യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യത്യസ്ത പ്രകടന പത്രികയുമായി സ്വതന്ത്ര സ്ഥാനാർത്ഥി മൈക്ക് ഇറ്റ്കിസ്. സെക്സിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ പ്രകടന പത്രിക അമേരിക്കയിൽ പുതിയ ചർച്ചക്ക് തുടക്കമിട്ടു. സെക്‌സ് പോസിറ്റീവ് സമീപനമാണ് തന്റെ വാഗ്ദാനമെന്ന് ഇറ്റ്കിസ് പറയുന്നു. പ്രകടന പത്രികക്ക് ഉറപ്പുനൽകാനായി 13 മിനിറ്റ് ദൈർഘ്യമുള്ള ഒരു സെക്‌സ് വീഡിയോ പോൺ ഹബിൽ പുറത്തിറക്കുകയും ചെയ്തു 53-കാരൻ. സൈബർ സുരക്ഷാ വിദഗ്ധനായ ഇറ്റ്കിസ് ന്യൂയോർക്കിലെ 12-ആം ഡിസ്ട്രിക്റ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. താൻ ജയിച്ചാൽ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കുമെന്നും […]Read More
ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടിലെ അടുക്കള ചേര്‍ന്നുള്ള ഇടുങ്ങിയ മുറിയിലിട്ടാണ് റോസ്‌ലിനെയും പദ്മയെയും പ്രതികള്‍ കൊന്നത്. ഇതിന് ശേഷമാകാം മാംസാവശിഷ്ടം ഫ്രിഡ്ജില്‍ വെച്ചതെന്ന് പൊലീസ് കരുതുന്നു. ഈ മുറിയിലെ ഭിത്തിയിലുണ്ടായിരുന്ന രക്തക്കറ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. ഈ മുറിയില്‍ നേരെ നിവര്‍ന്ന് കിടക്കാന്‍ പോലും കഴിയാത്ത ചെറിയ കട്ടില്‍ മാത്രമാണ് ഈ മുറിക്കുള്ളില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കട്ടിലില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടിലെ പടിഞ്ഞാറ് ഭാഗത്തായുള്ള വലിയ മുറിയാണ് ഷാഫിക്ക് ഉപയോഗിക്കാനായി നല്‍കിയത്. […]Read More
ഇനിമുതൽ കരാർ നിയമനങ്ങൾ നടത്തില്ലെന്ന ചരിത്ര തീരുമാനവുമായി ഒഡിഷ സർക്കാർ. സംസ്ഥാന സർവീസിലുളള 57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി. ദീപാവലി സമ്മാനമെന്ന നിലയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഒഡിഷ മാറി. ഒഡിഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാര്‍നിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും. സ്ഥാനക്കയറ്റമടക്കമുളള മുൻകാല പ്രാബല്യത്തോടെയുളള ആനുകൂല്യങ്ങളും അനുവദിച്ച് […]Read More
ഇലന്തൂർ ഇരട്ട നരബലിക്കേസിൽ കൊല്ലപ്പെട്ട പത്മയുടേയും റോസ്‌ലിയുടേയും ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയതാണെന്ന വാദം പൂർണമായി ശരിവെക്കാതെ ഡോക്ടർമാർ. കാണാതായ അവയവങ്ങൾ ദ്രവിച്ചുപോയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാഗങ്ങൾക്ക് നാലുമാസം പഴക്കമുണ്ട്. അസ്ഥികളും ദ്രവിച്ച ത്വക്കുമാണ് ലഭിച്ചത്. മണ്ണിൽ കിടന്നതിനാൽ അവയവങ്ങൾ പലതും ദ്രവിച്ചിരിക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. പത്മയുടെ മൃതശരീരത്തിൽ നിന്ന് ഒരു വൃക്ക പൂർണമായും ലഭിച്ചിരുന്നു. കുടലും മറ്റും ദ്രവിച്ച നിലയിലാണ് ലഭിച്ചത്. ശരീരം 56 കഷ്ണങ്ങളാക്കിയതിനാൽ പല അവയവങ്ങളും മുറിഞ്ഞു പോയിട്ടുണ്ട്. മൃതദേഹ പരിശോധനയിൽ പല […]Read More
