സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന് റെക്കോർഡിട്ട സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ ഉയർന്നു. ഇതോടെ തുടർച്ചയായ നാല് ദിവസങ്ങളിൽ ആകെ സംസ്ഥാനത്തെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,760 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ ഉയർന്നു. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. […]Read More
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. തുടർച്ചയായ നാലാം തവണയാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായുള്ള നാലാമത്തെ വർധനവിൽ സംസ്ഥാനത്തെ സ്വർണവില 720 രൂപയാണ് ഉയർന്നത്. ശനിയാഴ്ച 1320 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,607രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ശനിയാഴ്ച 40 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5220 രൂപയാണ്. […]Read More
കൊളിജീയം തർക്കത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. കൊളിജീയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രിയാണ് കത്ത് നൽകിയത്. കൊളിജീയം-കേന്ദ്രം തർക്കം രൂക്ഷമാകുന്നതിനിടെയാണ് നിർദേശം. ജഡ്ജി നിയമനത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പുമായി നല്‍കിയിരുന്നു. ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നാണ് അറിയിച്ചു കൊണ്ട് കൊളീജീയം സർക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതിൽ […]Read More
സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാൻ സർക്കാർ തീരുമാനം.പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി അഞ്ചര ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്. 2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു. 2018 മെയ്യിൽ കമ്മീഷൻ ചട്ടം രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി. മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകണമെന്ന് ചിന്ത ജെറോ ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പും യുവജനക്ഷേമവകുപ്പും ആദ്യം നിരസിക്കുകയായിരുന്നു. വീണ്ടും ധനവകുപ്പിനെ അപേക്ഷയുമായി സമീപിച്ചപ്പോഴാണ് 11 മാസത്തെ കുടിശ്ശിക നൽകാനുള്ള […]Read More
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ്ണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് സ്വർണവിലയിൽ 520 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5110 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് […]Read More
മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ അതൃപ്തിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ കാര്യത്തില്‍ അസാധാരണ സ്ഥിതിവിശേഷമാണുള്ളതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ കഴമ്പുള്ളതിനാലാണ് സജി ചെറിയാന്‍ രാജിവച്ചത്. ആ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നിയമപമരായി തീരുമാനമെടുക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.Read More
പുതുവത്സര ദിനത്തിൽ കേരളത്തിൽ റിക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിറ്റുവരവിൽ 600 കോടി നികുതിയിനത്തിൽ സര്‍ക്കാരിന് കിട്ടും. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് […]Read More
വിവാദ പ്രസ്താവനയുടെ പേരിൽ തെലങ്കാനയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി എംഎൽഎ ടി രാജ സിംഗ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് രാജ സിംഗ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. ഇത് ഒരു മോശം സമ്പ്രദായമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം യുവാക്കൾ ജന്മനാടിന്റെ സംസ്കാരത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഭാരതീയമല്ലാത്ത ഒന്നും ആഘോഷിക്കരുതെന്നും ആവശ്യപ്പെട്ടു.Read More
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,005 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 40,040 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4135 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 5005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു.10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]Read More
ഈ വർഷത്തെ മണ്ഡല കാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും.പെരുന്നാട് നിന്ന് രാവിലെ ഏഴു മണിക്ക് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിക്കും. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ. തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ച തങ്ക അങ്കി ചാർത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്കയങ്കി ശബരിമല […]Read More