Ananthu Santhosh

https://newscom.live/

World

അവകാശ വാദവുമായ് ഇറാൻ

അസര്‍ബൈജാന്‍ മേഖലയില്‍ നിന്ന് ഇസ്രയേലിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 10 ഏജന്‍റുമാരെ അറസ്റ്റ് ചെയ്തതായി ഇറാന്‍റെ അവകാശവാദം. ഇസ്രയേലിന്‍റെ ചാര ഏജന്‍സിയായ മൊസാദിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയ വിനിമയം നടത്തുന്നതിനിടയിലാണ് ഇവരെ പിടികൂടിയതെന്നാണ് ഇറാന്‍ വാദിക്കുന്നത്.ഏറെക്കാലമായി ബദ്ധ വൈരികളായ രാജ്യങ്ങളാണ് ഇറാനും ഇസ്രയേലും. ഇസ്രയേലിന് എതിരായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇറാനാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.Read More

Politics

പുറപ്പെടുവിച്ചത് സ്വാഭാവിക വിധി ;പി.എം.എ സലാം

ഗവർണർ ഷോ കോസ് നോട്ടീസ് നൽകിയതോടെ സ്വാഭാവിക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് മുസ്ലിംലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തീരുമാനം ഗവർണർ തന്നെ എടുത്തതിനാൽ രാജി നോട്ടീസിന് പ്രസക്തിയില്ലാതായി. സർവ്വകലാശാല പ്രശ്നം ഇത്രയും വഷളാക്കിയത് ഗവർണറും സർക്കാരും ചേർന്നാണ്.മാധ്യമങ്ങളെ വിലക്കിയത് ഗവർണറുടെ നിലവാരമാണ് കാണിക്കുന്നത്. തന്നെയാണ് മാധ്യമങ്ങൾ ഏറ്റവും ഉപദ്രവിച്ചത്. എന്നിട്ടും ഞങ്ങൾ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞുRead More

World

റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

ഇന്ത്യൻ വംശജൻ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു. ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന റിഷി സുനക് നാൽപ്പത്തി […]Read More

Entertainment

ആരാധകർക്ക് ദിപാവലി സമ്മാനം

മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്‍റെ ക്രിസ്റ്റഫര്‍. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം കഴിഞ്ഞ മാസാവസാനമാണ് സിനിമ പാക്കപ്പ് ആയത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. ഇപ്പോഴിതാ ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് ടീം ക്രിസ്റ്റഫര്‍. ആരാധകർക്കും സിനിമ പ്രേമികൾക്കും ദീപാവലി സമ്മാനമായി ക്രിസ്റ്റഫറിന്‍റെ ഒരു പോസ്റ്റര്‍ […]Read More

Judiciary

ഗവർണർക്ക് തിരിച്ചടി

വിസിമാരുടെ ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ തിരിച്ചടി. എല്ലാ വിസിമാര്‍ക്കും തത്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിസിമാരുടെ എല്ലാ വാദങ്ങളും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പരിഗണിക്കണം. വിസിമാരുടെ രാജി ആവശ്യപ്പെട്ട് കത്ത് അയച്ചത് ശരിയായില്ലെന്നും കോടതി പറഞ്ഞു.വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവര്‍ണറോട് കോടതി ചോദിച്ചു. വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യമെന്തെന്നും കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ എന്തിന് രാജി ആവശ്യപെട്ടെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു.Read More

Politics

മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റ് ; വി ഡി

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിൻവലിച്ച്‍ എല്ലാവരെയും കാണണമെന്നും സതീശന്‍ പറഞ്ഞു. കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. വിസിമാര്‍ക്ക് എതിരായ ഗവർണ്ണറുടെ നടപടിയെക്കുറിച്ച് യുഡിഎഫിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. മുസ്ലിം ലീഗ് പൂർണ്ണമായും ഗവർണ്ണറെ തള്ളിപ്പറയുമ്പോൾ കെ സുധാകരനും വി ഡി […]Read More

