ദുബൈ: ദുബൈയിലെ ദശലക്ഷങ്ങളുടെ യാത്രാ മാർഗമായ ദുബൈ മെട്രോയ്ക്ക് 15 വയസ്സ് തികയുന്നു. ആഘോഷം കൊണ്ടും യാത്രക്കാർക്കുള്ള സമ്മാനങ്ങൾ കൊണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ദുബായ് ആർടിഎ. മെട്രോയുടെ ഉദ്ഘാടന ദിവസമായ സെപ്തംബർ 9ന് ജനിച്ച കുട്ടികൾക്കായി പ്രത്യേക ആഘോഷ പരിപാടിയുമുണ്ട്. ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവനും ജീവിതവുമാണ് ദുബൈ മെട്രോ. ജോലി തേടി അലയാനും ജോലിക്ക് പോകാനും ഒക്കെ പ്രവാസിയുടെ സ്വന്തം വാഹനം. 15 വയസ്സാവുകയാണ് മെട്രോയ്ക്ക്. ’15 ഇയേഴ്സ് ഓൺ ട്രാക്ക്’ എന്ന തീമിൽ വൻ ആഘോഷമാണ് […]Read More
പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടി വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.വിനേഷ് ഇന്ത്യയുടെ അഭിമാനമെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്‍റെ നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും എന്നാല്‍ എപ്പോഴത്തെയും പോലെ തിരിച്ചടികള്‍ മറികടന്ന് താങ്കള്‍ തിരിച്ചുവരുമെന്ന് തനിക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തയായി തിരിച്ചുവരു, ഞങ്ങളെല്ലാം നിനക്കൊപ്പമുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിംപിക് […]Read More
സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. വടക്കൻ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ പ്രതീക്ഷിക്കാം. കേരളതീരത്ത് നാളെ രാത്രി 8.30 വരെ 1.3 മുതൽ […]Read More
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു.Read More
നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റൈൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ്. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റൈൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് പത്തനംതിട്ട കോന്നി പോലീസ് നഴ്സിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്.Read More
നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി […]Read More
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം […]Read More
ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി ബിസിസിഐ. ഇന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയ ടീം പ്രഖ്യാപനം നാളത്തേക്കാണ് മാറ്റിയത്. ടീം പ്രഖ്യാപനം മാറ്റിവെക്കാനുള്ള കാരണം വ്യക്തമല്ല. അതിനിടെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് രോഹിത് വിട്ടു നില്‍ക്കുമെന്നും കെ എല്‍ രാഹുല്‍ ഏകദിനങ്ങളിലും സൂര്യകുമാര്‍ യാദവ് ടി20യിലും ഇന്ത്യയെ നടിക്കുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 3 ഏകദിനങ്ങളില്‍ […]Read More
താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 20,093 വിദേശികൾ കൂടി സൗദി അറേബ്യയിൽ പിടികൂടി. ജൂലൈ നാലിനും ജൂലൈ 10നും ഇടയിൽ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 12,460 താമസനിയമ ലംഘകരും 5,400 അതിർത്തിസുരക്ഷ ലംഘകരും 2,233 തൊഴിൽനിയമ ലംഘകരുമാണ് അറസ്റ്റിലായത്. 1,737 പേർ അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ്. അതിൽ 42 ശതമാനം യമനികളും 57 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച […]Read More
സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. നാല് ദിവസങ്ങൾക്ക് ഇന്നലെ സ്വർണവില ഉയരുന്നതിന് തുടർച്ചയായാണ് ഇന്നത്തെ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,080 രൂപയാണ് ഇന്നലെയും ഇന്നുമായി 400 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6760 രൂപയാണ് വില. ഒരു ഗ്രാം 18 […]Read More