ദില്ലിയിൽ ഒപ്പം താമസിച്ചിരുന്ന പങ്കാളിയെ കൊലപ്പെടുത്തി, കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം നടന്നിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. മറ്റൊരു അരുംകൊലയുടെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മധ്യപ്രദേശിലാണ് സംഭവം. യുവതിയെ കഴുത്തറത്ത് കൊന്ന് വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് യുവാവ്. ഒരാഴ്ച മുമ്പായിരുന്നു സംഭവം നടന്നത്. ശിൽപ ജാരിയ എന്ന യുവതിയാണ് കൊല ചെയ്യപ്പെട്ടത്. പ്രതിയായ അഭിജിത് പതിദാറിനായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. ജബൽപൂരിലെ മേഖ്‌ല റിസോർട്ടിലെ മുറിയിൽ നിന്നാണ് രക്തം പുരണ്ട മൃതദേഹം കണ്ടെത്തിയത്. സോഷ്യൽ […]Read More
സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു. ഇന്നലെ മൂന്ന് തവണയാണ് സ്വർണ്ണവില പരിഷ്കരിച്ചത്. രാവിലെ 280 രൂപ ഉയർന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു. ഇന്ന് രാവിലെ സ്വർണവില 160 രൂപ ഉയർന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില രാവിലെ […]Read More
നേപ്പാളിൽ വീണ്ടും ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അച്ചം ജില്ലയിലെ ബബലയാണ്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് നേപ്പാളിൽ ഭൂമി കുലുങ്ങുന്നത്. ഭൂചലനത്തിൽ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ശനിയാഴ്ച നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോൾ ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടിരുന്നു.Read More
തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് ശതകോടീശ്വരനും ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ്. കാലാവസ്ഥാ വ്യതിയാനം, ചാരിറ്റി. രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങള്‍ മുതലായവയ്ക്ക് പ്രയോജനപ്പെടുത്താനായി തന്റെ സമ്പത്തിന്റെ വലിയ ഭാഗം വിട്ടുനല്‍കുമെന്നാണ് ജെഫ് ബെസോസ് വെളിപ്പെടുത്തിയിരിക്കുന്നത്. സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ലോകത്തെ ഞെട്ടിച്ച ആ വെളിപ്പെടുത്തല്‍. 124.1 ബില്യണ്‍ ഡോളര്‍ അഥവാ പത്ത് ലക്ഷം കോടി രൂപയിലേറെയാണ് ജെഫ് ബെസോസിന്റെ ആസ്തി. ഇതിന്റെ വലിയ ഒരു ഭാഗം ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. ഫോര്‍ബ്‌സ് പട്ടിക പ്രകാരം […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സി.ഒ.പി.ഡി.യെ (Chronic Obstructive Pulmonary Disease) ജീവിതശൈലീ രോഗങ്ങളുടെ ഭാഗമായി ഉള്‍പ്പെടുത്തി ഈ രോഗത്തിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ചികിത്സയ്ക്കുമായാണ് ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്.പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ സജ്ജമാക്കിയ ശ്വാസ് ക്ലിനിക്കുകളിലൂടെ ഈ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നു. 39 ജില്ലാ, ജനറല്‍ ആശുപത്രികളിളും 474 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെയാണ് കൂടുതല്‍ […]Read More
തക്കാളി ചർമത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് തന്നെ തക്കാളി അരിഞ്ഞിട്ട് പഞ്ചസാര ചേർത്ത് കഴിക്കുന്നവർ ധാരാളമാണ്. ചിലരാകട്ടെ ഇത് ജ്യൂസാക്കിയാണ് കുടിക്കുന്നത്. എന്നാൽ തക്കാളിക്ക് നല്ല വശങ്ങൾ മാത്രമല്ല, ചില ദൂഷ്യവശങ്ങളുമുണ്ട്. തക്കാളി ജ്യൂസ് കുടിക്കുന്നത് നെഞ്ചെരിച്ചിൽ ഉണ്ടാക്കും. വയറിലെ ഭക്ഷ്യവസ്തുക്കൾ അന്നനാളത്തിലേക്ക് തിരികെ വരുന്ന അവസ്ഥയാണ് ആസിഡ് റിഫ്‌ലക്‌സ്. ഇത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു. തക്കാളി പോലുള്ള ആസിഡിക ഭക്ഷണങ്ങൾ ഈ പുളിച്ചുതികട്ടലിന് കാരണക്കാരനാകാറുണ്ട്. തക്കാളിയിൽ ധാരാളം വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു മനുഷ്യ ശരീരത്തിന് ഒരു […]Read More
കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് റിജി ജോണിൻ്റെ നിയമനം എന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ വിധി. യുജിസി ചട്ടങ്ങൾ പാലിച്ച് കൊണ്ട് പുതിയ വിസിയെ നിയമിക്കാനും വിധിയിൽ പറയുന്നു. കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചതു യു ജി സി […]Read More
ശബരിമല തിരുവാഭരണ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകമാണ് തിരുവാഭരണ കേസ്. 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നിൽ എത്തുന്നത്. 2020 ഫെബ്രുവരിയിൽ കോടതി പരിഗണിച്ച കേസ് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്. അതും […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ശനിയാഴ്ച 30 രൂപ […]Read More
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലേക്ക് തിരിക്കും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിലെ മൂന്ന് സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമ്മേളനത്തിനായി എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും പ്രത്യേകം കൂടിക്കാഴ്ച നടത്തും. സുപ്രധാന പ്രഖ്യാപനങ്ങൾ ഈ ചർച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് സൂചന.യുക്രെയ്ൻ യുദ്ധവും തുടർന്നുള്ള ആഗോള പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ […]Read More