National

സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി

കർണാടകയിൽ പരാതി നൽകാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് മന്ത്രി. ബിജെപി നേതാവും മന്ത്രിയുമായ വി സോമണ്ണയാണ് പരാതി നൽകാനെത്തിയ സ്ത്രീയെ ഉദ്യോഗസ്ഥർ നോക്കിനിൽക്കെ മർദ്ദിച്ചത്. ചാമരാജ നഗറിലെ ഒരു പൊതു പരിപാടിക്കിടെ ശനിയാഴ്ചയായിരുന്നു സംഭവം. ദാരിദ്രരേഖക്ക് താഴെയുള്ള വിഭാഗങ്ങൾക്ക് വീട് വെച്ചുനൽകുന്ന പരിപാടിക്കിടെയാണ് സംഭവം. വേദിയിലെത്തി വീട് ലഭിക്കാത്തതിലെ പരാതി അറിയിച്ച സ്ത്രീയുടെ മുഖത്ത് മന്ത്രി അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മന്ത്രി ക്ഷമാപണം നടത്തി. ദാരിദ്രരേഖക്ക് താഴെയുള്ള തനിക്ക് വീടിന് അർഹതയുണ്ടായിട്ടും വീട് ലഭിച്ചില്ലെന്ന് പരാതി പറയാനെത്തിയതായിരുന്നു […]Read More

Crime

ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി,പിന്നീട് കഴുത്തറത്തു

വിഷ്ണുപ്രിയ കൊലപാതകത്തില്‍ പ്രതി ശ്യാംജിത്തുമായി മാനന്തേരിയില്‍ തെളിവെടുപ്പ് ആരംഭിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. ആയുധനങ്ങളും പ്രതി ഉപയോഗിച്ച വസ്തുക്കളും കുളത്തില്‍ നിന്നാണ് കണ്ടെത്തിയത്. കൊലപാതകം പ്രതി നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സൂചന.പ്രതി തന്നെയാണ് ബാഗില്‍ സൂക്ഷിച്ച ആയുധങ്ങള്‍ പുറത്തേക്കെടുത്തത്. ചുറ്റികയും കത്തിയും, കൈയ്യുറയും, മുളകുപൊടിയും ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. ബാഗില്‍ ഭാരമുള്ള കല്ല് വെച്ചാണ് ബാഗ് കുളത്തിലേക്ക് എറിഞ്ഞത്. ചുറ്റികകൊണ്ട് തലക്കടിച്ച ബോധം കെടുത്തിയ ശേഷം കഴുത്തിലും കൈക്കും നെഞ്ചിലും വെട്ടുകയായിരുന്നു. അഞ്ചു വര്‍ഷത്തെ പ്രണയത്തില്‍ […]Read More

General

അരിവില കുത്തനെ ഉയരുന്നു

സംസ്ഥാനത്ത് അരിവില കുത്തനെ ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നെല്ല് ഉല്‍പാദനം കുറഞ്ഞതും അരിലഭ്യത ചുരുങ്ങിയതുമാണ് വില വര്‍ധനയുടെ പ്രധാന കാരണം. കേരളം അരിക്കായി ആശ്രയിക്കുന്നത് വിവിധ സംസ്ഥാനങ്ങളെയാണ്. വെറും 30 ശതമാനം മാത്രമാണ് കേരളത്തിന്റെ ഉല്‍പാദനം.കേരളത്തില്‍ ഉപയോഗിക്കുന്ന അരിയുടെ 70 ശതമാനവും എത്തുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടു തന്നെ ഇനിയും കുറച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും വില കുറയാന്‍. മൂന്ന് മാസത്തിനിടെ മട്ട ജയ അരിക്ക് കിലോഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് […]Read More

National

ജിഎസ്എൽവി മാർക് 3 വിക്ഷേപിച്ചു

ഇന്ത്യയുടെ വിക്ഷേപണവാഹനമായ ജിഎസ്എൽവി മാർക് 3 വിക്ഷേപിച്ചു . ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 12 .7 നാണു വിക്ഷേപിച്ചത്ത്അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായാണ് രാജ്യത്തിന്റെ അഭിമാന വാഹനം കുതിച്ചുയരുന്നത്. ജിഎസ്എൽവി-3 ഉപയോഗിച്ചുള്ള ആദ്യ കൊമേഴ്‌സ്യൽ വിക്ഷേപണമാണിത്. വൺ വെബ് ഇന്ത്യ 1 എന്നു പേരിട്ടിട്ടുള്ള ദൗത്യത്തിലൂടെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെത്തിക്കുക. 5400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം.Read More