Ananthu Santhosh

https://newscom.live/

General

പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കൊച്ചിയിൽ ഉറവിട മാലിന്യ സംസ്കരണം യുദ്ധകാലാടിസ്ഥത്തിൽ നടപ്പിലാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി.Read More

Judiciary

പൾസർ സുനിയ്ക്ക് ജാമ്യം ഇല്ല

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം ഇല്ല. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും 6 വർഷമായി ജാമ്യമില്ലാതെ ജയിലിലാണെന്നുമായിരുന്നു സുനിലിന്‍റെ വാദം. അതേസമയം നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.Read More

Entertainment

അമിതാഭ് ബച്ചന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ […]Read More

Entertainment

അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തു ;ഖുശ്ബു

എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറയുന്നു. ”ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു […]Read More

Politics

സാഹ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

ത്രിപുരയില്‍ മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മണിക് സാഹക്ക് അനുകൂലമാണെന്നാണ് സൂചന. ത്രിപുര ബിജെപിയില്‍ നേതാക്കള്‍ക്ക് കുറവില്ലെന്നും മുഖ്യമന്ത്രിയെ നിയമസഭകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീബ് ഭട്ടാചാര്‍ജി പറഞ്ഞു. തെരെഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷ സാഹചര്യം മുഖ്യമന്ത്രി ഉന്നത തല യോഗം ചേര്‍ന്നു വിലയിരുത്തി.Read More

General

തമിഴ്നാട്ടിൽ അതിഥി തൊഴിലാളികളുടെ കൂട്ട പലായനം

തമിഴ്നാട്ടിൽ ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് വ്യാജപ്രചാരണത്തെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുന്നു. തിരുപ്പൂരിൽ അതിഥി തൊഴിലാളി ട്രെയിൻ ഇടിച്ച സംഭവം കൊലപാതകം എന്ന് പ്രചരിപ്പിച്ചും മറ്റുചില അക്രമ സംഭവങ്ങളുടെ വീ‍ഡിയോ പ്രചരിപ്പിച്ചുമാണ് ഭീതി പരത്തുന്നത്. വ്യാജ പ്രചാരണം നടത്തിയ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.Read More

General

സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ […]Read More

General

റേഷൻ വ്യാപാരികൾ സമരത്തിന്

വേതന പരിഷ്‌കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്‌ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.Read More

Entertainment

പ്രചോദനം രാമായണവും മഹാഭാരതവും ;രാജമൗലി

തന്റെ സിനിമകളുടെ പ്രചോദനം രാമായണവും മഹാഭാരതവുമാണെന്ന് സംവിധായകൻ രാജമൗലി. ആർ.ആർ.ആറിന് ലഭിച്ച ആഗോള അംഗീകാരത്തിന് പിന്നാലെ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ വെളിപ്പെടുത്തൽ. കടൽപോലെ ബൃഹത്താണ് രാമായണവും മഹാഭാരതവുമെന്നും ഓരോതവണ വായിക്കുമ്പോഴും പുതിയ ഓരോ കാര്യങ്ങളാണ് താൻ ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥയുടെയും കഥാപാത്രത്തിന്റെയും സൂഷ്മമായ തലങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. കഥകൾ, കഥാപാത്രങ്ങൾ, കഥാപാത്രങ്ങൾക്കുള്ളിലെ സംഘർഷങ്ങൾ, അവരുടെ വികാരങ്ങൾ എന്നിവ എന്നിൽ സ്വാധീനിക്കാൻ രാമാണവും മഹാഭാരതവും ആഴമുള്ള സമുദ്രങ്ങൾ പോലെയാണ്. ഓരോ തവണ വായിക്കുമ്പോഴും […]Read More

Entertainment

സ്പൈ യൂണിവേഴ്സിൽ പൃഥ്വിരാജും ?

ഏറെ കാലമായി അഭ്യൂഹങ്ങളിൽ ഉണ്ടായിരുന്ന ‘സ്പൈ യൂണിവേഴ്സ്’ ഫ്രാഞ്ചൈസി പഠാനോടെയാണ് ഉറപ്പായത്. സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ടൈഗർ സീരീസ്, ഹൃത്വിക് റോഷൻ, ടൈഗർ ഷ്റോഫ് എന്നിവര്‍ ഒന്നിച്ച് എത്തിയ വാർ എന്നീ ചിത്രങ്ങള്‍ വൈആര്‍എഫ് ‘സ്പൈ യൂണിവേഴ്സിന്‍റെ’ ഭാഗമാണ്. ഭാവിയില്‍ സല്‍മാനും, ഷാരൂഖും, ഹൃത്വികും ഒന്നിക്കുന്ന വലിയ പദ്ധതികള്‍ക്ക് അരങ്ങ് ഒരുങ്ങുമ്പോൾ യൂണിവേഴ്സിന്റെ ഭാഗമാകുകയാണ് പൃഥ്വിരാജും. യാഷ് രാജ് ഫിലിംസ് ഉടമ ആദിത്യചോപ്ര ഏറെക്കാലമായി പരിശ്രമിക്കുന്ന ഒരു പദ്ധതിയാണ് വൈആര്‍എഫ് ‘സ്പൈ […]Read More