മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നൂറ്റിയഞ്ചാമത് ജന്മദിനം ഇന്ന്. സമാധി സ്ഥലമായ ശക്തി സ്ഥലിൽ പ്രാർത്ഥനയും, അനുസ്മരണവും നടത്തും. എഐസിസി യിലും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനം പ്രമാണിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ വനിതാ പദയാത്രികരായിരിക്കും അദ്ദേഹത്തെ അനുഗമിക്കുക.വനിത എം പിമാർ, എം എൽ എമാർ.മഹിള കോൺഗ്രസ്, പോഷക സംഘടന ഭാരവാഹികൾ എന്നിവർ മഹാരാഷ്ട്രയിലൂടെ നീങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും.Read More
വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്. വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിനേയും കൊണ്ട് അംഗനവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും […]Read More
ബംഗ്ലാദേശില്‍ കാമുകിയെ കൊന്ന് 35 കഷ്ണങ്ങളാക്കി കാമുകന്‍. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്. നവംബര്‍ 6ന് യുവാവ് ജോലിക്ക് എത്താത്തിനേ തുടര്‍ന്ന് തൊഴിലുടമ യുവാവിനെ തിരക്കി ആളയ്ക്കുകയായിരുന്നു. എന്നാല്‍ വാടക വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ വീട്ടുടമസ്ഥന്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് തലയില്ലാത്ത സ്ത്രീയുടെ മൃതദേഹം ബോക്സില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തല മറ്റൊരു പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പോളിത്തീന്‍ കവറില്‍ […]Read More
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ബിജെപി. തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വി.മുരളീധരന്‍ തിരുവനന്തപുരത്തും പി.സുധീര്‍ ആറ്റിങ്ങലിലും കുമ്മനം രാജശേഖരന്‍ പത്തനംതിട്ടയിലും സുരേഷ് ഗോപി, സി.കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് തൃശ്ശൂരും നൽകി,ഇവർ പാലക്കാട് എന്നിവിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്നലെ നടന്ന കോര്‍ കമ്മിറ്റിയില്‍ പ്രകാശ് ജാവ്‌ദേക്കര്‍ ആണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പ്രകാശ് ജാവ്‌ദേക്കര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ ആറ് ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ ബൂത്തുകളിലേക്ക് നേരിട്ടെത്തുന്ന തരത്തിലായിരുന്നു […]Read More
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം […]Read More
തിരുവനന്തപുരം കോർപ്പറേഷൻ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി..കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം.ഫോണിൽ ആനാവൂരിൻ്റെ മൊഴി എടുത്തത് കേട്ട് കേൾവിയില്ലാത്ത പരിപാടിയാണ്.ആനാവൂർ നാഗപ്പൻ സമാന്തര എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു. അതിനിടെ നിയമന കത്ത് വിവാദത്തിൽ പ്രത്യേക കൗൺസിൽ യോഗം ചേരുമ്പോള്‍.മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.ഡപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം.Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് ഇന്നലെ 600 രൂപയാണ് വർദ്ധിച്ചത്. പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഇന്നലെ 75 രൂപ ഉയർന്നു. വിപണിയിൽ നിലവിലെ വില 4875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 65 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4050 രൂപയാണ്.Read More
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്നാണ് തരൂരിന്‍റെ പ്രതികരണം. തരൂരിനെ മുന്‍പും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്. ഡിസംബര്‍ ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നാല്‍പതംഗ താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ അണിനിരക്കുന്ന പട്ടികയില്‍ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണ്ണത്തിന് 600 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 75 രൂപ ഉയർന്നു. ഇന്നലെ 20 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ നിലവിലെ വില 4875 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില രാവിലെ 65 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് […]Read More
ഇന്ത്യന്‍ സിനിമാലോകത്ത് സമീപകാലത്ത് ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത് തെന്നിന്ത്യന്‍ സിനിമകള്‍ ആണ്. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയുള്ള എപിക് ഹിസ്റ്റോറിക്കല്‍ ആക്ഷന് ഡ്രാമ രണ്ട് ഭാഗങ്ങളിലായാണ് മണി രത്നം വിഭാവനം ചെയ്‍തിരിക്കുന്നത്. അതില്‍ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിന്‍റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തുകയാണ്. ചിത്രം 2023 ഏപ്രില്‍ 20 […]Read More