Ananthu Santhosh

https://newscom.live/

National

രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് രാഹുൽ ഗാന്ധി സാധനങ്ങൾ ഇന്നലെയോടെ നീക്കി. അയോഗ്യത സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം. എന്നാൽ എങ്ങോട്ടേയ്ക്കാകും രാഹുൽഗാന്ധി മാറുക എന്നതിൽ വ്യക്തത വന്നിട്ടില്ല. വസതിയിൽ നിന്ന് നീക്കിയ സാധനങ്ങളിൽ ചിലത് സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ് നീക്കിയിരിക്കുന്നത്. വസതി ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ […]Read More

General

ചെറിയ പെരുന്നാൾ ശനിയാഴ്ച

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ തങ്ങൾ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു. ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും […]Read More

Entertainment

ബോളിവുഡ് എന്ന് സ്വയം വിളിക്കുന്നത് അവസാനിപ്പിക്കണം; മണിരത്നം

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മണിരത്നം തന്‍റെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. അന്നു മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രില്‍ 28 നാണ് പൊന്നിയിന്‍ സെല്‍വന്‍ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് രാജ്യം മൊത്തം പ്രമോഷന്‍ പരിപാടിയിലാണ് അണിയറക്കാര്‍. ഇപ്പോള്‍ ഇതാ ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ്‍ അവാര്‍ഡുമായി […]Read More

Gulf

സ്‍കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബൈയിലെ സ്വകാര്യ സ്‍കൂകള്‍ക്ക് വ്യാഴാഴ്‍ച മുതല്‍ ചെറിയ പെരുന്നാള്‍ അവധി അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ നല്‍കിയത്. ഏപ്രില്‍ 20ന് തുടങ്ങുന്ന അവധി, അറബി മാസം ശവ്വാല്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. ഏവര്‍ക്കും സന്തോഷകരമായ അവധിക്കാലം നേരുന്നതായി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്‍തു. യുഎഇയില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച സന്ധ്യയോടെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് യുഎഇ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നാളെ […]Read More

Politics

താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുൾപ്പെട്ട 40 പേരടങ്ങുന്ന താര പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. മെയ് 10 നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരും ഭാരതീയ ജനതാ പാർട്ടിയുടെ താരപ്രചാരകരുടെ പട്ടികയിലുണ്ട്. പട്ടികയിൽ കന്നഡ സൂപ്പർതാരം […]Read More

Business

ലുലു എക്സ്ചേഞ്ച് കുവൈറ്റിൽ വിപുലമാകുന്നു

കൊച്ചി; ആ​ഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗ്സ് മാനേജിം​ഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന്റെ ആ​ഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, […]Read More

Judiciary

സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി

അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിൽ ദൗത്യ സംഘം രൂപീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്.Read More

General

മൂന്നാം തവണയും ഉയർന്ന ചൂട് രേഖപ്പെടുത്തി പാലക്കാട്‌

മൂന്നാം തവണയും ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട്‌ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്ന് ഏറ്റവും ഉയർന്ന ചൂട് ( 40.1°c) പാലക്കാട്‌ രേഖപെടുത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 40.1°c കഴിഞ്ഞ 6 ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് പാലക്കാട്‌ രേഖപെടുത്തുന്നത്.Read More

Entertainment General

‘കല്യാണ പന്തലിൽ നിന്ന് എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞുപോവുക?’;

കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ നടത്തിയ പരാമർശത്തിന് പിന്നാലെ നടനും അഭിഭാഷകനുമായ ഷുക്കൂറിന്റെ പ്രതികരണം. മുസ്‌ലിമല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി പ്രവേശനം ലഭിക്കാറുണ്ടെന്നും അവർ എല്ലാവർക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം […]Read More

Politics

ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല

ബിജെപി നേതാക്കളുടെ മതമേലധ്യക്ഷന്മാരുമായുള്ള സന്ദർശനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശൻ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവർക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതമേലധ്യക്ഷന്മാർക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ആട്ടിൻ തോലിട്ട ചെന്നായയെപ്പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവർക്കറിയാം. ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല. വിചാരധാര പഴയ നിലപാടാണെന്ന് ആർഎസ്എസ് […]Read More