ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങാളായി സന്ദർശകർ തിങ്ങി നിറയുകയാണ്. എന്നാൽ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവർ വലിച്ചെറിഞ്ഞിട്ടു പോകുന്ന പ്ലാസ്റ്റിക് കുപ്പികളുടേയും കവറുകളുടേയും കൂമ്പാരമായി മാറിയിരിക്കുകയാണ് പല സ്ഥലങ്ങളും.ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങളോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്.നീലക്കുറിഞ്ഞി സന്ദർശനങ്ങൾ വലിയ ദുരന്തമായി മാറുകയാണ് എന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ അധികാരികൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകൾ അതൊന്നും കാര്യമാക്കുന്നില്ല എന്നും നീരജ് കുറിപ്പിൽ പറയുന്നു. ഇപ്പോഴത്തെ ശാന്തൻപാറ-കള്ളിപ്പാറ എന്നിവിടങ്ങളിലെ ചിത്രങ്ങൾ പങ്കിവെച്ചുകൊണ്ടാണ് നീരജ് കുറിപ്പ് […]Read More
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം സിനിമയിലെ നായകനൊപ്പം ശ്രദ്ധ നേടിയ കഥാപാത്രമാണ് റോളകസ്. സൂര്യ അവതിരിപ്പിച്ച കഥാപാത്രത്തിന്റെ ക്ലൈമാക്സ് സീൻ പ്രേക്ഷകർ ഏറ്റെടിത്തിരുന്നു. എന്നാൽ ഇത് വേണ്ട എന്ന് പറയാനാണ് ലോകേഷ് കനകരാജ് ആദ്യം വിളിച്ചപ്പോൾ തീരുമാനിച്ചത് എന്നാണ് സൂര്യ പറയുന്നത്. 2022 ഫിലിം ഫെയര്‍ അവാര്‍ഡിൽ മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുന്നതിനിടയിലാണ് റോളക്സിനെ കുറിച്ച് പറഞ്ഞത്. ‘സിനിമയിലേക്ക് ഇല്ല, വേണ്ട എന്ന് പറയാനാണ് ലോകേഷിന്റെ ഫോണ്‍ എടുത്തത്. എന്നാൽ അദ്ദേഹം പറഞ്ഞത് ഇത് […]Read More
മോഹൻലാൽ-പൃഥ്വിരാജ് കോമ്പോയിൽ മലയാളികൾ കാത്തിരിക്കുന്ന ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്ന് റിപ്പോർട്ട്. ചിത്രം പൂർണമായും വിദശത്താണ് ചിത്രീകരിക്കുന്നത് എന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം റിലീസിനെത്തുക 2024 പകുതിയോടെയാകുമെന്നും സൂചനയുണ്ട്. ഓഗസ്സിലായിരുന്നു എമ്പുരാന്റെ ഔദ്യാഗിക പ്രഖ്യാപനം നടന്നത്. ഒപ്പം സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഇതിനോടൊപ്പം നടത്തുന്ന വിവരം അണിയറപ്രവർത്തകർ അറിയിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ […]Read More
96-ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ കേരളത്തിലെ കാർത്യായനി അമ്മയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘ബെയർഫ്രൂട്ട് എംപ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസർ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. പ്രശസ്ത ഷെഫ് ആയ വികാസ് ഖന്ന ആണ് ഡോക്യുമെന്ററി സംവിധായകൻ. നീതു ഗുപ്ത അഭിനയിച്ച ‘ദി ലാസ്റ്റ് കളർ’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. ‘എന്നെ സ്ത്രീകൾ വളർത്തിയതുകൊണ്ടാകാം ഞാനിത് ചിന്തിച്ചത്. എന്റെ മുത്തശ്ശി എത്ര ബുദ്ധിമതിയായിരുന്നു എന്ന് എനിക്കറിയാം. അവർ പഠിക്കുകകൂടി […]Read More
പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും ഇതേ കുറ്റത്തിന് പിടിയിലായി. കായംകുളം കാര്‍ത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്നു ഇയാള്‍. പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് അതേ കുറ്റം ചെയ്തതിനാണ് വീണ്ടും അറസ്റ്റിലായത്. ഒക്ടോബര്‍ 11ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ […]Read More
യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യത്യസ്ത പ്രകടന പത്രികയുമായി സ്വതന്ത്ര സ്ഥാനാർത്ഥി മൈക്ക് ഇറ്റ്കിസ്. സെക്സിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ പ്രകടന പത്രിക അമേരിക്കയിൽ പുതിയ ചർച്ചക്ക് തുടക്കമിട്ടു. സെക്‌സ് പോസിറ്റീവ് സമീപനമാണ് തന്റെ വാഗ്ദാനമെന്ന് ഇറ്റ്കിസ് പറയുന്നു. പ്രകടന പത്രികക്ക് ഉറപ്പുനൽകാനായി 13 മിനിറ്റ് ദൈർഘ്യമുള്ള ഒരു സെക്‌സ് വീഡിയോ പോൺ ഹബിൽ പുറത്തിറക്കുകയും ചെയ്തു 53-കാരൻ. സൈബർ സുരക്ഷാ വിദഗ്ധനായ ഇറ്റ്കിസ് ന്യൂയോർക്കിലെ 12-ആം ഡിസ്ട്രിക്റ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. താൻ ജയിച്ചാൽ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കുമെന്നും […]Read More
ഇലന്തൂരിലെ ഭഗവല്‍സിംഗിന്റെ വീട്ടിലെ അടുക്കള ചേര്‍ന്നുള്ള ഇടുങ്ങിയ മുറിയിലിട്ടാണ് റോസ്‌ലിനെയും പദ്മയെയും പ്രതികള്‍ കൊന്നത്. ഇതിന് ശേഷമാകാം മാംസാവശിഷ്ടം ഫ്രിഡ്ജില്‍ വെച്ചതെന്ന് പൊലീസ് കരുതുന്നു. ഈ മുറിയിലെ ഭിത്തിയിലുണ്ടായിരുന്ന രക്തക്കറ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. ഈ മുറിയില്‍ നേരെ നിവര്‍ന്ന് കിടക്കാന്‍ പോലും കഴിയാത്ത ചെറിയ കട്ടില്‍ മാത്രമാണ് ഈ മുറിക്കുള്ളില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ കട്ടിലില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടിലെ പടിഞ്ഞാറ് ഭാഗത്തായുള്ള വലിയ മുറിയാണ് ഷാഫിക്ക് ഉപയോഗിക്കാനായി നല്‍കിയത്. […]Read More
ഇനിമുതൽ കരാർ നിയമനങ്ങൾ നടത്തില്ലെന്ന ചരിത്ര തീരുമാനവുമായി ഒഡിഷ സർക്കാർ. സംസ്ഥാന സർവീസിലുളള 57,000 ജീവനക്കാരെ സ്ഥിരപ്പെടുത്തി. ദീപാവലി സമ്മാനമെന്ന നിലയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഒഡിഷ മാറി. ഒഡിഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുക. സ്ഥിരപ്പെടുത്തുന്ന ജീവനക്കാരുടെ ശമ്പളം കരാര്‍നിയമന തീയതി പരിഗണിച്ച് നിജപ്പെടുത്തും. സ്ഥാനക്കയറ്റമടക്കമുളള മുൻകാല പ്രാബല്യത്തോടെയുളള ആനുകൂല്യങ്ങളും അനുവദിച്ച് […]Read More
ഇലന്തൂർ ഇരട്ട നരബലിക്കേസിൽ കൊല്ലപ്പെട്ട പത്മയുടേയും റോസ്‌ലിയുടേയും ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയതാണെന്ന വാദം പൂർണമായി ശരിവെക്കാതെ ഡോക്ടർമാർ. കാണാതായ അവയവങ്ങൾ ദ്രവിച്ചുപോയതാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൊല്ലപ്പെട്ട റോസ്‌ലിന്റെ ശരീരഭാഗങ്ങൾക്ക് നാലുമാസം പഴക്കമുണ്ട്. അസ്ഥികളും ദ്രവിച്ച ത്വക്കുമാണ് ലഭിച്ചത്. മണ്ണിൽ കിടന്നതിനാൽ അവയവങ്ങൾ പലതും ദ്രവിച്ചിരിക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. പത്മയുടെ മൃതശരീരത്തിൽ നിന്ന് ഒരു വൃക്ക പൂർണമായും ലഭിച്ചിരുന്നു. കുടലും മറ്റും ദ്രവിച്ച നിലയിലാണ് ലഭിച്ചത്. ശരീരം 56 കഷ്ണങ്ങളാക്കിയതിനാൽ പല അവയവങ്ങളും മുറിഞ്ഞു പോയിട്ടുണ്ട്. മൃതദേഹ പരിശോധനയിൽ പല […]Read More
ദുബായില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടി ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 11 പുതിയ സ്ഥലങ്ങളും ഇത് സംബന്ധിച്ച മാനദണ്ഡങ്ങളുമാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചത്. 11 കേന്ദ്രങ്ങള്‍ കൂടി പുതുതായി അനുവദിച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവുന്ന ആകെ സ്ഥലങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നു. പുതിയ അനുമതി വഴി 1,14000ത്തിലധികം പുതിയ താമസക്കാര്‍ക്ക് സേവനം ലഭ്യമാകും. ദുബായെ കൂടുതല്‍ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇ-സ്‌കൂട്ടറുകളുടെ […]Read More