Ananthu Santhosh

https://newscom.live/

Business

സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. തുടർച്ചയായ അഞ്ച് ദിവസം ഇടിഞ്ഞ സ്വർണ്ണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 480 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 30 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 25 രൂപ ഉയർന്നു. […]Read More

General

നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയര്‍ത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പൈട്ട് ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി. ഇതോടൊപ്പം പത്തനംതിട്ട, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളിലെ പട്ടയ വിഷയം പരിഹരിക്കാന്‍ സ്‌പെഷല്‍ റവന്യൂ ടീമിനെ നിയോഗിക്കണമെന്നും നിവേദനത്തില്‍ സംഘം ആവശ്യപ്പെട്ടു. നെല്ലിന്റെ സംഭരണ […]Read More

Business

സ്വർണ്ണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് ആകെ 400 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. വിപണിയിൽ നിലവിലെ വില 4835 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും […]Read More

Judiciary

സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ക്രിമിനല്‍ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. വകുപ്പ് വനിതകള്‍ക്കെതിരേയുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഒരാളുടെ പേരിലുള്ള സമന്‍സ് അയക്കുമ്പോള്‍ അയാള്‍ സ്ഥലത്തില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷ അംഗത്തെ ഏല്‍പ്പിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍, ഇത് സ്ത്രീകളോടുള്ള വിവേചനം ആണെന്നും കുടുംബത്തിലെ മുതിര്‍ന്ന വനിതകള്‍ക്ക് കൂടി തുല്യത ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 1908ലെ ക്രിമിനല്‍ നടപടി […]Read More

Sports

ലോകകപ്പ് ഉദ്ഘാടനം ;വര്‍ണാഭമായ തുടക്കം

ലോകകപ്പ് ഫുട്ബോളിന്‍റെ ഉദ്ഘാടനച്ചടങ്ങുകള്‍ ഖത്തറിലെ അല്‍ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. മലയാളികളടക്കം ആയിരിക്കണക്കിനാളുകളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനായി വൈകിട്ട് മുതല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യന്‍ സമംയ വൈകിട്ട് ഏഴു മണിക്ക് തുടങ്ങിയ ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാനായിരുന്നു അവതാരകന്‍. ഖത്തറിന്‍റെ സാംസ്കാരികത്തനിമ ചന്തം ചാര്‍ത്തിയ ചടങ്ങില്‍ ലോകകപ്പിന്‍റെ ചരിത്രം വിളിച്ചോതുന്ന നിരവധി പരിപാടികളുമുണ്ടായിരുന്നു. ദക്ഷിണകൊറിയന്‍ സംഗീത […]Read More

Viral news

ഇന്ന് ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം ഇന്ന്. സമാധി സ്ഥലമായ ശക്തി സ്ഥലിൽ പ്രാർത്ഥനയും, അനുസ്മരണവും നടത്തും. എഐസിസി യിലും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ വനിതാ പദയാത്രികരായിരിക്കും അദ്ദേഹത്തെ അനുഗമിക്കുക.വനിത എം പിമാർ, എം എൽ എമാർ.മഹിള കോൺഗ്രസ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ മഹാരാഷ്ട്രയിലൂടെ നീങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും.Read More

General

വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസ്സുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്. വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിനേയും കൊണ്ട് അംഗനവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും […]Read More

Crime

കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി

ബംഗ്ലാദേശില്‍ കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി കാമുകന്‍. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്. നവംബര്‍ 6ന് യുവാവ് ജോലിക്ക് എത്താത്തിനേ തുടര്‍ന്ന് തൊഴിലുടമ യുവാവിനെ തിരക്കി ആളയ്ക്കുകയായിരുന്നു. എന്നാല്‍ വാടക വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീട്ടുടമസ്ഥന്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബോക്സില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തല മറ്റൊരു പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പോളിത്തീന്‍ കവറില്‍ […]Read More

Politics

സുരേഷ് ഗോപിക്ക് തൃശൂർ നൽകി

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ബിജെപി. തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വി.മുരളീധരന്‍ തിരുവനന്തപുരത്തും പി.സുധീര്‍ ആറ്റിങ്ങലിലും കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയിലും സുരേഷ് ഗോപി, സി.കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് തൃശ്ശൂരും നൽകി,ഇവർ പാലക്കാട് എന്നിവിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്നലെ നടന്ന കോര്‍ കമ്മിറ്റിയില്‍ പ്രകാശ് ജാവ്‌ദേക്കര്‍ ആണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പ്രകാശ് ജാവ്‌ദേക്കര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ ബൂത്തുകളിലേക്ക് നേരിട്ടെത്തുന്ന തരത്തിലായിരുന്നു […]Read More

General

വൈദ്യുതി നിരക്ക് കൂട്ടണം ; കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം […]Read More