Ananthu Santhosh

https://newscom.live/

Entertainment

‘രോമാഞ്ചം’ 50 കോടി ക്ലബ്ബിലേക്ക്

നവാഗതനായ ജിത്തു മാധവൻ സംവിധാനം ചെയ്ത ‘രോമാഞ്ചം’ 50 കോടി ക്ലബ്ബിലേക്ക് എന്ന് റിപ്പോർട്ട്. ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ ട്രാക്ക് ചെയ്യുന്ന ട്വിറ്റർ ഫോറങ്ങൾ അനുസരിച്ച്, ‘രോമാഞ്ചം’ കേരള ബോക്‌സ് ഓഫീസിൽ നിന്ന് 30 കോടിയോളം രൂപ നേടിയതായി റിപ്പോർട്ടുണ്ട്. കൂടാതെ സിനിമയുടെ ആഗോള കളക്ഷൻ കണക്കുകൾ വരും ദിവസങ്ങളിൽ 50 കോടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.Read More

Health

ശരീരഭാരം നിയന്ത്രിക്കാൻ മുട്ട

ശരീരഭാരം നിയന്ത്രിക്കാനായി പ്രയത്നിക്കുന്നവര്‍ വണ്ണം കൂടുന്നതിന് സഹായകമായ പല ഭക്ഷണപദാര്‍ത്ഥങ്ങളും ആഹാരത്തില്‍ നിന്നും ഒഴിവാക്കാറുണ്ട്.പലപ്പോഴും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്ന ഒന്നാണ് മുട്ട. പക്ഷേ ശരീരഭാരം നിയന്ത്രിക്കുന്നവര്‍ക്ക് ഭയമില്ലാതെ തന്നെ കഴിക്കാവുന്ന ഒന്നാണ് മുട്ട .പ്രോട്ടീന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്ബ്, റൈബോഫ്ലേവിന്‍, കോളിന്‍, ആന്റി ഓക്‌സിഡന്റുകള്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയാല്‍ സമൃദ്ധമാണ് മുട്ടകള്‍. അതിനാല്‍ തന്നെ ഭാരനിയന്ത്രണം കൂടാതെ പേശീ വളര്‍ച്ച, തലച്ചേറിന്റെ പ്രവ‌ര്‍ത്തനം വര്‍ദ്ധിപ്പിക്കുക, പേശികളുടെ […]Read More

General

റോട്ടറി ഐക്കോൺ അവാർഡ് അദീബ് അഹമ്മദിന്

കൊച്ചി; റോട്ടറി ഇന്റർനാഷണലിന്റെ ഐക്കോൺ അവാർഡുകൾ വിതരണം ചെയ്തു. ബം​ഗാൾ ​ഗവർണർ ഡോ. സി.വി ആനന്ദബോസാണ് അവാർഡുകൾ വിതരണം ചെയ്തത്. ലുലു ഫിനാഷ്യൽഹോൾഡിം​ഗ്സ് മാനേജി​ഗ് ഡയറക്ടർ അദീബ് അഹമ്മദ്, കൊച്ചി ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ, ​ഗായകൻ എംജി ശ്രീകുമാർ , നർത്തകി ഡോ. രാജശ്രീ വാര്യർ എന്നിവർക്കാണ് ഇത്തവണത്തെ റോട്ടറി ഐക്കോൺ പുരസ്കാരം ലഭിച്ചത്. ഫോട്ടോ കാപ്ഷൻ; റോട്ടറി ഐക്കോൺ പുരസ്കാരം ബം​ഗാൾ ​ഗവർണർ ഡോ. സി.വി ആനന്ദബോസിൽ നിന്നും ലുലു ഫിനാഷ്യൽ […]Read More

General

നിയമസഭയിൽ ചെവിയിൽ പൂ വച്ച് എത്തി കോൺ​ഗ്രസ് നേതാവ്

കർണാടകയിൽ ബജറ്റവതരണ ദിവസമായ ഇന്ന് നിയമസഭയിൽ ചെവിയിൽ പൂ വച്ച് എത്തി കോൺ​ഗ്രസ് നേതാവ് സിദ്ധരാമയ്യ. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം ബഹളം വച്ചു. ഭരണ പ്രതിപക്ഷ ബഹളം കൂടിയതോടെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.Read More

General

മുഖ്യമന്ത്രിയുടെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസിന്‍റെ തീരുമാനം

