കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ബാക്ടീരിയ ബാധിച്ചത്. ഇവരുടെ കുടുംബാഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.Read More
സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 3.2 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ അനീഷ് (20) നെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നും 3.2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി കടത്തിനായി ഇയാൾ ഉപയോഗിക്കുന്ന കർണാടക രജിസ്ട്രേഷൻ ഉള്ള ബൈക്കും പൊലീസ് കണ്ടെടുത്തു. മീഡിയം ക്വാണ്ടിറ്റിയിലുള്ള മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. നിലവിൽ വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന അളവ് ആണിത്. പഠിക്കാനും മറ്റും […]Read More
കൊച്ചി ഗിരിനഗറിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. ഭർത്താവിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോൺ രേഖകൾ പ്രകാരം ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ടതായാണ് സൂചനകൾ. വീട്ടുടമയ്ക്ക് നൽകിയ മേൽവിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാൾ സ്വദേശികളെന്ന് പൊലീസ് കണ്ടെത്തി. കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു. ഒന്നരവർഷമായി ഇളംകുളത്തെ […]Read More
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ പൊലീസ് സംരക്ഷണം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ഹൈക്കോടതി സർക്കാരിന് വെള്ളിയാഴ്ച വരെ സമയം നൽകി. ഇടക്കാല ഉത്തരവ് ഉണ്ടായിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികളിലാണ് ഹൈക്കോടതി നടപടി. എന്ത് സാഹചര്യത്തിലാണെങ്കിലും സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. റോഡ് ഉപരോധത്തിന്റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സിംഗിൾ ബഞ്ച് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.Read More
ഡിസി കോമിക്സ് സിനിമാറ്റിക് യൂണിവേഴ്സിൽ സൂപ്പർമാനായി നടൻ ഹെൻറി കാവിൽ വീണ്ടുമെത്തുന്നു. താരം തന്നെയാണ് ഇത് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചത്.ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ഡിസി സിനിമ ‘ബ്ലാക്ക് ആഡമി’ൻ്റെ മിഡ് ക്രെഡിറ്റ് കാമിയോ സീനിൽ ഹെൻറി കാവിൽ സൂപ്പർമാൻ വേഷത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെ വാർത്ത പുറത്തുവന്നെങ്കിലും ഇപ്പോൾ നടൻ തന്നെ ഇത് സ്ഥിരീകരിച്ചു.Read More
സൗദി അറേബ്യയില്‍ കൊവിഡ് 19ന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ). വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള എക്‌സ് ബിബി (XBB) എന്ന ഒമിക്രോണിന്റെ ഉപ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. കൊവിഡിന്റെ ഏതാനും വകഭേദങ്ങള്‍ ഇപ്പോഴും സൗദി അറേബ്യയിലുണ്ട്. ഒമിക്രോണ്‍ ബിഎ5, ബിഎ2 എന്നിവയാണ് ഭൂരിഭാഗം കൊവിഡ് പോസിറ്റീവ് കേസുകളിലും കാണപ്പെടുന്നത്. ഏതാനും പേരില്‍ എക്‌സ് ബിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ബിയാണ് ഭൂരിഭാഗം പേരെയും […]Read More
തോന്നിയതൊക്കെ ചെയ്യാന്‍ അവകാശമുണ്ടെന്ന ഗവര്‍ണറുടെ ധാരണയ്ക്കു കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് തോമസ് ഐസക്ക്. നിയമവും നടപടിക്രമങ്ങളും പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നുമാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് എപ്പോഴും പറയുന്നത്. അദ്ദേഹത്തിന് ഏകപക്ഷീയമായ ഒരു എക്‌സിക്യൂട്ടീവ് അധികാരമില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാണിച്ചു. രാജിവെയ്ക്കണമെന്ന് ഒരാളിനോടും ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നു പറയാന്‍ കൂടുതല്‍ വിധിപ്രസ്താവനകളൊന്നും വേണ്ടെന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം. യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ ഇത്ര തിടുക്കപ്പെട്ട് വിസിമാര്‍ക്കെതിരെ രംഗത്തിറങ്ങിയത് എന്തിനാണ്? അക്കാര്യം അദ്ദേഹം വിശദീകരിച്ചില്ല. സുപ്രീംകോടതി വിധിയുടെ കാര്യമാണ് […]Read More
നാല് വയസുകാരന്‍ കഞ്ചാവ് അടങ്ങിയ ഗമ്മി കഴിച്ച് മരിച്ചതിന് പിന്നാലെ അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്പോട്സില്‍വാനിയയിലാണ് സംഭവം. ഡൊറോത്തി അനറ്റ് ക്ലെമന്‍റ് എന്ന മുപ്പതുകാരിക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മകന്‍ ഗമ്മി തൊണ്ടയില്‍ കുടുങ്ങി ചലനമറ്റ നിലയിലായിട്ടും അവശ്യ സേവനത്തിന്‍റെ സഹായം തേടാതിരുന്നതിനാലാണ് ഡൊറോത്തിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ജൂറിയെ പ്രേരിപ്പിച്ചത്. അവശ്യസേവന സര്‍വ്വീസുകളുടെ സഹായം ഉചിതമായ സമയത്ത് ലഭിച്ചിരുന്നുവെങ്കില്‍ നാല് വയസുകാരന് രക്ഷപ്പെടാനുള്ള സാധ്യത ഏറെയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. മെയ് ആറിനാണ് ഡൊറോത്തിയുടെ […]Read More
അള്‍ജീരിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പങ്കെടുക്കില്ല. ദീര്‍ഘനേരത്തെ നോണ്‍ സ്‌റ്റോപ്പ് വിമാന യാത്ര ഒഴിവാക്കണമെന്ന മെഡിക്കല്‍ സംഘത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്. റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്. വിമാനയാത്രയിലുണ്ടാകുന്ന വായു സമ്മര്‍ദ്ദം മൂലം ചെവിക്ക് പ്രശ്നമുണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ ദീര്‍ഘനേരത്തെ വിമാനയാത്ര ഒഴിവാക്കണമെന്ന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. അമീര്‍ മുഹമ്മദ് ബിന്‍സല്‍മാന് പകരം ഉച്ചകോടിയില്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ സൗദി പ്രതിനിധി സംഘത്തെ നയിക്കും. […]Read More
കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് ഇവിടെ കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇളംകുളത്തെ വീടിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃത ശരീരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലRead More