Ananthu Santhosh

https://newscom.live/

Politics

മുഖ്യമന്ത്രി മറുപടി പറയണം ;വി. മുരളീധരൻ

സർവകലാശാലാ വിഷയത്തിൽ ഗവർണർ എടുത്ത നടപടിയിൽ ഹൈക്കോടതി ഇടപെടാൻ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി ഗവർണർ ഉന്നയിച്ച കാതലായ പ്രശ്നത്തിന് മറുപടി പറയണമെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ. വിഴിഞ്ഞം സമരത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം. അക്രമത്തെ നേരിടാൻ പൊലീസിന് അറിയാത്തതാണെന്ന് എനിക്ക് തോന്നുന്നില്ല. ഇക്കാര്യത്തിൽ കേരള സർക്കാർ ഒളിച്ചു കളി മതിയാക്കി നയപരമായ തീരുമാനം എടുക്കണം. കേരള നിയമസഭ പോലും പലപ്പോഴും അപഹാസ്യനടപടി കാണിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് പ്രമേയം പാസാക്കൽ സർവകലാശാലക്ക് നേതൃത്വം കാണിക്കുന്നവരുടെ പാപ്പരബുദ്ധിയാണ്. […]Read More

Gulf

93 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈത്തില്‍ താമസ,തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി. തൊഴില്‍ – താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധനകളാണ് നടത്തിവരുന്നത്. ഒപ്പം […]Read More

Judiciary

ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് അറിയിച്ചു. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈ മാസം 31 ന്ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നവംബർ 10 ന് തുടങ്ങും. നടിയെ ആക്രമിച്ചതിന്റെ […]Read More

General

262.33 കോടി രൂപ അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നടപ്പ് അദ്ധ്യയന വർഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാചകത്തൊഴിലാളികൾക്കുള്ള ശമ്പളവും പാചക ചെലവും ഉൾപ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു. കേന്ദ്രവിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തിൽ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അധിക വിഹിതം അനുവദിച്ചാണ് ഈ വർഷം ജൂൺ ജൂലൈ മാസങ്ങളിൽ പാചക […]Read More

Entertainment

RRR ന് സാറ്റേൺ പുരസ്കാരം

ഹോളിവുഡിലെ അവാർഡായ സാറ്റേൺ പുരസ്കാരം സ്വന്തമാക്കി ‘ആർ ആർ ആർ’. മികച്ച അന്താരാഷ്ട്ര പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആർ ആർ ആറിന്റെ ഒഫിഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാ ടീമിനും ആശംസകൾ അറിയിക്കുന്നു എന്നാണ് കുറിച്ചിരിക്കുന്നത്. അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ, ഫാന്റസി ആൻഡ് ഹൊറർ ഫിലിംസ് വർഷം തോറും നൽകുന്ന അമേരിക്കൻ പുരസ്കാരമാണ് സാറ്റേൺ അവാർഡ്. സയൻസ് ഫിക്ഷൻ, ഫാന്റസി, സിനിമ, ഹൊറർ എന്നീ വിഭ​ഗത്തിലുള്ള സിനിമകളെയാണ് പരി​ഗണിക്കുക. ആ​ഗോള […]Read More

National

മൂന്ന് ദിവസം വിറ്റത് 729 കോടിയുടെ മദ്യം

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ മൂന്ന് ദിവസം കൊണ്ടു വിറ്റത് 729 കോടിയുടെ മദ്യം. ദീപാവലി ദിവസമായ തിങ്കളാഴ്ച്ച മാത്രം 256 കോടിയുടെ മദ്യം വിറ്റെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ടാസ്മാക് (തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) യഥാര്‍ത്ഥ കണക്ക് പുറത്തുവിട്ടിട്ടില്ല.നിലവിലെ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നും യഥാര്‍ത്ഥ വില്‍പ്പനയോട് അടുത്ത കണക്കാണ് നിലവില്‍ ലഭ്യമായിട്ടുള്ളതെന്നും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ മദ്യവില്‍പ്പനയുടെ ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഞായറാഴ്ച്ചയാണ് […]Read More

General

പ്രതികരണവുമായി ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് അരിവില വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അരി വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും വരുന്ന ആഴ്ചയോടെ ഉത്പന്നങ്ങളുടെ വില കുറയുമെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രണത്തിന്റെ ഭാഗമായി ആയിരത്തിലധികമുള്ള സ്‌പ്ലൈകോ ഔട്‌ലെറ്റുകളില്‍ ന്യായമായ വിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. സബ്‌സിഡിയോടെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത് കിട്ടുന്നുണ്ട്. വില നിയന്ത്രണം കൊണ്ടുവരുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.Read More

Business

സ്വർണ്ണ വില കുത്തനെ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 120 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37680 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി […]Read More

Crime

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു

എറണാകുളം എളംകുളത്ത് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാൾ സ്വദേശി ഭഗീരഥി ഡാമിയാണ് കൊല്ലപ്പെട്ടത്. ഇവർ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചത് ലക്ഷ്മി എന്ന പേരിലാണ് . ഇവ‍ർക്കൊപ്പം താമസിച്ചിരുന്ന ഇവരുടെ പങ്കാളിയായ റാം ബഹദൂറിനായി തെരച്ചിൽ തുടരുകയാണ് . 4 വ‍ർഷം ആയി ഇവർ എളംകുളത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ചെലവന്നൂരിലെ വാടകവീട്ടിലാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 24ാം തിയതി ആണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതായിരുന്നു മൃതദേഹം. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലാണ് ഇത് […]Read More

Politics

പ്രതികരണവുമായി ബി ജെ പി

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ഗിമ്മിക്കാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഹിന്ദു ദേവതകളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ വേണമെന്ന അഭ്യർത്ഥനയെന്ന് പ്രതികരിച്ച് ബിജെപി രംഗത്ത്. എഎപി മന്ത്രിയും ഗുജറാത്തിലെ നേതാക്കളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ദൈവങ്ങളെക്കുറിച്ച് മോശമായി പറയുകയും ചെയ്തിട്ടുണ്ട്, എന്നിട്ടും അവർ ഇപ്പോഴും ആംഅദ്മി പാര്‍ട്ടിയായി തുടരുന്നു. വോട്ടെടുപ്പിൽ മുഖം രക്ഷിക്കാൻ അവർ പുതിയ തന്ത്രങ്ങൾ കൊണ്ടുവരുന്നു. രാമക്ഷേത്രത്തെ എതിർത്തവർ പുതിയ മുഖംമൂടിയുമായി വന്നിരിക്കുകയാണ്. അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ […]Read More