ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. തദ്ദേശമന്ത്രി എം ബി രാജേഷിനൊപ്പം ബ്രഹ്മപുരം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.തീ പൂര്‍ണമായി അണയ്ക്കുന്ന കൃത്യ തീയതി പറയാനാകില്ലെന്നു പി രാജീവ് വ്യക്തമാക്കി.തീ അണച്ചാലും വീണ്ടു തീ പിടിക്കുന്ന സാഹചര്യം ആണ്. ഇപ്പോൾ തീ അണയ്ക്കുന്നതിനാണ് മുൻഗണന. നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിച്ചു.40 ലോഡ് മാലിന്യം നീക്കി.ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകും. ആറടി താഴ്ചയിൽ […]Read More
വൈദീകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിച്ചു. സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിവാദമാണ് വൈദീകം റിസോർട്ടുമായി ബന്ധപ്പെട്ടത്. പി. ജയരാജനാണ് സംസ്ഥാന സമിതി യോഗത്തിൽ ഈ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ ആഞ്ഞടിച്ചത്. ഈ വിഷയത്തെ തുടർന്ന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ കൂടിയായ ഇപി രംഗത്ത് വന്നെങ്കിലും തുടർന്ന് പാർട്ടിയിൽ നിന്ന് അദ്ദേഹം മാറിനിൽക്കുന്നത് പുതുവിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.Read More
ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ഊർജിത ശ്രമമെന്ന് കൊച്ചി മേയർ അനിൽ കുമാർ. നഗരസഭയും ജില്ലാ ഭരണ കൂടവും യോജിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. 75 ശതമാനം സ്ഥലങ്ങളിൽ പുക ശമിപ്പിക്കാൻ കഴിഞ്ഞു. രാത്രിയിലും പ്രവർത്തിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിലും ശക്തമായ ഇടപെടൽ നടത്തും.വായു മലിനീകരണത്തെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക് നിർദേശം നൽകും. മാലിന്യ നീക്കം തടസപ്പെട്ട അവസ്ഥ ഉണ്ട്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.Read More
ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് 24കാരിയായ യുവതി അറസ്റ്റിൽ. കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സിയാൽദാ സ്വദേശിയായ പ്രിയങ്ക ചക്രബൊർത്തിയാണ് അറസ്റ്റിലായത്. വിമാനം ബെംഗളൂരുവിൽ എത്തിയ ഉടനെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് അരമണിക്കൂർ മുമ്പാണ് സംഭവം. പ്രിയങ്ക സിഗരറ്റ് വലിക്കുന്നതായി സംശയിച്ച ക്രൂ അംഗങ്ങൾ അവർ പുറത്തിറങ്ങിയ ശേഷം സിഗരറ്റിന്റെ കുറ്റി വേസ്റ്റ് ബിന്നിൽ കണ്ടെത്തി. തുടർന്ന് പൈലറ്റിനോട് പരാതിപ്പെട്ടു. വിമാനം ലാൻഡ് ചെയ്ത ഉടനെ പ്രിയങ്കയെ ക്രൂ സുരക്ഷാ […]Read More
സ്ഥലം മാറ്റത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കലക്ടർ രേണുരാജ്. വനിതാ ദിന ആശംസകൾ നേർന്നാണ് അവർ പോസ്റ്റിട്ടത്. നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം- രേണുരാജ് ഫേസ്ബുക്കിൽ കുറിച്ചു. ബുധനാഴ്ചയാണ് രേണുരാജിനെ എറണാകുളം കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി വയനാട്ടിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. ഐഎഎസ് തലപ്പത്ത് അഴിച്ചു പണിയുടെ ഭാഗമായിരുന്നു സ്ഥലം മാറ്റം.Read More
ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കൊച്ചിയിൽ ഉറവിട മാലിന്യ സംസ്കരണം യുദ്ധകാലാടിസ്ഥത്തിൽ നടപ്പിലാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി.Read More
നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പൾസർ സുനിയ്ക്ക് ജാമ്യം ഇല്ല. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണ അനന്തമായി നീണ്ടുപോകുകയാണെന്നും 6 വർഷമായി ജാമ്യമില്ലാതെ ജയിലിലാണെന്നുമായിരുന്നു സുനിലിന്‍റെ വാദം. അതേസമയം നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നടിയുടെ മൊഴി പ്രഥമ ദൃഷ്ട്യാ തന്നെ ഇത് തെളിയിക്കുന്നുവെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. മുദ്ര വെച്ച കവറിൽ ഹാജരാക്കിയ മൊഴി പകർപ്പ് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമർശം.Read More
സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ […]Read More
എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു പറയുന്നു. ”ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായലും അവരുടെ ജീവിതത്തിലാണ് മുറിവേൽപ്പിക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു […]Read More
ത്രിപുരയില്‍ മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം മണിക് സാഹക്ക് അനുകൂലമാണെന്നാണ് സൂചന. ത്രിപുര ബിജെപിയില്‍ നേതാക്കള്‍ക്ക് കുറവില്ലെന്നും മുഖ്യമന്ത്രിയെ നിയമസഭകക്ഷി യോഗത്തില്‍ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീബ് ഭട്ടാചാര്‍ജി പറഞ്ഞു. തെരെഞ്ഞെടുപ്പിന് ശേഷമുള്ള സംഘര്‍ഷ സാഹചര്യം മുഖ്യമന്ത്രി ഉന്നത തല യോഗം ചേര്‍ന്നു വിലയിരുത്തി.Read More