ദുബായില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടി ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 11 പുതിയ സ്ഥലങ്ങളും ഇത് സംബന്ധിച്ച മാനദണ്ഡങ്ങളുമാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചത്. 11 കേന്ദ്രങ്ങള്‍ കൂടി പുതുതായി അനുവദിച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവുന്ന ആകെ സ്ഥലങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നു. പുതിയ അനുമതി വഴി 1,14000ത്തിലധികം പുതിയ താമസക്കാര്‍ക്ക് സേവനം ലഭ്യമാകും. ദുബായെ കൂടുതല്‍ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇ-സ്‌കൂട്ടറുകളുടെ […]Read More
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളിൽ യെല്ലോ അലോട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടും. ഇത് വ്യാഴാഴ്ചയോടെ ബംഗാൾ ഉൾകടലിൽ എത്തിചേർന്നു ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് […]Read More
ന്യൂഡൽഹി: 22 വർഷത്തിന് ശേഷം എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് മുൻ തൂക്കം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്ന പരിവേഷം ഖാര്‍ഗെയ്ക്കുണ്ടെന്നതും അനുകൂല ഘടകമാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേരാണ് പരിഗണക്കപ്പെട്ടങ്കിലും വിമത നീക്കത്തെ തുടര്‍ന്ന് പിന്‍മാറി. പിന്നീട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യ ചിത്രത്തിലുണ്ടായിരുന്ന പലരും പിന്‍മാറിയതോടെയാണ് ഖാര്‍ഗെയിലേക്ക് എത്തിയത്. വിവിധ പിസിസികളും പരസ്യമായി ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ യുവ […]Read More
കന്യാകുമാരി: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരം വരെ അടുത്തെത്തി മീൻപിടിക്കുകയായിരുന്ന ഇവരെ നാവികസേനയുടെ പട്രോളിംഗിനിടെ പിടികൂടുകയായിരുന്നു. ഇവരുടെ ബോട്ടും നേവി പിടിച്ചെടുത്തു. മാർക്‌സ് ജൂഡ് മാസ്റ്റർ, ആന്റണി ഹേമ നിശാന്തൻ, ഇമ്മാനുവൽ നിക്‌സൺ, ധ്രുവന്ദ ശ്രീലാൽ, സുദേഷ് ഷിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ച് തമിഴ്നാട് കോസ്റ്റൽ പൊലീസിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ച് ഇത്രയും അടുത്ത് […]Read More
കേന്ദ്രത്തിനെതിരായ തൻ്റെ സർക്കാരിന്റെ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരാണ് ഇന്നത്തെ ഭഗത് സിംഗ്. ഈ പോരാട്ടതിൽ കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥന തനിക്കൊപ്പമുണ്ടെന്നും കെജ്‌രിവാൾ. എക്സൈസ് പോളിസി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പരാമർശം. ‘ജയിൽ കമ്പികൾക്കും തൂക്കുകയറിനും ഭഗത് സിംഗിനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷ് സിസോദിയ, […]Read More
വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റിൽ ലൊഞ്ച് ചെയ്തു. ‘ഖലീഫ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പ്രതികാരം സ്വർണത്താൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടു കൂടി എത്തിയ പോസ്റ്ററിൽ പൃഥ്വിരാജിന്റെ പാതി മറഞ്ഞ ചിത്രമാണ് ഉള്ളത്. യുഎസ് ഡോളര്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഒരാളുടെ ചിത്രമുള്ള പോസ്റ്റാറിനൊപ്പം പുതിയ സിനിമയുടെ പ്രഖ്യാപനത്തെ കുറിച്ച് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ‘പന്ത്രണ്ട് വർഷത്തിന് ശേഷം പൃഥ്വിയുമായി ഒന്നിക്കുന്നു. ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നർ. ഞങ്ങളുടെ ഖലീഫയെ നിങ്ങൾക്കായി […]Read More