Ananthu Santhosh

https://newscom.live/

National

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരുമെന്ന് സൂചന ;അനുരാഗ് ഠാക്കൂര്‍

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അസഭ്യവും അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ്യമല്ലാത്ത ഉള്ളടക്കം കൂടുന്നതായുളള പരാതി ഉയര്‍ന്നുന്നുണ്ട്. പരാതികള്‍ ഗൗരവമായി കാണുന്നുവെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന സൂചനയാണ് കേന്ദ്രമന്ത്രി പങ്കുവച്ചത്.Read More

General

മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു

ചങ്ങാനാശേരി അതിരൂപത മുൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി അർച്ച് ബിഷപായി പ്രവർത്തിച്ചു. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.Read More

General

മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു

ചങ്ങാനാശേരി അതിരൂപത മുൻ അർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 20 വർഷത്തോളം ചങ്ങനാശ്ശേരി അർച്ച് ബിഷപായി പ്രവർത്തിച്ചു. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.Read More

Judiciary

ലൈം​ഗിക ശേഷിക്കുറവ് ;പ്രതിയെ വെറുതെ വിട്ടു

മോഡലിനെ ബലാത്സം​ഗം ചെയ്തുവെന്ന കേസിൽ ഫോട്ടോ​ഗ്രാഫർക്ക് ജാമ്യം ലഭിച്ചു. കേസിനെ തുടർന്നുള്ള അന്വേഷണത്തിൽ 55കാരനായ ഫോട്ടോ​ഗ്രാഫർക്ക് ലൈം​ഗിക ശേഷിക്കുറവ് കണ്ടെത്തയതിനെ തുടർന്നാണ് ​ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2022 ഡിസംബർ23നാണ് പ്രശാന്ത് ധനകിനെ അറസ്റ്റ് ചെയ്യുന്നത്. മോഡലിങ് വർക്കിനിടെ തന്നെ പീഡിപ്പിച്ചുവെന്നാണ് 27കാരിയായ മോഡൽ ​ഗുജറാത്ത് യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നവംബറിൽ ഹോട്ടലിൽ വെച്ചായിരുന്നു സംഭവമെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പ്രശാന്ത് ധനകിനെതിരെ പോലീസ് പീഡനക്കുറ്റം ചുമത്തി. മാർച്ച് രണ്ടിന് ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും […]Read More

Business

സ്വർണ്ണവില കുത്തനെ ഉയർന്നു

കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിലാണ് സ്വർണ്ണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന് 1200 രൂപ വർധിച്ചു. ഇതോടെ വിപണി വില 44000 കടന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44240 രൂപയാണ്. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 1800 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയർന്നു. വിപണിയിലെ വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി […]Read More

General

ബ്രഹ്മപുരം തീപിടുത്തം ;കൊച്ചി കോർപ്പറേഷന് 100 കോടി പിഴ

ബ്രഹ്‌മപുരം പ്ലാൻ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളിൽ പിഴയടക്കണം. നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.Read More

National

മമത ബാനർജിക്കെതിരെ സിപിഐഎം എംപി ഹൈക്കോടതിയിൽ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സിപിഐഎം എംപി ബികാഷ് രഞ്ജൻ ഭട്ടാചാര്യ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. അലിപ്പൂരിൽ ഒരു പൊതുപരിപാടിക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ സ്വമേധയാ അധിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ബംഗാളിലെ അധ്യാപക-അനധ്യാപക ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി ഉത്തരവിൽ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് നീക്കം.Read More

General

സംസ്ഥാന വ്യാപകമായി നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും. നാളെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ […]Read More

Politics

സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എഎൻ ഷംസീർ ഇന്ന് സഭയിൽ പറഞ്ഞു. മറുപടി പറയാൻ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നും പറഞ്ഞു. വിഷയത്തിൽ ഇന്നും സഭയിൽ ബഹളം നടക്കുകയാണ്. ഇന്ന് രാവിലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം വാച്ച് ആന്റ് വാർഡിനും ഭരണകക്ഷി എംഎൽഎമാർക്കും എതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന […]Read More

Business

സ്വർണ്ണവില റെക്കോർഡിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 42,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 50 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. വിപണിയിലെ വില 5355 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 45 രൂപ […]Read More