Ananthu Santhosh

https://newscom.live/

Business

ലുലു എക്സ്ചേഞ്ച് കുവൈറ്റിൽ വിപുലമാകുന്നു

കൊച്ചി; ആ​ഗോള തലത്തിൽ കറൻസി വിനിമയത്തിന് വേണ്ടി ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിൻഡാസിൽ ആരംഭിച്ച ശാഖ ലുലു ഫിനാൽഷ്യൽ ഹോൾഡിം​ഗ്സ് മാനേജിം​ഗ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൽഡിം​ഗ്സിന്റെ ആ​ഗോള തലത്തിലെ 278 ശാഖയുമാണ് കുവൈറ്റിലെ ഫിൻഡാസിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കുവൈറ്റിലുള്ളവർക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, […]Read More

Judiciary

സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി

അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ഇടുക്കിക്ക് പുറമെ വയനാട്, പാലക്കാട് ജില്ലകളിൽ ദൗത്യ സംഘം രൂപീകരിക്കാനും ഹൈക്കോടതി നിർദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ദൗത്യ സംഘത്തെ നിയോഗിക്കുന്നത്.Read More

General

മൂന്നാം തവണയും ഉയർന്ന ചൂട് രേഖപ്പെടുത്തി പാലക്കാട്‌

മൂന്നാം തവണയും ഈ വർഷത്തെ ഉയർന്ന ചൂട് പാലക്കാട്‌ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം ഇന്ന് ഏറ്റവും ഉയർന്ന ചൂട് ( 40.1°c) പാലക്കാട്‌ രേഖപെടുത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂടായ 40.1°c കഴിഞ്ഞ 6 ദിവസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് പാലക്കാട്‌ രേഖപെടുത്തുന്നത്.Read More

Entertainment General

‘കല്യാണ പന്തലിൽ നിന്ന് എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞുപോവുക?’;

കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ നടത്തിയ പരാമർശത്തിന് പിന്നാലെ നടനും അഭിഭാഷകനുമായ ഷുക്കൂറിന്റെ പ്രതികരണം. മുസ്‌ലിമല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി പ്രവേശനം ലഭിക്കാറുണ്ടെന്നും അവർ എല്ലാവർക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്നും ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുമ്പോൾ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം […]Read More

Politics

ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല

ബിജെപി നേതാക്കളുടെ മതമേലധ്യക്ഷന്മാരുമായുള്ള സന്ദർശനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ ക്രൈസ്തവർക്ക് കാപട്യ നിലപാട് തിരിച്ചറിയാമെന്ന് വി ഡി സതീശൻ പറഞ്ഞു. രാജ്യത്ത് ക്രൈസ്തവർക്ക് എതിരെ ആക്രമണങ്ങളും ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. മതമേലധ്യക്ഷന്മാർക്ക് ബിജെപി അനുകൂല നിലപാടുണ്ടെന്ന് തോന്നുന്നില്ല. അങ്ങിനെ ഒരു നിലപാട് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ആട്ടിൻ തോലിട്ട ചെന്നായയെപ്പോലെയാണ് ബിജെപി നിലപാടെന്ന് ക്രൈസ്തവർക്കറിയാം. ക്രൈസ്തവ സഭ ബിജെപി അനുകൂല നിലപാട് എവിടെയും സ്വീകരിച്ചിട്ടില്ല. വിചാരധാര പഴയ നിലപാടാണെന്ന് ആർഎസ്എസ് […]Read More

General

ആറ് ജില്ലകളിൽ താപനിലാ മുന്നറിയിപ്പ്

ആറ് ജില്ലകളിൽ താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരും. കൊല്ലം, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസിന് അടുത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.Read More

General

ഈസ്റ്റര്‍ ആംശസ നേര്‍ന്ന് മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആംശസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയതിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് യഥാര്‍ത്ഥ ഈസ്റ്റര്‍ സന്ദേശമെന്നും ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ക്രിസ്ത്യന്‍ ദേവാലയം സന്ദര്‍ശിക്കും. ഡല്‍ഹിയിലെ ഗോള്‍ഡഖാന പള്ളിയാകും നരേന്ദ്ര മോദി സന്ദര്‍ശിക്കുക. നാളെ വൈകിട്ട് 5 മണിക്കാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. മലയാളി പുരോഹിതര്‍ അടക്കമുള്ളവര്‍ പള്ളിയിലെ ചടങ്ങില്‍ പങ്കെടുക്കും.Read More

World

ലയണൽ മെസ്സിക്കും മേലെ എസ്ആർകെ

2023ലെ ടൈം100 വോട്ടെടുപ്പിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഒന്നാമതെത്തി. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനാണ് ടൈം മാഗസിൻ വോട്ടെടുപ്പ് നടത്തിയത്. ലയണല്‍ മെസ്സിയെക്കാൾ മുന്‍പിലാണ് ഷാരൂഖ് ഖാൻ. 1.2 ദശലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരി തുടങ്ങിയത് മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍‌ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% […]Read More

National

കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചു

അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചു. 62കാരനായ കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ മാസമാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. 12 മണിക്ക് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് കിരൺ കുമാർ റെഡ്ഡി ബിജെപി അം​ഗത്വം സ്വീകരിച്ചത് അറിയിച്ചത്.Read More

Business

സ്വർണ്ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 45000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44720 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് ഇന്നലെ സ്വർണവില ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 1240 രൂപയാണ് സ്വർണത്തിന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണ വില 2022 ഡോളറും രൂപയുടെ വിനിമയ നിരക്ക് 82.10 മായിരുന്നു ഇന്നലെ. എന്നാല്‍ ഇന്ന് സ്വർണവില […]Read More