ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് യു.യു ലളിത് ഇന്ന് വിരമിയ്ക്കും. 2014 ഓഗസ്റ്റ് 13-ന് സുപ്രിം കോടതി ജഡ്ജിയായ ലളിത് 49-ാം ചീഫ് ജസ്റ്റിസായി കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് ചുമതലയേറ്റത്. 74 ദിവസം മാത്രമേ ചീഫ് ജസ്റ്റിസ് പദവിയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും നിർണായക മാറ്റങ്ങൾക്കു തുടക്കം കുറിച്ചാണ് യു.യു.ലളിത് സുപ്രിം കോടതിയുടെ പടിയിറങ്ങുന്നത്. ഗുരു നാനാക് ജയന്തി അവധിദിനമായതിനാൽ ഇന്നലെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.Read More
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്.എസ്എൻഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകളടക്കം കോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ നിന്ന മുന്നോക്ക സമുദായ […]Read More
സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു. ശനിയാഴ്ച കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ ഇടിഞ്ഞു. ശനിയാഴ്ച 720 രൂപ കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37520 രൂപയാണ്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4690 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഇടിഞ്ഞു. […]Read More
പൊലീസുകാരനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‍ത 34 വയസുകാരന് ബഹ്റൈനില്‍ 20 വര്‍ഷം തടവ്. കേസില്‍ നേരത്തെ പുറപ്പെടുവിച്ച വിധിക്കെതിരെ ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍, പരമോന്നത കോടതി തള്ളുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ യുവതിയെയും കാമുകനെയും മനാമയില്‍ ഒരു വാഹനത്തില്‍ വെച്ച് കണ്ട പ്രതി, ഇവരെ പിന്തുടരുകയായിരുന്നു. ഇയാള്‍ പിന്തുടരുന്നത് കണ്ട് യുവാവും യുവതിയും വാഹനവുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് അടുത്തേക്ക് വന്ന് […]Read More
ദേശീയഗാനമായ ജനഗണമനയ്ക്ക് തത്തുല്യമാണ് വന്ദേമാതരം എന്നും രണ്ട് ഗാനങ്ങളോടും തുല്യ ആദരവ് പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഡൽഹി ഹൈക്കോടതിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം. ജനഗണമനയ്ക്ക് തത്തുല്യമായ പരിഗണനയും പദവിയും വന്ദേമാതരത്തിന് ലഭിക്കുന്നെണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാദ്ധ്യായ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയ്ക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. ദേശീയഗീതത്തിനും ദേശീയഗാനത്തിനും തുല്യപദവിയാണെങ്കിലും ദേശീയഗാനത്തിന്റേതു പോലെ വന്ദേമാതരം ആലപിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ പ്രത്യേക നിബന്ധനകളോ ഔദ്യോഗിക നിർദേശങ്ങളോ നിലവിലില്ലെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേമാതരത്തിനും അതിന്റേതായ പവിത്രതയും വൈകാരികതയും നിലനില്‍ക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സത്യവാങ്മൂലത്തിൽ വിശദമാക്കി.Read More
മന്ത്രവാദിനിയെന്നാരോപിച്ച് യുവതിയെ നാട്ടുകാർ ജീവനോടെ അഗ്നിക്കിരയാക്കി. ബിഹാറിലെ ഗയാ ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസുകാരെയും നാട്ടുകാർ ആക്രമിച്ചു. ദളിത് യുവതിയാണ് കൊല്ലപ്പെട്ടത്. ഉയർന്ന സമുദായത്തിലുള്ളവരാണ് കേസിലെ പ്രതികൾ. ഝാർഖണ്ഡിലെ വനപ്രദേശവുമായി അതിർത്തി പങ്കിടുന്ന പച്മാ ഗ്രാമത്തിലാണ് സംഭവം. യുവതിയെ രക്ഷിക്കാനെത്തിയ പൊലീസുകാരെ നാട്ടുകാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. 45കാരിയായ റിതാദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിവിധ വകുപ്പുകൾ ചുമത്തി ഒമ്പത് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലുൾപ്പെട്ട പുരുഷന്മാർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.Read More
ദുബൈ ഫിറ്റ്നസ് ചലഞ്ചിന് കീഴില്‍ സംഘടിപ്പിക്കുന്ന ‘ദുബൈ റൈഡ്’ പ്രമാണിച്ച് ഞായറാഴ്ച ദുബൈ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ദുബൈ റൈഡിന് വേണ്ടി എത്തുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് തുടങ്ങും. ഇതിനു പുറമെ ‘ദുബൈ റണ്‍’ ഇവന്റ് നടക്കാനിരിക്കുന്ന നവംബര്‍ 20നും മെട്രോ സര്‍വീസ് രാവിലെ 3.30 മുതല്‍ ആരംഭിക്കും.Read More
ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ വിവിധ വിഭാഗങ്ങളിലായി കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. വാര്‍ത്ത ഏജന്‍സി എഎഫ്ഐ പുറത്തുവിട്ട ഒരു ട്വിറ്റര്‍ രേഖ പ്രകാരം 50 ശതമാനത്തോളം പേരെ പിരിച്ചുവിടും എന്നാണ് വിവരം. പല ട്വിറ്റര്‍ ജീവനക്കാര്‍ക്കും അവരുടെ കമ്പനി ഇ-മെയില്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിന് കാരണം അവര്‍ കമ്പനിക്ക് പുറത്തായി എന്നാണ് വിവരം. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് […]Read More
101 സ്ത്രീകളുടെ മൃതദേഹങ്ങൾ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കുറ്റം സമ്മതിച്ച് കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതി. ബ്രിട്ടനിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തുകയും മോർച്ചറിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളുടേതാണ് കുറ്റസമ്മതം. ആശുപത്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്തിരുന്ന 68 കാരനായ ഡേവിഡ് ഫുള്ളർ എന്നയാളാണ് കോടതിയിൽ ഞെട്ടിക്കുന്ന കുറ്റസമ്മതം നടത്തിയത്. 2008 മുതൽ 2020 വരെയുള്ള കാലയളവിൽ മോർച്ചറിയിൽ വച്ച് 78 സത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് 51 കേസിൽ […]Read More
സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. തുലാവർഷത്തോട് ഒപ്പം ചക്രവതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴ കിട്ടുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്തോട് ചേര്‍ന്ന്, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ […]Read More