സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളിൽ യെല്ലോ അലോട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടും. ഇത് വ്യാഴാഴ്ചയോടെ ബംഗാൾ ഉൾകടലിൽ എത്തിചേർന്നു ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് […]Read More
ന്യൂഡൽഹി: 22 വർഷത്തിന് ശേഷം എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് മുൻ തൂക്കം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്ന പരിവേഷം ഖാര്‍ഗെയ്ക്കുണ്ടെന്നതും അനുകൂല ഘടകമാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേരാണ് പരിഗണക്കപ്പെട്ടങ്കിലും വിമത നീക്കത്തെ തുടര്‍ന്ന് പിന്‍മാറി. പിന്നീട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യ ചിത്രത്തിലുണ്ടായിരുന്ന പലരും പിന്‍മാറിയതോടെയാണ് ഖാര്‍ഗെയിലേക്ക് എത്തിയത്. വിവിധ പിസിസികളും പരസ്യമായി ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ യുവ […]Read More
കന്യാകുമാരി: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരം വരെ അടുത്തെത്തി മീൻപിടിക്കുകയായിരുന്ന ഇവരെ നാവികസേനയുടെ പട്രോളിംഗിനിടെ പിടികൂടുകയായിരുന്നു. ഇവരുടെ ബോട്ടും നേവി പിടിച്ചെടുത്തു. മാർക്‌സ് ജൂഡ് മാസ്റ്റർ, ആന്റണി ഹേമ നിശാന്തൻ, ഇമ്മാനുവൽ നിക്‌സൺ, ധ്രുവന്ദ ശ്രീലാൽ, സുദേഷ് ഷിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ച് തമിഴ്നാട് കോസ്റ്റൽ പൊലീസിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ച് ഇത്രയും അടുത്ത് […]Read More
കേന്ദ്രത്തിനെതിരായ തൻ്റെ സർക്കാരിന്റെ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരാണ് ഇന്നത്തെ ഭഗത് സിംഗ്. ഈ പോരാട്ടതിൽ കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥന തനിക്കൊപ്പമുണ്ടെന്നും കെജ്‌രിവാൾ. എക്സൈസ് പോളിസി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പരാമർശം. ‘ജയിൽ കമ്പികൾക്കും തൂക്കുകയറിനും ഭഗത് സിംഗിനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷ് സിസോദിയ, […]Read More
വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ടൈറ്റിൽ ലൊഞ്ച് ചെയ്തു. ‘ഖലീഫ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പ്രതികാരം സ്വർണത്താൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടു കൂടി എത്തിയ പോസ്റ്ററിൽ പൃഥ്വിരാജിന്റെ പാതി മറഞ്ഞ ചിത്രമാണ് ഉള്ളത്. യുഎസ് ഡോളര്‍ കൈയില്‍ പിടിച്ച് നില്‍ക്കുന്ന ഒരാളുടെ ചിത്രമുള്ള പോസ്റ്റാറിനൊപ്പം പുതിയ സിനിമയുടെ പ്രഖ്യാപനത്തെ കുറിച്ച് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ‘പന്ത്രണ്ട് വർഷത്തിന് ശേഷം പൃഥ്വിയുമായി ഒന്നിക്കുന്നു. ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്നർ. ഞങ്ങളുടെ ഖലീഫയെ നിങ്ങൾക്കായി […]Read More
നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യആസൂത്രകന്‍ ഷാഫി ചെയ്തത് ക്രൂരകൃത്യമെന്ന് ഷാഫിയുടെ ഭാര്യ നബീസ. ഷാഫിക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന് നബീസ പറഞ്ഞു. ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് താന്‍ തന്നെയാണ് നശിപ്പിച്ചതെന്ന് ഷാഫിയുടെ ഭാര്യ പറഞ്ഞു. കോര്‍പറേഷന്‍ വേസ്റ്റ് കൊട്ടയിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. തന്റെ ഫോണില്‍ നിന്ന് നിരവധി തവണ ഷാഫി ലൈലയേയും ഭഗവല്‍ സിംഗിനേയും വിളിച്ചിരുന്നെന്ന് നബീസ പറയുന്നു. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണ് പറയാറുള്ളത്. ഷാഫി നിരന്തരം തന്റെ […]Read More
നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ‘ടുമാറോ’ എന്ന ചിത്രത്തിലാണ് മോളി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ മലയാളിയായ ജോയ് കെ മാത്യുവാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സിനിമയുടെ പൂജ നാളെ തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ച് നടക്കും. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളിലെ അഭിനേതാക്കൾ അണിനിരക്കുന്ന സിനിമയാണ് ടുമാറോ. ആന്തോളജി ശൈലിയിൽ ഏഴ് കഥകള്‍ പറയുന്ന സിനിമയിൽ ഒരെണ്ണം ഇന്ത്യയിൽ വെച്ചാണ് ചിത്രീകരിക്കുക. തിരുവനന്തപുരം, കൊച്ചി, […]Read More
വാഷിംങ്ടണ്‍: രൂപയുടെ മൂല്യം ഇടിയുന്നതില്‍ പുതിയ വാദവുമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ലെന്നും ഡോളറിന്‍റെ ശക്തിപ്രാപിക്കുന്നതാണ് പ്രശ്നമെന്നുമാണ് മന്ത്രി പറഞ്ഞത്. അമേരിക്കൻ സന്ദർശനത്തിനായി 24 ഉഭയകക്ഷി ചർച്ചകൾ നടത്തിയ ശേഷം വാർത്താ ഏജൻസിയായ എഎൻഐയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇപ്പോഴത്തെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമെന്നും ഇരൂപയുടെ മൂല്യം കുറയുന്നില്ലെന്നും നിർമല സീതാരാമൻ […]Read More
കന്നഡ സിനിമാ മേഖലയ്ക്ക് ഇന്ത്യയൊട്ടാകെ സ്വീകാര്യത നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു കെജിഎഫ്. രണ്ട് ഭാഗങ്ങളായി പ്രശാന്ത് നീല്‍ എന്ന യുവ സംവിധായകന്‍ ഒരുക്കിയ ഫ്രാഞ്ചൈസി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന് ലഭിച്ചിരിക്കുന്ന ഹൈപ്പ്. ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു […]Read More
ഇലന്തൂർ നരബലിക്ക് മുൻപ് ലോട്ടറി വിൽപനക്കാരിയായ മറ്റൊരു സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ്. യുവതിയെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പൊലീസിന് ഇത് സംബന്ധിച്ച് മൊഴി നൽകി. യുവതിയെ കെട്ടിയിട്ടാണ് ഉപദ്രവിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. രക്ഷപെട്ടോടിയ ലോട്ടറി വിൽപനക്കാരിക്ക് പിന്നാലെ ലൈല ഓടിയെത്തിയെന്നും ഓട്ടോഡ്രൈവർ പറഞ്ഞു. ഇലന്തൂർ ഇരട്ട നരബലി കേസിൽ ഒരുപാട് തെളിവുകളാണ് പ്രതികൾക്കെതിരെ പുറത്തുവന്നത്. സ്ത്രീകൾ ആ വീട്ടിൽ വന്നതും ഉപദ്രവിക്കപ്പെട്ടതുമെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിൽ ആ വീട്ടിലെത്തി ലൈംഗിക പീഡനത്തിന് ഇരയായ […]Read More