Ananthu Santhosh

https://newscom.live/

General

ഇന്ന് നബിദിനം

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാമത വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നു. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ആണ് ഇസ്ലാമത വിശ്വാസികൾ നബിദമായി കൊണ്ടാടുന്നത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നബിദിനം […]Read More

General

ഓണ്‍ എയറില്‍ മുടി മുറിച്ച് ഗീത മോഹന്‍

ഇറാനില്‍ മതപൊലീസിന്റെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമരം തുടരുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക. ഇന്ത്യ ടുഡേ വാര്‍ത്താ അവതാരക ഗീത മോഹന്‍ ആണ് ഇറാനിയന്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണ്‍ എയറില്‍ വച്ച് മുടി മുറിക്കുകയും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തത്. സെപ്തംബര്‍ 17ന് ഹിജാബ് ധരിക്കാത്തതിന് ഇറാന്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തിന് ശേഷം വ്യാപക പ്രക്ഷോഭങ്ങളാണ് ഇറാനില്‍ പൊട്ടിപ്പുറപ്പെടുന്നത്. പരസ്യമായി മുടി മുറിച്ചും ഹിജാബ് കത്തിച്ചും തെരുവിലിറങ്ങിയ […]Read More

Gulf

സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചു

റിയാദ്: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദ ശരീഫ്) സന്ദർശിക്കുന്നതിന് സ്ത്രീകൾക്കുള്ള സമയം പുനഃക്രമീകരിച്ചതായി ജനറൽ പ്രസിഡൻസിയുടെ ഏജൻസി ഫോർ വിമൻസ് ഗ്രൂപ്പിംങും ക്രൗഡ് മാനേജ്‌മെന്റ് വിഭാഗവും അറിയിച്ചു. ദിവസേന രാവിലെയും വൈകുന്നേരവുമായി രണ്ട് സമയങ്ങളിൽ സ്ത്രീകൾക്ക് പ്രവാചക മസ്ജിദിലെ റൗദ ശരീഫ് സന്ദർശിക്കാമെന്ന് ഏജൻസി സൂചിപ്പിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ രാവിലെ ആറ് മുതൽ 11 വരെയും രാത്രി 9:30 മുതൽ 12:00 വരെയും ആയിരിക്കും സ്ത്രീകൾക്കുള്ള സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ […]Read More

Politics

ഉമ്മൻചാണ്ടിയുടെ നാട്ടിൽ പിന്തുണ ശശി തരൂരിന്

കോട്ടയം: കോൺഗ്രസിന്റെ കേരളത്തിലെ സമുന്നതനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ ശശി തരൂരിന്. കോട്ടയം പുതുപ്പള്ളിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇലക്ഷൻ വരുമ്പോൾ പ്രവർത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കളെല്ലാം പ്രമേയം കാണണമെന്ന മുന്നറിയിപ്പോടെയാണ് പ്രമേയം മേൽക്കമ്മറ്റികൾക്ക് […]Read More

General

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി. മലപ്പുറം സ്വദേശിയ്ക്കാണ് (53) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് (43) കരള്‍ പകുത്ത് നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാത്രി 11.30 ഓടു കൂടിയാണ് പൂര്‍ത്തിയായത്. നാഷ് എന്ന അസുഖം മുഖാന്തിരം കരളില്‍ സിറോസിസും കാന്‍സറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. മാറ്റിവയ്ക്കുന്ന കരളിന്റെ പ്രവര്‍ത്തനം […]Read More

Entertainment

ബിടിഎസ് സൈനീക സേവനത്തിന് ?

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക്കൽ ബാൻഡാണ് ബിടിഎസ്. എന്നാൽ ബാൻഡിന് അധികനാൾ നിലനിൽക്കാൻ കഴിയില്ല എന്നതും മറ്റൊരു സത്യമാണ്. ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് 30 വയസ് മുതൽ എല്ലാ പുരുഷന്മാരും 18 മുതൽ 21 മാസക്കാലം സൈനിക സേവനം നിർവഹിക്കേണ്ടതുണ്ട്. ‌ഇതിനായി ബിടിഎസ് അം​ഗങ്ങളും ഒരുങ്ങുകയാണ് എന്നുള്ള അഭ്യൂഹങ്ങൾ എത്തിയിരുന്നു. ഇപ്പോൾ ഇത് ഉറപ്പിക്കുന്ന റിപ്പോർട്ടുകൾ കൂടി എത്തുകയാണ്. ബി‌ടിഎസിലെ അം​ഗമായ ജിന്നിന് ഡിസംബറിൽ 30 വയസ് തികയുകയാണ്. അതുകൊണ്ട് തന്നെ ജിന്നിനെ അടുത്ത വർഷം ആദ്യം സൈനിക […]Read More

