ഇന്ത്യയും പാകിസ്താനും തമ്മിൽ നാളെ മെൽബണിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ മഴ ഭീഷണി ഒഴിയുന്നു. ഇന്ന് മെൽബണിലെ കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ നാളെ ഇവിടെ മഴ പെയ്യില്ലെന്നാണ് കരുതപ്പെടുന്നത്. ഇന്ന് മെൽബണിൽ തീരെ മഴ പെയ്തില്ല. മേഘങ്ങളുണ്ടാവുമെങ്കിലും നാളെയും മഴ ഒഴിഞ്ഞുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ. നാളെ 60 ശതമാനം മഴസാധ്യതയാണ് ഓസ്ട്രേലിയയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രം പ്രവചിക്കുന്നത്.Read More
പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കാതെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചും അവര്‍ക്കൊപ്പമുള്ള യാത്രകളെ കുറിച്ചും എല്‍ദോസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരങ്ങള്‍. അതേസമയം, എല്‍ദോസിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.Read More
ദീപാവലി ആഘോഷം പ്രമാണിച്ച് ട്രാഫിക് നിയമലംഘകര്‍ ഒടുക്കേണ്ട പിഴ ഒഴിവാക്കി ഗുജറാത്ത് സര്‍ക്കാര്‍. വെള്ളിയാഴ്ച്ച സൂറത്തില്‍ വെച്ചാണ് സംസ്ഥാന ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഗ്‌വി ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 27 വരെ ട്രാഫിക് നിയമം ലംഘിക്കുന്നവരില്‍ നിന്നും ട്രാഫിക് പൊലീസ് പിഴയീടാക്കില്ലെന്നാണ് അറിയിച്ചത്. ‘ഒക്ടോബര്‍ 21 മുതല്‍ ഒക്ടോബര്‍ 27 വരെ ഗുജറാത്ത് ട്രാഫിക് പൊലീസ് നിയമലംഘകരില്‍ നിന്നും പിഴ ഈടാക്കില്ല. ആരെങ്കിലും ഹെല്‍മെറ്റ് വെക്കാതെയോ, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയോ, മറ്റേതെങ്കിലും വിധേന ട്രാഫിക് നിയമം ലംഘിച്ചാല്‍ […]Read More
സംസ്ഥാന , കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ബ്രോഡ്കാസ്റ്റിംഗ് ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശം. നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് പുതിയ മാർഗനിർദേശത്തിലുള്ളത്. 2023 ഡിസംബറോടെ പൂർണ്ണമായും ചാനൽ പ്രക്ഷേപണത്തിൽ നിന്നും പിന്മാറണമെന്നും വാർത്ത വിതരണ മന്ത്രാലയം നിർദ്ദേശിച്ചു. കൊവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ, കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ സർക്കാർ ചാനലുകളിലൂടെയായിരുന്നു കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തിയിരുന്നത്. കേരളത്തിലെ വിക്ടേഴ്സ് ചാനലിനടക്കം നടപടി ബാധകമായേക്കുമെന്നാണ് […]Read More
കണ്ണൂര്‍ പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകത്തില്‍ സുഹൃത്തും മാനന്തേരി സ്വദേശിയുമായ ശ്യാംജിത്ത് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് […]Read More
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് വിനീത് ശ്രീനിവാസൻ ചെയ്യുന്ന തരം സിനിമയല്ലെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക്. കഥയെ സ്വീകരിച്ചെങ്കിലും ആശയപരമായി വിനീതിന് കഥാപാത്രത്തോട് എതിർപ്പുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘വിനീത് ശ്രീനിവാസൻ മുൻപ് ചെയ്ത തരം സിനിമയല്ല മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്. വിനീത് ബ്രാൻഡ് ചെയ്യപ്പെട്ടിരിക്കുന്ന തരം കഥാപാത്രവുമല്ല. കുറച്ച് വില്ലൻ സ്വഭാവങ്ങളുണ്ട്, അതിനെ സിനിമ ന്യായീകരിക്കുന്നില്ല. എനിക്ക് പറയാനുള്ള ചിലത് ഞാൻ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷെ അത് ആളുകളിൽ അമർഷമുണ്ടാക്കിയേക്കാം. എന്റെ രീതികൾ വെച്ച് […]Read More
മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തുവിന് അളവ് നിശ്ചയിച്ചു ഭക്ഷ്യസുരക്ഷാ ഗുണ നിലവാര നിയന്ത്രണ അധികൃതര്‍. പച്ച മത്സ്യത്തിലും മത്സ്യ ഉല്‍പന്നങ്ങളിലും ഫോര്‍മാല്‍ഡിഹൈഡ് ചേര്‍ക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ നടപടി.ഫോര്‍മാല്‍ഡിഹൈഡിന്റെ നേര്‍പ്പിച്ച രൂപമായ ഫോര്‍മാലിന്‍ ചേര്‍ക്കാന്‍ നിയമപരമായി അനുമതിയില്ല. എന്നാല്‍ മീനില്‍ സ്വഭാവികമായി ഫോര്‍മാല്‍ഡിഹൈഡ് രൂപപ്പെടുന്നുണ്ട്. എന്നാലിത് ഒരു പരിധിയില്‍ കൂടുതല്‍ ഉണ്ടാകില്ല. സ്വാഭാവികമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ അത് മീന്‍ കേടാകാതിരിക്കാന്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് വ്യക്തമാകും. ഫോര്‍മാലിന്റെ സാന്നിധ്യത്തിന് വിവിധ ജലാശയങ്ങളിലെ മീനുകള്‍ക്ക് പ്രത്യേക […]Read More
തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയായും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4625 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം […]Read More
എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന് ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചിന്റേതാണ് ജാമ്യം നല്‍കിക്കൊണ്ടുള്ള വിധി. ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കിയെന്നുമായിരുന്നു ജാമ്യ ഹര്‍ജിയില്‍ ജിതിന്‍ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ജിതിനെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്. കേസില്‍ തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് […]Read More
ഈ വർഷം ഓഗസ്റ്റിൽ എൻഡിഎ വിട്ട് ആർജെഡിയുമായി വീണ്ടും കൈകോർത്തെങ്കിലും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബിജെപിയുമായുള്ള ബന്ധം അടഞ്ഞിട്ടില്ലെന്ന് പ്രശാന്ത് കിഷോർ. ”നിതീഷ് കുമാർ സഖ്യത്തിൽ നിന്ന് പുറത്തുവന്നിട്ടുണ്ടോ, അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരു എംപി ഇപ്പോഴും രാജ്യസഭയിൽ പ്രധാന സ്ഥാനം വഹിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ പ്രയാസമാണ്. എനിക്ക് അറിയാവുന്നിടത്തോളം നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടില്ല” പ്രശാന്ത് കിഷോർ പറഞ്ഞു. നിതീഷ് കുമാർ മഹാഗത്ബന്ധനോടൊപ്പമാണ്. പക്ഷേ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടല്ല. ഇതിന് ഏറ്റവും വലിയ തെളിവ് […]Read More