Ananthu Santhosh

https://newscom.live/

Entertainment

സമീര്‍ ഖാഖര്‍ അന്തരിച്ചു

മുതിര്‍ന്ന ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ (71) അന്തരിച്ചു. അദ്ദേഹത്തിന്‍റെ ബന്ധു ഗണേഷ് ഖാഖര്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.Read More

General

ആന പരിപാലകരായ ദമ്പതികളെ ആദരിച്ച് സ്റ്റാലിൻ

ഓസ്കർ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്‍ററി ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികളെ തമിഴ്നാട് സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗോത്രവിഭാഗത്തിൽപ്പെട്ട ബൊമ്മൻ, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച് ആദരിച്ച മുഖ്യമന്ത്രി ഇരുവർക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നൽകി. തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാൻമാർക്കും പുരസ്കാരത്തിന്‍റെ സന്തോഷ സൂചകമായി സ്റ്റാലിൻ […]Read More

Sports

വിരാട് കോലിക്ക് സെഞ്ചുറി

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോലിക്ക് ടെസ്റ്റ് സെഞ്ചുറി. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിലാണ് കോലി തൻ്റെ സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചത്. കളിയിൽ ലീഡ് നേടാൻ ഇന്ത്യ പൊരുതുകയാണ്. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 400 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 80 റൺസ് പിന്നിലാണ് ഇന്ത്യ.Read More

Entertainment

‘അജയന്റെ രണ്ടാം മോഷണം’ ഈ വർഷം

ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്ന ചിത്രം ‘എ ആർ എം’ ഈ വർഷം ബിഗ് സ്ക്രീനിൽ എത്തും. നാല് മാസം നീണ്ട ചിത്രീകരണം പൂർത്തിയായി. ചിത്രം ഈ വർഷം അവസാനത്തോടെ റിലീസിനെത്തുമെന്നാണ് ഫ്രൈഡെ മാറ്റിനി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ സിനിമയായാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. ത്രീഡിയായാണ് ചിത്രം ഇറങ്ങുക. മൂന്ന് കാലഘട്ടങ്ങളിലായി മുന്നേറുന്ന കഥയിൽ വി എഫ് എക്സിനു വളരെയധികം പ്രാധാന്യമുണ്ട്.Read More

General

കുപ്പിവെള്ളം വിൽക്കുന്നവർക്കെതിരെ നടപടി

സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.Read More

General

കേരളത്തിൽ ചൂട് കഠിനമാവും

കൊടും ചൂടിൽ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. എന്നാൽ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിളലാണ് സൂര്യാതപ മുന്നറിയിപ്പ്.Read More

General

സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമി

വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത്. കാട്ടുതീ പലതും മനുഷ്യ ഇടപെടല്‍ മൂലമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. തീപിടുത്തവുമായി ബന്ധപ്പെട്ട് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് വനംവകുപ്പ് അറിയിച്ചു. 133 സംഭവങ്ങളിലായി ആകെ കത്തിയത് 309.3 ഹെക്ടര്‍ വനഭൂമിയാണ്. കൂടുതല്‍ വനഭൂമി കത്തിയത് ഇടുക്കി കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളിലാണെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.Read More

Entertainment

സുരക്ഷിതത്വം ശ്രദ്ധിക്കുക ;ഉണ്ണി മുകുന്ദൻ

ബ്രഹ്‍മപുരം വിഷയത്തില്‍ കൊച്ചി നിവാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്‍റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്‍മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം […]Read More

General

പത്തില്‍ നാല് ജില്ലകളും കേരളത്തില്‍

രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ നാലും കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ നാല് ജില്ലകള്‍ പരാമര്‍ശിക്കുന്നത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഹൈദരാബാദിലെ നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്ററാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പട്ടികപ്പെടുത്തിയത്. 17 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 147 പ്രദേശങ്ങളാണ് […]Read More

General

ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു ;സ്വപ്ന സുരേഷ്

ഒത്തുതീര്‍പ്പിനായി 30 കോടി വാഗ്ദാനവുമായി ഇടനിലക്കാരനെ അയച്ചുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. താൻ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകൾ ഏജൻസികൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടൻ കോടതിയിലും നൽകും. എം വി ഗോവിന്ദൻ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിജേഷ് പിള്ളക്ക് എതിരായ ആരോപണങ്ങളിൽ തെളിവ് ഉണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.Read More