നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ ഇന്ന് പതിക്കും. 20 ടൺ ഭാരം വരുന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ സ്‌പെയിനിലെ വിവിധ വിമാനത്താവളങ്ങൾ അടച്ചു. തിങ്കളാഴ്ച മെംഗ്ഷ്യൻ മൊഡ്യൂളിൽ നിന്ന് ലോഞ്ച് ചെയ്ത ലോംഗ് മാർച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക. 30 മീറ്റർ വിസ്താരമുള്ള സിഇസഡ്-5ബി എന്ന് പേര് നൽകിയിരിക്കുന്നു അവശിഷ്ടത്തിന് 17 മുതൽ 23 ടൺ വരെ ഭാരമുണ്ട്.Read More
2025 ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതി വര്‍ഷം അഞ്ച് ലക്ഷമാക്കുമെന്ന് അറിയിച്ച് കാനഡ. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് തീരുമാനം. കാനഡ ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസെയാണ് പുതിയ കുടിയേറ്റ പദ്ധതി പ്രഖ്യാപിച്ചത്. അനുഭവപരിചയമുള്ള കൂടുതല്‍ തൊഴിലാളികളെ പെര്‍മനന്റ് റസിഡന്‍സാക്കുമെന്നും പറഞ്ഞു. പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീരുമാനം അംഗീകരിച്ചു.കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തിലധികം പേരെയാണ് സ്ഥിരതാമസക്കാരായി ഇമിഗ്രേഷന്‍ വകുപ്പ് പ്രവേശിപ്പിച്ചത്. 2023 ല്‍ 4.65 ലക്ഷം ആളുകളാണ് സ്ഥിരതാമസത്തിനെത്തുന്നത്. 2024 ല്‍ അതിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് […]Read More
തൊഴിൽ നഷ്ടപ്പെടുന്നവർക്കായി നടപ്പാക്കുന്ന ഇൻഷുറൻസിന്‍റെ കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. മാസം അഞ്ചു ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷുറൻസിന്‍റെ ഭാഗമാകാം. 2023 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ ആശ്വാസമാകുന്ന ഇൻഷുറൻസ് സ്കീമാണിത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും. രണ്ടുതരം ഇൻഷുറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ചുദിർഹം വീതം […]Read More
സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫഓഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ, അതി ഉത്കൃഷ്ടി സേവ […]Read More
കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി വെളിപ്പെടുത്തൽ. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസ് എടുക്കാം. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നൽകുന്നത് കുറ്റമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇഡിക്ക് കുറ്റം ചുമത്താം. കൈക്കൂലി നൽകുന്നത് പിഎംഎൽഎ നിയമത്തിൻ്റെ പരിധിയിൽ വരുമെന്നും കോടതി പറഞ്ഞു. ഇഡി ചെന്നൈ സോണൽ ഓഫീസ് നൽകിയ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്.Read More
രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദ് മലയാളികളുടെ പ്രിയ ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ്. മോഹൻലാൽ, ദിവ്യ ഉണ്ണി, ഇന്ദ്രജ ഉൾപ്പെടെ വൻതാരനിരയാണ് സിനിമയിൽ വേഷമിട്ടത്. ആക്ഷൻ ത്രില്ലറാണെങ്കിലും മോഹൻലാൽ-ദിവ്യാ ഉണ്ണി എന്നിവരുടെ സഹോദരി-സഹോദരൻ കോമ്പിനേഷൻ സീനുകൾ ഏറെ സ്വീകരിക്കപ്പെട്ടു. പക്ഷേ യഥാർത്ഥത്തിൽ ദിവ്യാ ഉണ്ണിക്ക് പകരം മറ്റൊരു താരത്തെയാണ് സിബി മലയിൽ നിശ്ചയിച്ചിരുന്നത്. മോഹൻലാലിന്റെ സഹോദരിയായ പത്മജ എന്ന വേഷം മഞ്ജു വാര്യറിനാണ് ആദ്യം നൽകിയിരുന്നത്. മഞ്ജു വാര്യറുമായി ഇക്കാര്യം സംസാരിച്ചിരുന്നതുമാണ്. അങ്ങനെ ‘അയാൾ […]Read More
ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് റെക്കോർഡ്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പത്തിന് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപമെന്ന റെക്കോർഡാണ് ലഭിച്ചിരിക്കുന്നത്. ചിപ്പിക്കുള്ളിൽ കിടക്കുന്ന തരത്തിലാണ് സാഗര കന്യകയുടെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. അപേക്ഷിക്കാതെയാണ് ഈ അംഗീകാരം എന്നത് ഇരട്ടി മധുരമാവുകയാണ്. 87 അടി നീളവും 25 അടി ഉയരവുമാണ് സാഗരകന്യക ശിൽപ്പത്തിനുള്ളത്. 1990 ൽ ആരംഭിച്ച് രണ്ട് വർഷമെടുത്താണ് ശിൽപ്പം നിർമ്മിച്ചത്. ടൂറിസം വകുപ്പാണ് കാനായി കുഞ്ഞിരാമനെ ശിൽപ്പ നിർമ്മാണം ഏൽപ്പിച്ചത്. ഈ നിർമ്മാണത്തിന്റെ പ്രതിഫലം […]Read More
രാജ്യത്തെ എണ്ണ കമ്പനികളിലെ പൊതു മേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വീണ്ടും നഷ്ടത്തിൽ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സാമ്പത്തിക പാദത്തിൽ 272.35 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും പാചകവാതകവും വിറ്റവകയിലാണ് നഷ്ടം നേരിട്ടത് എന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞവർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ 6360.05 കോടി രൂപ ലാഭം നേടിയ സ്ഥാപനമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇത് തുടർച്ചയായ രണ്ടാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനി നഷ്ടം നേരിടുന്നത്. […]Read More
ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസ് മുടങ്ങിയതോടെ കേരളത്തിൽ കുടുങ്ങി ദ്വീപ് നിവാസികൾ. സർവീസ് നടത്തുന്ന ഏക കപ്പലിൽ കയറിപ്പറ്റാനുള്ള ശ്രമത്തിനായി തിക്കും തിരക്കുമാണ് ടിക്കറ്റ് കൗണ്ടറുകളിൽ. ചികിത്സയ്ക്കും പഠനത്തിനുമായി എത്തിയവരാണ് ആഴ്ചകളായി കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നുമായി 7 കപ്പലുകളും 3 ഹൈസ്പീഡ് വെസലുകളുമാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇന്ന് സർവീസ് നടത്തുന്നത് കൊച്ചിയിൽ നിന്നുള്ള എംവി ലഗൂൺസ് മാത്രം. ഇതിൽ കയറിപ്പറ്റാനാണ് രണ്ടായിരത്തിലധികം ദ്വീപ് നിവാസികൾ കൊച്ചിയിലും ബേപ്പൂരും ടിക്കറ്റിനായി കാത്ത് നിൽക്കുന്നത്. ആയിരത്തി അഞ്ഞൂറ് […]Read More
രഷ്ട്രീയ പ്രവേശനത്തിന് താല്പര്യം പ്രകടിപ്പിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാൻ തയാറാണ് എന്നാണ് കങ്കണ പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെ ആം ആദ്മി പാർട്ടിക്കെതിരെ കങ്കണ സംസാരിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ വച്ചാണ് കങ്കണ നിലപാട് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്ന് […]Read More