സംസ്ഥാനത്തെ ആംബുലൻസുകളെ അടിമുടി മാറ്റുന്ന പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി. മൃതദേഹങ്ങള്‍ കൊണ്ടുപോകാൻമാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ഉള്‍പ്പെടെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലൻസുകളിൽ ഇനി സൈറൺ ഉപയോഗിക്കാനാവില്ല. മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ‘Hearsse’ എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റു കൊണ്ട് എഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടുകയും വേണം. ടൂറിസ്റ്റ് ബസുകൾക്ക് […]Read More
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അദ്ധ്യക്ഷൻ ആയതോടെ സംഘടന വിഷയങ്ങളില്‍ നിന്നകന്ന് രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ചക്കുള്ള രാജസ്ഥാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുടെ ക്ഷണം രാഹുല്‍ തള്ളി. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ നിന്നും വിട്ടു നിന്നു. സംഘടന കാര്യങ്ങളില്‍ അധ്യക്ഷന് പൂര്‍ണ്ണ ചുമതലയെന്നാണ് രാഹുലിന്‍റെ നിലപാട്. മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അദ്ധ്യക്ഷനായെങ്കിലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിലായിരിക്കുമെന്ന ആക്ഷേപത്തെ മറികടക്കാനാണ് തന്‍റെ റോള്‍ ഖര്‍ഗെ നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഒരു മുഴം മുന്‍പേ എറിഞ്ഞത്. ഖര്‍ഗെ ചുമതലയേറ്റെ ശേഷവും ചില നേതാക്കള്‍ […]Read More
മാർവൽ, ഡിസി സിനിമകളെ വിമർശിച്ച് ജെയിംസ് കാമറൂൺ. മാർവൽ, ഡിസി സിനിമകളിലെ കഥാപാത്രങ്ങൾ എല്ലാവരും കോളേജിൽ ഉള്ളതുപോലെയാണ് പെരുമാറുന്നത് എന്നും ആ രീതിയിലല്ല സിനിമകൾ നിർമ്മിക്കേണ്ടത് എന്നും കാമറൂൺ പറഞ്ഞു. ഇത്തരം സിനിമകളിലെ കഥാപാത്രങ്ങളിൽ ഇല്ലാത്ത പക്വതയാണ് തന്റെ വരാനിരിക്കുന്ന സയൻസ് ഫിക്ഷൻ അഡ്വഞ്ചർ സിനിമയായ ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്നും കാമറൂൺ കൂട്ടിച്ചേർത്തു. അവതാർ ദി വേ ഓഫ് വാട്ടറിലെ നായകന്മാരായ ജേക്ക് സള്ളി (സാം വർത്തിംഗ്ടൺ), നെയ്‌തിരി (സോ സൽദാന) എന്നിവരിലൂടെയാണ് […]Read More
മലയാളത്തിന്റെ അതുല്യ നടന്‍ കെ പി ഉമ്മര്‍ ഓര്‍മയായിട്ട് ഇന്ന് ഇരുപത്തി ഒന്ന് വര്‍ഷം തികയുന്നു. പ്രേം നസീര്‍ നായകനായിരുന്ന കാലത്ത് വില്ലനായ ഉമ്മര്‍ ‘സുന്ദരനായ വില്ലന്‍’ എന്ന വിശേഷണത്തിന് അര്‍ഹനായി. സ്നേഹജാൻ എന്ന പേരിൽ ആദ്യം അഭിനയിച്ച അദ്ദേഹം അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ‘മൂലധനം’ എന്ന ചിത്രത്തിലെ കെ പി ഉമ്മറിന്റെ ‘ശാരദേ ഞാനൊരു വികാരജീവിയാണ്’ എന്ന വാചകം, ഇന്നും, മിമിക്രി വേദികളെ ഹരം കൊള്ളിക്കുന്നതാണ്. അറുപതുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ അരങ്ങേറിയ നടൻ തൊണ്ണൂറുകളുടെ […]Read More
ബിഹാറിലെ ഔറംഗബാദിൽ പൂജയ്ക്കിടെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടത്തിന് തീപിടിച്ച് 30 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 10 ഓളം പേരുടെ നില ഗുരുതരമാണ്. നഗരത്തിലെ ഏറ്റവും ഇടുങ്ങിയ തെരുവുകളിലൊന്നായ ഒഡിയ ഗാലിക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. പരിക്കേറ്റവരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ അണയ്ക്കുന്നതിനിടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. ഓൾഡ് ജിടി റോഡിലുള്ള സ്ട്രീറ്റിലെ വസതിയിൽ പൂജ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വീട്ടിലെ സ്ത്രീകൾ […]Read More
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,675 രൂപയായി. ഒരു പവൻ സ്വർണത്തിന് 37,400 രൂപയാണ്. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല. ബുധനാഴ്ച സ്വർണ വിലയിൽ നേരിയ വർദ്ധന രേഖപ്പെടുത്തിയിരുന്നു. 15 രൂപയാണ് കൂടിയിരുന്നത്. ഇതോടെ സ്വർണ വില 37,600 ൽ എത്തിയിരുന്നു.Read More
ഗവർണറുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായിട്ടാണ് പ്രതികരണം. ആർഎസ്എസിന് സർവ്വകലാശാലകൾ വിട്ടുകൊടുക്കില്ലെന്നും ഐസക് പറഞ്ഞു. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാർ എന്നും ഐസക്ക് ആരോപിച്ചു.Read More
സ്വർണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തിൽ നിന്ന് മാറ്റാൻ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന് കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം .വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല .ആവശ്യം നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാണ്.വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ ബാഹ്യ സ്വാധീനമില്ല.കേസിലെ നടപടി ക്രമങ്ങൾ അട്ടിമറിയ്ക്കുന്നതിന് സംസ്ഥാനത്തിൻ്റെ അധികാരം ദുരുപയോഗം ചെയ്തു എന്നത് വ്യക്തമാണ്. സർക്കാരിലെ ഉന്നതർ ഉൾപ്പെടെ കേസാണെന്ന വസ്തുത കണക്കിലെടുക്കണം .ഇഡി അന്വേഷണത്തെ സഹായിക്കുന്നത് പകരം പലതും മറിച്ച് പിടിക്കാനാണ് സംസ്ഥാനം ശ്രമിച്ചത് .സ്വപ്നയുടെ വെളിപ്പെടുത്തൽ കലാപ […]Read More
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നടുവേദനയെ തുടർന്ന് വൈദ്യപരിശോധനക്കായി ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് നേരിയ പനിയും ഉള്ളതായ് അടുത്ത വൃത്തങ്ങൾ പറയുന്നു. രാത്രി 7.30 ഓടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്Read More
വ്യാജ വാർത്തകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ വ്യാജവാർത്ത മതി രാജ്യത്ത് ആശങ്ക പടരാൻ. ഇത്തരം സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണം. വ്യാജ വാർത്തകളും സന്ദേശങ്ങളും തടയാൻ സാങ്കേതിക മുന്നേറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി. ഹരിയാനയിലെ സുരജ്കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ മീഡിയയെ വിലകുറച്ച് കാണാനാകില്ല. ചെറിയ തോതിലുള്ള വ്യാജവാർത്തകൾ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിന് മുമ്പ് മുമ്പ് 10 […]Read More