Ananthu Santhosh

https://newscom.live/

National

ഇന്ന് ശിശുദിനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ പുതുക്കി ഇന്ന് രാജ്യമെമ്പാടും ശിശുദിനാഘോഷ പരിപാടികൾ നടക്കും. സ്‌കൂളുകൾ കേന്ദ്രീകരിച്ച് റാലികൾ, ചിത്രരചന, പ്രസംഗം, ഉപന്യാസ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.ജവഹർലാല്‍ നെഹ്രുവിന്‍റെ 133-ാം ജന്മദിനമാണ്. രാജ്യം ശിശുദിനമായാണ് നെഹ്രുവിന്‍റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്ര ശില്‍പികളിൽ ഒ രാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക […]Read More

Gulf

നിരീക്ഷണം ഉടനെ ആരംഭിക്കും

എമർജൻസി വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് വകുപ്പ്. ഇത്തരം നിയമലംഘനങ്ങളുടെ നിരീക്ഷണം ഉടനെ ആരംഭിക്കും.റിയാദിൽ സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പബ്ലിക് സെക്യൂരിറ്റി, സൗദി ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് സംഘടിപ്പ യോഗത്തിലാണ് ട്രാഫിക്ക് മേധാവി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി ഇക്കാര്യം വ്യക്തമാക്കിയത്.Read More

Entertainment

‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ

ലോക സിനിമാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാർ 2’ ഇന്ത്യയിൽ ആറ് ഭാഷകളിൽ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “നമസ്തേ ഇന്ത്യ! ഞാൻ നിങ്ങളെ കാണുന്നു. നിങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 6 ഭാഷകളിൽ അവതാർ ദി വേ ഓഫ് വാട്ടർ […]Read More

General

ചരിത്രത്തില്‍ ഇതാദ്യം

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കായിക പുരസ്‌കാരങ്ങള്‍ ഇത്തവണ 321 പേര്‍ക്ക്. സര്‍വ്വകലാശാലാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് കായിക പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. നവംബര്‍ 21-ന് കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷനില്‍ 40 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ് വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ അന്തര്‍സര്‍വ്വകലാശാലാ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനം നേടിയവര്‍ക്ക് 10000, 9000, 5000 രൂപ വീതം നല്‍കും. കൂടാതെ ഇന്‍സന്റീവ് സ്‌കോളര്‍ഷിപ്പുകളും സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്യും. മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകള്‍ക്ക് […]Read More

Business

സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില 1120 രൂപ വർദ്ധിച്ചു. ബുധനാഴ്ച 440 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. ഇന്നലെ 45 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4820 രൂപയാണ്. […]Read More

Gulf

പ്രവാസികളെ നാടുകടത്തി

സൗദി അറേബ്യയില്‍ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ നാല്‍പതിലധികം പ്രവാസികളെ നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്. തുറൈഫില്‍ നിന്ന് പിടിക്കപ്പെട്ടവരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പ്രവാസികളെ തുറൈഫില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഇത്തരത്തില്‍ അധികൃതര്‍ പിടികൂടിയിരുന്നു. വടക്കന്‍ അതിര്‍ത്തി പ്രവിശ്യ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു അനധികൃത ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരായ നടപടി.Read More

Politics

ഗവർണർ മാധ്യമങ്ങളെ കാണുന്നത് പാൻമസാല ചവച്ചുകൊണ്ട് ;വി.പി.സാനു

ഗവർണർ മാധ്യമങ്ങളെ കാണുന്നത് പാൻമസാല ചവച്ചുകൊണ്ട് ;വി.പി.സാനു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാൻമസാല ചവച്ചുകൊണ്ടാണു മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തണമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു.‘‘പാൻ മസാല കേരളത്തിൽ നിരോധിച്ചതാണ്. ഗവർണർ കൃത്യമായി നിയമം ലംഘിക്കുന്നുവെന്നു വ്യക്തമാണ്’– സാനു പറഞ്ഞു.Read More

General

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാൻ സാധ്യത

സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴ സാഹചര്യം വീണ്ടും ശക്തമായത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വൈകിട്ടോടെയാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നവംബർ 9 മുതൽ 12 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ […]Read More

Crime

യുവതികൾക്ക് നേരെ ക്രൂരത

സ്വവർഗ്ഗ പ്രണയികളാണെന്ന് ആരോപിച്ച് മൂന്നംഗ സംഘം രണ്ടു യുവതികളെ അവര്‍ ഉറങ്ങിക്കിടക്കുന്ന മുറിയില്‍ അതിക്രമിച്ചു കയറി ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. യുവതികളെ തല്ലിച്ചതച്ചശേഷം, വസ്ത്രങ്ങള്‍ വലിച്ചൂരി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഘം യുവതികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പു കമ്പി ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. യുവതികളില്‍ ഒരാളുടെ ബന്ധുവും മറ്റ് രണ്ട് യുവാക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. യുവതികളുടെ പരാതിയില്‍ പൊലീസ് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പശ്ചിമബംഗാളിലെ […]Read More

Viral news

സ്വർണ്ണവില ഇടിഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇടിഞ്ഞത്. ഇന്നലെയും 80 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. അതേസമയം ശനിയാഴ്ച സ്വർണവില കുത്തനെ ഉയർന്നിരുന്നു. 720 രൂപയാണ് വർദ്ധിച്ചത്. ഇന്നും ഇന്നലെയുമായി 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്.Read More