Entertainment

സത്യജിത് റേ സിനിമകൾ പ്രദർശിപ്പിക്കുന്നു

വിശ്വപ്രസിദ്ധ ഇന്ത്യൻ ചലച്ചിത്രകാരൻ സത്യജിത് റേയുടെ പേരിലുള്ള സത്യജിത് റേ മഹോത്സവത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നു. എറണാകുളം ദർബാർ ഹാൾ കേന്ദ്രത്തിൽ സൗജന്യമായാണ് പ്രദർശനം നടക്കുന്നത്.കേരള ലളിതകല അക്കാദമിയും കൊൽക്കത്ത സെന്റർ ഫോർ ക്രിയേറ്റിവിറ്റിയും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സിനിമകളുടെ ഒറിജിനൽ പോസ്റ്ററുകൾ, വസ്ത്രാലങ്കാരം, റായ് എഴുത്തുകൾ, ഫോട്ടോകൾ എന്നിവയുടെ പ്രദർശനം കലാ കേന്ദ്രത്തിലെ വിവിധ ഗാലറികളിൽ നടക്കുന്നുണ്ട്. വൈകീട്ട് അഞ്ച് മണിക്കാണ്പ്രദർശനം.പ്രദർശനങ്ങൾ -ഒക്ടോബർ എട്ട്: ദ ഇന്നർ ഐ(1972) ഒൻപത്: ബാല(1976)12 : അഗാന്തുക്(1991)19: […]Read More

Entertainment

ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട് പുറത്ത്

തുടക്കം മുതൽ ആവേശം നിറച്ചും റിലീസിന് ശേഷവം പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടാതെയും ആദ്യ ദിനം വിജയം നേടുകയാണ് ‘റോഷാക്ക്’. ഫസ്റ്റ് ‍ഡേ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രം ആ​ഗോള തലത്തിൽ നേടിയത് അഞ്ച് കോടിക്കും മുകളിലാണ്. ഫ്രൈ‍ഡേ മാറ്റിനിയാണ് റോഷാക്കിന്റെ ആദ്യ ദിന ആ​ഗോള കളക്ഷൻ ട്വീറ്റ് ചെയ്തത്. മൂന്ന് മുതൽ നാല് കോടി വരെയാണ് കേരളത്തിൽ നിന്ന് ലഭിച്ചത് എന്നാണ് റിപ്പോർട്ട്. പ്രൊമോഷനുകൾ ഉൾപ്പെടെ 20 കോടി ബജറ്റിലാണ് റോർഷാക്ക് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 […]Read More

Viral news

പരിശോധന ഇന്ന് മുതൽ

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തി. ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും […]Read More

Sports

റയൽ മാഡ്രിഡ് ഇന്നിറങ്ങും

ഗെറ്റാഫെ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ പോയിന്‍റ് ടേബിളിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ റയൽ മാഡ്രിഡ് ഇന്നിറങ്ങും. ഗെറ്റാഫെയാണ് എതിരാളികൾ. ആദ്യ ആറ് കളികളിൽ ജയിച്ച് മുന്നേറിയ റയൽ കഴിഞ്ഞ മത്സരത്തിൽ ഒസാസുനയോട് സമനില വഴങ്ങിയാണ് ബാഴ്‌സലോണയ്ക്ക് പിന്നിൽ രണ്ടാമതായത്. പുലര്‍ച്ചെ പന്ത്രണ്ടരക്കാണ് മത്സരം. മറ്റൊരു കളിയിൽ അത്‍ലറ്റികോ മാഡ്രിഡ് ജിറോണയെ നേരിടും. ആദ്യ നാലിൽ തിരിച്ചെത്തുകയാണ് സിമിയോണിയുടെ സംഘത്തിന്‍റെ ലക്ഷ്യം. ജര്‍മ്മൻ ലീഗിൽ ഇന്ന് ബയേണ്‍ മ്യൂണിക്ക്-ബൊറൂസിയ ഡോര്‍ട്മുണ്ട് സൂപ്പര്‍ പോരാട്ടം നടക്കും. രാത്രി പത്തരയ്ക്ക് ബൊറൂസിയയുടെ മൈതാനമായ […]Read More