Ananthu Santhosh

https://newscom.live/

General

ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു; മുഖ്യമന്ത്രി

പൊതു വിദ്യാലയങ്ങൾ മികച്ച മാതൃക സൃഷടിക്കുന്നു, പക്ഷെ ഈ യാഥാർത്ഥ്യം പലപ്പോഴും തമസ്ക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതിന്റെ പേരിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More

Politics

ജയിലിൽ അടച്ചത് നല്ല പ്രവർത്തനം കാഴ്ച വച്ചതിനാൽ ;കെജ്‌രിവാൾ

മനീഷ് സിസോദിയയുടെ അറസ്റ്റിൽ ബിജെപിക്കെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രണ്ട് മന്ത്രിമാരും നല്ല പ്രവർത്തനം കാഴ്ച വച്ചതുകൊണ്ടാണ് ജയിലിലടച്ചതെന്നും ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. നേരത്തെ സത്യേന്ദ്ര ജെയിനെ അറസ്റ്റ് ചെയ്ത് ജെയിലിൽ അടച്ചിരുന്നു. അതിഷി മർലേനയും സൌരഭ് ഭരദ്വാജും നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്നു. മദ്യനയ കേസിസ് അഴിമതിയില്ല. ആംആദ്മി പാർട്ടിയുടെ സദ്ഭരണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സിസോദിയ ബിജെപിയിൽ ചേർന്നാൽ വെറുതെ വിടുമെന്ന് പറഞ്ഞു. ഭീഷണിപ്പെടുത്താനുള്ള നീക്കം നടക്കില്ല. ലോകത്തിന് മുന്നിൽ […]Read More

Health

കുളിക്കുമ്പോള്‍ മുടിയുടെ കാര്യത്തില്‍ ശ്രദ്ധ വേണം

നിങ്ങളുടെ മുടി ആരോഗ്യത്തോടെയും കൊഴിഞ്ഞുപോകാതെയും കാത്തുസൂക്ഷിക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മിക്കവരും തല മുഴുവനായും ഷാമ്ബു വെച്ച്‌ ഷവറില്‍ കുളിക്കും. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് ഷാമ്ബു ഉപയോഗിക്കുന്ന മുടിയില്‍ അഴുക്കുകളും കൂടുതല്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇതുകൂടാതെ ഷവറിലുള്ള നിങ്ങളുടെ കുളി മുടി വരണ്ടതും ആക്കും. ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടിക്ക് ഒട്ടും നല്ലതല്ല. ചര്‍മത്തിനും ഇത് ദോഷം വരുത്തും.മുടി ശരിയായ രീതിയില്‍ ബ്രെഷ് ചെയ്യാന്‍ മിക്കവര്‍ക്കും അറിയില്ല. നന്നായി മുടി ബ്രെഷ് ചെയ്തതിനുശേഷം കുളിക്കുക. […]Read More

General

പടക്കശാലയിൽ വൻ പൊട്ടിത്തെറി

വാരാപ്പുഴയിൽ പടക്ക നിർമ്മാണ ശാലയിൽ വാൻ പൊട്ടിത്തെറി .ഒന്നര കിലോമീറ്ററിൽ അകലെവരെ പ്രകമ്പനം ഉണ്ടായി.നടന്നത്ത് ഉഗ്രസ്ഫോടനം എന്ന ദൃക്‌സാക്ഷികൾ. ആറുപേർക്ക് പരുക്ക്Read More

Entertainment

നിയന്ത്രണങ്ങൾക്ക് ഒരുങ്ങി ‘ലിയോ’ ടീം

വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്റെ ‘ലിയോ’ കശ്മീരിൽ ഒരുങ്ങുകയാണ്. ആരാധകരേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ചില ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത് തടയാനുള്ള നടപടികൾക്ക് ഒരുങ്ങിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ഷൂട്ടിംഗ് സ്ഥലത്ത് നിന്നുള്ള സ്റ്റില്ലുകളും ചിത്രങ്ങളും ചോരുന്നത് തടയാൻ ലിയോയുടെ നിർമ്മാതാക്കൾ ഒരു ടീമിനെ നിയോഗിച്ചു. കൂടാതെ സിനിമയുടെ ചിത്രീകരണ വേളയിൽ മൊബൈൽ ഫോണുകളുടെ ഉപയോഗത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.Read More

Crime

തെരുവ് നായയെ ബലാത്സം​ഗം ചെയ്തു

ദില്ലിയിലെ ഹരിഹർന​ഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. പാർക്കിൽവെച്ചാണ് യുവാവ് തെരുവ് നായയെ ബലാത്സംഗം ചെയ്തത്. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഇയാൾ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് തയ്യാറായില്ലെന്ന് ഇയാൾ ആരോപിച്ചു. ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തു.Read More

Entertainment

ഫീനിക്സ് പക്ഷിയെപ്പോലെ ഭാവനയുടെ അസൂയാവഹമായ തിരിച്ചുവരവ് ; സിനിമ

നീണ്ട 6 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം. നിരവധിപേരാണ് ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തെ കുറിച്ച് റിട്ടയേർഡ് ഡി ജി പി ഋഷിരാജ് സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. സമാനതകളില്ലാത്ത ദുരനുഭവം ജീവിതത്തിൽ സംഭവിച്ചു പോയാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരിൽ നിന്ന് വ്യത്യസ്തമായി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഭാവന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന […]Read More

Politics

രാജ്യവ്യാപക പ്രതിഷേധത്തിന് ആംആദ്മി

ദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും.രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെന്ന് ഇന്നലെ രാത്രി സിബിഐ വാർത്തകുറിപ്പിലൂടെ അറിയിച്ചിരുന്നു. അതേസമയം അറസ്റ്റിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് […]Read More

General

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്. സെസ് പ്രശ്നവും സമരം ചെയ്തവർക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്നു ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സർവ്വകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി […]Read More

Politics

അദാനിയും മോദിയും ഒന്നാണ് ;രാഹുൽ ഗാന്ധി

ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോൺഗ്രസ് പ്ലീനറി വേദിയിൽ രാഹുൽ ഗാന്ധി. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തൻ്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സർക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമർശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയിൽ പോലും അദാനിയുടെ ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നു. ഷെൽ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.Read More