മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തില്‍ അതൃപ്തിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ കാര്യത്തില്‍ അസാധാരണ സ്ഥിതിവിശേഷമാണുള്ളതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയില്‍ കഴമ്പുള്ളതിനാലാണ് സജി ചെറിയാന്‍ രാജിവച്ചത്. ആ സാഹചര്യത്തിന് എന്ത് മാറ്റമുണ്ടായെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണ്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നിയമപമരായി തീരുമാനമെടുക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.Read More
പുതുവത്സര ദിനത്തിൽ കേരളത്തിൽ റിക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിറ്റുവരവിൽ 600 കോടി നികുതിയിനത്തിൽ സര്‍ക്കാരിന് കിട്ടും. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് […]Read More
വിവാദ പ്രസ്താവനയുടെ പേരിൽ തെലങ്കാനയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി എംഎൽഎ ടി രാജ സിംഗ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. പുതുവത്സരം ആഘോഷിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ലെന്ന് രാജ സിംഗ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. ഇത് ഒരു മോശം സമ്പ്രദായമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം യുവാക്കൾ ജന്മനാടിന്റെ സംസ്കാരത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഭാരതീയമല്ലാത്ത ഒന്നും ആഘോഷിക്കരുതെന്നും ആവശ്യപ്പെട്ടു.Read More
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,005 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 40,040 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4135 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 5005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു.10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]Read More
ഈ വർഷത്തെ മണ്ഡല കാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല. ആറന്മുള ക്ഷേത്രത്തിൽ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും.പെരുന്നാട് നിന്ന് രാവിലെ ഏഴു മണിക്ക് തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിക്കും. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ. തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ച തങ്ക അങ്കി ചാർത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വർഷത്തിൽ ഒരിക്കൽ മാത്രമേ തങ്കയങ്കി ശബരിമല […]Read More
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഭാരത് ജോഡോ യാത്ര തുടരുമന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബിജെപി നേതാക്കള്‍ നാടൊട്ടുക്ക് പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ നോട്ടീസ് നല്‍കി യാത്ര അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ യാത്ര അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ ഭാരത് ജോഡോ യാത്ര തുടരാവൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയടക്കം പരിപാടികളില്‍ പങ്കെടുക്കുന്നത് ചൂണ്ടിക്കാട്ടി എന്ത് കൊണ്ട് ജോഡോ യാത്ര സര്‍ക്കാര്‍ […]Read More
കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്കാണ് നരബലിയിൽ നിന്ന് രക്ഷപെട്ടത്. അമ്പിളി എന്ന ഇടനിലക്കാരിയാണ് യുവതിയെ തിരുവല്ലയിൽ എത്തിച്ചത്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞ് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി. മന്ത്രവാദി […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുതിച്ചുയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40000 രൂപ കടന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5000 രൂപ കടന്നു. ഒരു […]Read More
രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നല്കി. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് തിരുമാനം. നിയന്ത്രണങ്ങൾ ഇല്ലാതെ കൊവിഡ് പരിശോധന കർശനമാക്കുന്നത് അടക്കമുള്ള മുൻ കരുതൽ നടപടികൾ സ്വീകരിക്കും. പുതിയ വകഭേഭങ്ങൾ രാജ്യത്ത് ഉണ്ടോ എന്ന് കണ്ടെത്താനുള്ള നടപടികളോട് സഹകരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.Read More
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1792 ഡോളര്‍ വരെയെത്തി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 4995 രൂപയും പവന് 39,960 രൂപയുമായിരുന്നു. ഇന്ന് ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22കാരറ്റ് സ്വര്‍ണത്തിന്‍രെ ഇന്നത്തെ ഔദ്യോഗിക വില 4960 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 39,680 രൂപയിലെത്തി.Read More