ഇന്ത്യയിലെ നിരവധി ഭാഷ സിനിമകളിൽ തന്റെ മികവ് തെളിയിച്ച നടനാണ് പൃഥ്വിരാജ്. തെലുങ്കിലും തമിഴിലും ഉൾപ്പടെ വമ്പൻ ബജറ്റ് ചിത്രങ്ങളിൽ നടൻ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുമുണ്ട്. നടന്റെ പിറന്നാൾ ദിനമായ നാളെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ഉണ്ടാകും. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.യുഎസ് ഡോളര്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഒരാളുടെ ചിത്രമുള്ള പോസ്റ്റാറിനൊപ്പം ഇക്കാര്യം പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ചിലപ്പോൾ പ്രതികാരം എന്നത് ധനികന്റെ കളിയാണ്’ എന്ന ടാഗ്‌ലൈനും പോസ്റ്ററിലുണ്ട്.Read More
ഹലാല്‍ ഫ്രീ ദീപാവലി’ക്ക് ആഹ്വാനം ചെയ്ത് ശ്രീരാമ സേന മേധാവി. മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ശാസ്ത്രത്തിന് എതിരായിരിക്കുമെന്നാണ് ശ്രീരാമസേനാ മേധാവി പ്രമോദ് മുത്തലിക് ഉന്നയിക്കുന്ന വാദം. ‘ഹലാല്‍ രഹിത ദീപാവലി’ ആഘോഷത്തിനും ശ്രീരാമസേന ആഹ്വാനം ചെയ്തു. മുസ്ലീം കച്ചവടക്കാരില്‍ നിന്ന് പൂജാ സാധനങ്ങള്‍ വാങ്ങുന്നത് ഹിന്ദു സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നാണ് ശ്രീരാമ സേന മേധാവി പ്രമോദ് മുത്തലിക് ഉന്നയിക്കുന്ന വാദം.പൂജയ്ക്ക് ആവശ്യമായ കരിമ്പ്, പൂക്കള്‍, പഴങ്ങള്‍, വാഴച്ചെടികള്‍ എന്നിവ മുസ്ലീം കച്ചവടക്കാരില്‍ നിന്ന് […]Read More
ഇലന്തൂര്‍ നരബലി കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് രക്തക്കറ കണ്ടെത്തി. ഫ്രിഡ്ജിനുള്ളിലും രക്തം കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. വീട്ടില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി. പരിശോധന പൂര്‍ത്തിയാക്കി ഡോഗ് സ്‌ക്വാഡ് മടങ്ങി. വീട്ടിനുള്ളില്‍ തെളിവെടുപ്പ് തുടരുകയാണ്. ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ വിരലടയാളം ഫൊറന്‍സിക് സംഘം ശേഖരിച്ചു. നരബലി നടന്ന മുറിക്കകത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. തിരുമ്മല്‍ കേന്ദ്രത്തില്‍ […]Read More
രാഹുല്‍ ഗാന്ധി ഒരു പരാജയപ്പെട്ട മിസൈലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഒരിക്കല്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധിയെ പുനരവതരിപ്പിക്കുന്നതിനാണ് ഭാരത് ജോഡോയിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബൊമ്മെ നയിക്കുന്ന ജനസങ്കല്‍പയാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്ര കര്‍ണാടകത്തിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു യാത്രയുടെ ഉദ്ദേശം എന്താണെന്നും അദ്ദേഹം ചോദിച്ചു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ വളരുകയാണ്. ജി-7 രാജ്യങ്ങള്‍പോലും സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ […]Read More
ഡൽഹി: പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിപ്പിച്ച് അധ്യാപിക. ജാര്‍ഖണ്ഡിലെ ജംഷ്ഡ്പുരിലാണ് സംഭവം. അദ്ധ്യാപികയുടെ വസ്ത്രം അഴിപ്പിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പരീക്ഷയ്ക്കിടെ കോപ്പി അടിച്ചെന്നാണ് അധ്യാപിക ആരോപിച്ചത്. വസ്ത്രത്തിനകത്ത് പേപ്പര്‍ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍വച്ച് അധ്യാപിക വസ്ത്രമഴിക്കാന്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെ വീട്ടിലെത്തിയ പെണ്‍കുട്ടി […]Read More
മമ്മൂട്ടി നായകനാകുന്ന ചിത്രം ‘റോഷാക്ക്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഭിനേതാക്കളുടെ പ്രകടനവും മേക്കിങ്ങുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ വീട്ടിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ ബിടിഎസ്സാണിത്. മമ്മൂട്ടിക്ക് നേരെ പെട്രോൾ ബോംബ് വരുന്നതും നടൻ ഒഴിഞ്ഞു മാറുന്നതുമാണ് രംഗം. വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ചിത്രം ഇതുവരെ 20 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് അനലിസ്റ്റുകളുടെ […]Read More
27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് മഹാരാജാസിന്റെ കൂട്ടായ്മയിൽ പിറന്ന ചിത്രം ‘ബാക്കി വന്നവർ’. മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥി അമൽ പ്രസി സംവിധാനം ചെയ്ത ചിത്രം പന്ത്രണ്ടായിരം രൂപ ബഡ്‍ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളും അണിയറപ്രവർത്തകരുമെല്ലാം മഹാരാജാസുകാർ തന്നെയാണ്. കഴിഞ്ഞ വർഷം ഇറങ്ങിയതും നിർമ്മിച്ചതുമായ നിരവധി സിനിമകളോട് പൊരുതിയാണ് ‘ബാക്കി വന്നവർ’ പട്ടികയിലുൾപ്പെട്ടിട്ടുള്ളത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാനുൽ ഫാരിസും അമൽ പ്രസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലേക്കാണ് ചിത്രം […]Read More
കൊച്ചി: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ പരിഹസിച്ച് വിടി ബല്‍റാമിന്റെ ‘ഹൈക്കു കവിത’. ‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തോടൊപ്പമാണ് വിടി ബല്‍റാം തന്റെ ഹൈക്കു കവിത ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മാഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹയായതുള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ബല്‍റാം മൂന്ന് വരി കവിത പങ്കുവെച്ചത്. ‘സാദാ കിറ്റില്‍ വോട്ട് പിപിഇ കിറ്റില്‍ നോട്ട്’ എന്ന അവസാന വരിയില്‍ […]Read More
സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. 82 വയസായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്.Read More
-പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക നിങ്ങളുടെ പരാതിയുടെ ഒരു കോപ്പിയും റിപ്പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ നിന്നും ശേഖരിക്കുവാന്‍ മറക്കരുത്. കാരണം നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടമായി എന്നതിനുള്ള തെളിവാണ് ഈ പരാതി. മാത്രമല്ല, ബന്ധപ്പെട്ട എംബസിയില്‍ നിന്ന് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുവാനും അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുവാനുമെല്ലാം ഈ റിപ്പോര്‍ട്ട് സഹായിക്കും. -ഏറ്റവും അടുത്തുള്ള എംബസിയുമായി ബന്ധപ്പെടുക പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ അടുത്തതായി ചെയ്യേണ്ട കാര്യം നിങ്ങള്‍ക്ക് ഏറ്റവും സമീപത്തുള്ള ഇന്ത്യന്‍ എംബസിയുമായോ ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടുക എന്നതാണ്. […]Read More