വിമർശനങ്ങൾ തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസിന്‍റെ തീരുമാനം. മരുന്ന് വാങ്ങാൻ പോയ യുവാവിനെ തടഞ്ഞതും കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയെ അപമാനിച്ചതും ഉൾപ്പെടെയുള്ള ആക്ഷേപങ്ങള്‍ അവഗണിക്കാനും തീരുമാനിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. അതിനാൽ നാട്ടുകാരുടെ വഴി തടഞ്ഞുള്ള സുരക്ഷ തുടരുന്നതിൽ മുഖ്യമന്ത്രിയും എതിർപ്പ് അറിയിച്ചിട്ടില്ല.അതിനിടെ മുഖ്യമന്ത്രി ഇന്ന് ബംഗാളിലെ കൊൽക്കത്തയിൽ പങ്കെടുക്കുന്ന ചടങ്ങിലും വൻ സുരക്ഷ ഉറപ്പാക്കി. സ്പെഷൽ ഓഫിസറെന്ന നിലയിൽ കൊൽക്കത്തയിലെത്തിയ എഡിജിപി […]Read More

World

വിചിത്ര ഉത്തരവുമായി ഉത്തരകൊറിയ

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതായി റിപ്പോർട്ട്. കിംഗ് ജോങ്ങ് ഉന്നിന്റെ പത്ത് വയസുകാരിയായ മകളുടെ പേര് ജൂ എയ് എന്നാണ്. ഈ പേരിലുള്ള സ്ത്രീകളോടും കുട്ടികളോടും പേര് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.Read More

General

പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം

റാന്നി പെരുന്തേനരുവിക്ക് ഇനി പുതിയ മുഖം. പ്രകൃതിയുടെ വന്യ സൗന്ദര്യം അപ്പാടെ ആവാഹിച്ചു വച്ചിരിക്കുന്ന പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ബൃഹത്തായ ടൂറിസം പദ്ധതിക്കാണ് വഴിയൊരുങ്ങുന്നത്. ഇതിൻറെ മുന്നോടിയായി ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കെട്ടിട സമുച്ചയത്തിന് പ്രവർത്തനം വ്യാഴാഴ്ച മുതൽ ആരംഭിക്കുകയാണ്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് താമസിച്ച് അരുവിയുടെ സൗന്ദര്യം നുകരാം എന്നതാണ് പ്രത്യേകത. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ രണ്ട് കോടി രൂപയുടെ പ്രവർത്തികളാണ് ഡിറ്റിപി മുഖേന ആധുനികവൽക്കരണത്തിനായി മുടക്കിയത്. […]Read More

World

മരിച്ചവരുടെ എണ്ണം 35000 കടന്നു

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34800 കടന്നു. തുർക്കിയിൽ മാത്രം 30000 പേരാണ് മരിച്ചത്. തുർക്കിയിലെ ഹതായിൽ തകർന്ന് വീണ കെട്ടിടത്തിൽ നിന്നും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറുകൾക്ക് ശേഷം രക്ഷാസേന ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച തകർന്ന വീടിനുള്ളിൽ നിന്നും അഞ്ചംഗ കുടുംബത്തെ രക്ഷിച്ചിരുന്നു. ആറ് മാസം ഗർഭിണിയായ സ്ത്രീയെയും രണ്ട് വയസുകാരിയെയും 70 വയസുള്ള സ്ത്രീയെയും ഉൾപ്പടെയാണ് രക്ഷപ്പെടുത്തിയത്.Read More

Entertainment

ഋഷഭ് ഷെട്ടിയെ കോഴിക്കോട് പൊലീസ് ഇന്നും ചോദ്യം ചെയ്യും

കാന്താര സിനിമയുടെ ഗാനത്തിന്‍റെ പകര്‍പ്പാവകാശ കേസില്‍ എതിര്‍കക്ഷികളായ സിനിമയുടെ സംവിധായന്‍ ഋഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ ഇന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യും. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രാവിലെ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ഇരുവരും സ്റ്റേഷനില്‍ ഹാജരായിരുന്നു. കേസില്‍ ഉപാധികളോടെ ഋഷഭ് ഷെട്ടിക്കും വിജയ് കിരഗന്ദൂരിനും ഹൈക്കോടതി നേരത്തേ ജാമ്യം നല്‍കിയിരുന്നു. തൈക്കുടം ബ്രിഡ്‍ജും മാതൃഭൂമിയും നൽകിയ പരാതിയിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ […]Read More

General

പങ്കാളിത്ത പെൻഷനോട് സർക്കാരിന് പ്രത്യേക താൽപ്പര്യമില്ല ; കെ

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.പങ്കാളിത്ത പെൻഷനോട് കേരളത്തിലെ സർക്കാരിന് പ്രത്യേക താൽപ്പര്യമില്ല .പഴയ പെൻഷൻ രീതി തിരികെ കൊണ്ടുവന്ന സംസ്ഥാനങ്ങളിൽ അത് നടപ്പാക്കുന്നതിന് പ്രായോഗിക പ്രശ്നമുണ്ട് . പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണ്.പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും.രാജസ്ഥാനിലടക്കം നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.Read More