ്ത്രീകൾക്കുള്ള സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ […]Read More
കോട്ടയം: കോൺഗ്രസിന്റെ കേരളത്തിലെ സമുന്നതനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ ശശി തരൂരിന്. കോട്ടയം പുതുപ്പള്ളിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇലക്ഷൻ വരുമ്പോൾ പ്രവർത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കളെല്ലാം പ്രമേയം കാണണമെന്ന മുന്നറിയിപ്പോടെയാണ് പ്രമേയം മേൽക്കമ്മറ്റികൾക്ക് […]Read More
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് (43) കരള്‍ പകുത്ത് നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30 ഓടു കൂടിയാണ് പൂര്‍ത്തിയായത്. നാഷ് എന്ന അസുഖം മുഖാന്തിരം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവര്‍ത്തനം […]Read More