വിദേശ ലഹരി മരുന്ന് സംഘം ദരിദ്രരായ ഇന്ത്യൻ സ്ത്രീകളെ വിവാഹം ചെയ്ത് ലഹരി മരുന്ന് കാരിയർമാരാക്കുന്ന സംഭവം വ്യാപകമാകുന്നതായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ. ആഫ്രിക്കൻ ലഹരി മാഫിയാ സംഘമാണ് ഈ രീതിയിൽ പ്രവർത്തിക്കുന്നത്. ഇത്തരക്കാർക്കെതിരെ ജാഗ്രത വേണമെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് പറഞ്ഞു 5 കിലോ കൊക്കെയ്നുമായി ദില്ലി സ്വദേശിനിയെ എൻസിബിയും ദില്ലി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ട്രോളി ബാഗിൽ ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലിൽ മൂന്ന് കുട്ടികളുടെ […]Read More
ഇന്ത്യ അടുത്ത കൊല്ലത്തെ ഏഷ്യാ കപ്പിനായി പാകിസ്താനിലെത്തിയില്ലെങ്കിൽ 2023 ലോകകപ്പിൽ നിന്ന് പാകിസ്താൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്. പിസിബി അധികൃതരെ ഉദ്ധരിച്ച് പ്രെസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് പാകിസ്താനും ഏകദിന ലോകകപ്പിന് ഇന്ത്യയുമാണ് ആതിഥേയത്വം വഹിക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകാനാണ് ബിസിസിഐയുടെ പദ്ധതിയെങ്കിൽ പാകിസ്താനും അത്തരത്തിൽ തീരുമാനങ്ങളെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന പിസിബി പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മൾട്ടി നാഷണൽ ഇവൻ്റുകളിൽ പാകിസ്താൻ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കിൽ അത് […]Read More
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പ്രത്യേക സംഘം. കേസിൽ അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്ന് എൻസിബി പ്രത്യേക സംഘത്തിന്റെ ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട ലഹരിവിരുദ്ധ ഏജൻസിയിലെ ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനങ്ങളിൽ പല വീഴ്ചകൾ വന്നതായും എൻസിബി വ്യക്തമാക്കി.Read More
ടി-20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ഇന്ത്യ കിരീടം നേടാനാണ് തൻ്റെ ആഗ്രഹമെന്നും പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ഇന്ത്യക്കൊപ്പം സെമിയിലെത്തുമെന്നുമാണ് താൻ കരുതുന്നത് എന്നും സച്ചിൻ പറഞ്ഞു “ഇന്ത്യ ചാമ്പ്യന്മാരാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് ഞാൻ കരുതുന്നത്. ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളാവും. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലേത്. അത് അവർക്ക് ഗുണം […]Read More
കോട്ടയം: കാഞ്ഞിരപ്പളളിയിൽ പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീർപ്പായി. പരാതിയില്ലെന്ന് കടയുടമ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കേസിൽ പ്രതിയായ പൊലീസുദ്യോഗസ്ഥൻ പിവി ഷിഹാബിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ് ഇയാള്‍. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാംപിലെ പോലീസുകാരനായ പിവി ഷിഹാബ് കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന […]Read More
സൗദി അറേബ്യയിലെ ബീച്ചുകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. ജിദ്ദയിലെ കടല്‍ തീരങ്ങള്‍ക്ക് സമീപം വാരാന്ത്യ ദിനങ്ങളില്‍ വഴിയോര കച്ചവടവും നിയമ വിരുദ്ധമായ മറ്റ് വ്യാപരങ്ങളും നടത്തിയിരുന്ന 18 പേരെ അറസ്റ്റ് ചെയ്‍തു. ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും സംയുക്തമായായിരുന്നു പരിശോധന. ബീച്ചുകളിലെ സന്ദര്‍ശകര്‍ക്കായി ക്വാഡ് ബൈക്കുകളും കുതിരകളെയും വാടകയ്ക്ക് നല്‍കിയിരുന്നവരും പിടിയിലായിട്ടുണ്ട്. ബൈക്കുകളും കുതിരകളെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ബീച്ചുകളില്‍ കച്ചവടം നടത്തിയിരുന്ന സ്റ്റാളുകളും അവിടെ വില്‍പനയ്ക്ക് വെച്ചിരുന്ന വിവിധ സാധനങ്ങളും അധികൃതര്‍ പരിശോധനകളില്‍ പിടിച്ചെടുത്തു. അല്‍ […]Read More
ബഹ്റൈനില്‍ നിയമ വിരുദ്ധമായി ജോലി ചെയ്യുന്ന പ്രവാസികളെയും അനധികൃത താമസക്കാരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ട് പരിശോധനകള്‍ തുടരുന്നു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് വകുപ്പും പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി വടക്കന്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നിരവധി തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തതായും നിരവധിപ്പേരെ അറസ്റ്റ് ചെയ്തതയായും അധികൃതര്‍ അറിയിച്ചു. ഇവരെ നാടുകടത്താനുള്ള നിയമ നടപടികള്‍ക്കും തുടക്കമായി. തുടര്‍ച്ചയായ പരിശോധനകളിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ […]Read More
നോർവേയിൽ കുപ്പിവെള്ളം കിട്ടാനില്ലെന്നും അവർ പൈപ്പിൽ നിന്നെടുക്കുന്നത് ശുദ്ധജലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നോർവേയിലെത്തിയപ്പോൾ കുടിക്കാനായി കുപ്പിവെള്ളം കിട്ടുമോയെന്ന് ചോദിച്ചപ്പോഴാണ് അത് അവിടെ ലഭ്യമല്ലെന്ന് അവർ അറിയിച്ചത്.അവർ പൈപ്പ് വെള്ളമാണ് സാധാരണയായി ഉപയോഗിക്കാറ്. അത്രയും ശുദ്ധമാണ് അവിടത്തെ വെള്ളം. നമ്മളും ജലത്താൽ സമൃദ്ധമാണ്. നോർവേ മാതൃകയിൽ ശുദ്ധജലം ലഭ്യമാക്കുന്ന രീതി സ്വീകരിക്കാൻ നമുക്കും കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകസമാധാന സമ്മേളനവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ അറിയിച്ചിട്ടുണ്ട്. നാല് നോർവീജിയൻ കമ്പനികൾ […]Read More
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. മന്ത്രിമാരുടെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സമരം ചടങ്ങ് പോലെ അവസാനിപ്പിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്ന് ദയാബായി പറഞ്ഞു.ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ദയാ ബായി നിരാഹാര സമരം അവിടെ തുടരുകയാണ്.Read More
വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘മോൺസ്റ്ററിനെ കുറിച്ച് മോഹൻലാൽ. ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണ് മോൺസ്റ്റർ എന്നും മലയാളത്തിൽ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂർവം അവതരിപ്പിച്ചിരിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു. സോഷ്യൽ മീഡിയിലൂടെയാണ് താരത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് മോൺസ്റ്റർ പ്രത്യേകതയുള്ള ഒരു സിനിമയാകുന്നത് എന്ന ചോദ്യത്തിനായിരുന്നു മോഹൻലാലിന്റെ മറുപടി. ‘എന്നെ സംബന്ധിച്ചിടത്തോളം അല്ലങ്കിൽ ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപാട് സവിശേഷതകൾ ഉള്ള ചിത്രമാണ് മോൺസ്റ്റർ. ഒരുപാട് സർപ്രൈസ് എലമെന്റുകൾ ഉണ്ട്. എല്ലാ സിനിമകളിലുമുണ്ട്, പക്ഷെ […]Read More