ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും രക്ഷപ്പെട്ട ആദ്യ ഇന്ത്യൻ സംഘം ഇന്ന് രാത്രി ജിദ്ദയിൽ എത്തും. ഇവരെ വിമാന മാർഗം നാട്ടിലെത്തിക്കും. ഓപ്പറേഷൻ കാവേരി ടീമിൽ ചേരാൻ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ജിദ്ദയിൽ സജ്ജീകരിച്ച കൺട്രോൾ റൂം സന്ദർശിച്ചു. രക്ഷപ്പെട്ട ഇന്ത്യൻ സംഘം ഇന്ന് താമസിക്കുന്ന ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി.Read More
ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം മുന്നേറുന്നു. ഓപ്പറേഷന്‍ കാവേരി എന്നു പേരിട്ട രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ട്വീറ്റ് ചെയ്തത്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കുന്നതിനായി ഐഎന്‍എസ് സുമേധ എന്ന കപ്പല്‍ സുഖാന്‍ തുറമുഖത്ത് എത്തി. വ്യോമസേനയുടെ സി 130 ജെ എന്ന വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.Read More
ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങൾ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു.Read More
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുസ്ലിം വോട്ട് വേണ്ടെന്ന് ബിജെപി നേതാവും മുൻ മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. ശിവമൊഗ്ഗ സിറ്റിയിൽ നിന്നുളള 60,000 ഓളം വരുന്ന മുസ്ലിംങ്ങളുടെ വോട്ട് ബിജെപിക്ക് വേണ്ട. അവർക്ക് ആവശ്യമുളളപ്പോഴെല്ലാം വ്യക്തിപരമായി ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഞങ്ങൾക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. ദേശസ്നേഹികളായ മുസ്ലിംങ്ങൾ തീർച്ചയായും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും കെ എസ് ഈശ്വരപ്പ പറഞ്ഞു.Read More
വ്രത ശുദ്ധിയുടെ നിറവിൽ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. വീടുകളിൽ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിമിർപ്പിലാണ്. സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിനേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും. കൊച്ചി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടക്കുന്ന ഈദ് […]Read More
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. 12 തുഗ്ലക് ലൈനിലെ വസതിയിൽ നിന്ന് രാഹുൽ ഗാന്ധി സാധനങ്ങൾ ഇന്നലെയോടെ നീക്കി. അയോഗ്യത സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം. എന്നാൽ എങ്ങോട്ടേയ്ക്കാകും രാഹുൽഗാന്ധി മാറുക എന്നതിൽ വ്യക്തത വന്നിട്ടില്ല. വസതിയിൽ നിന്ന് നീക്കിയ സാധനങ്ങളിൽ ചിലത് സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്കാണ് നീക്കിയിരിക്കുന്നത്. വസതി ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ […]Read More
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് അറിയിപ്പ്. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു. ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും […]Read More
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മണിരത്നം തന്‍റെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. അന്നു മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രില്‍ 28 നാണ് പൊന്നിയിന്‍ സെല്‍വന്‍ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് രാജ്യം മൊത്തം പ്രമോഷന്‍ പരിപാടിയിലാണ് അണിയറക്കാര്‍. ഇപ്പോള്‍ ഇതാ ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ്‍ അവാര്‍ഡുമായി […]Read More
ദുബൈയിലെ സ്വകാര്യ സ്‍കൂകള്‍ക്ക് വ്യാഴാഴ്‍ച മുതല്‍ ചെറിയ പെരുന്നാള്‍ അവധി അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ നല്‍കിയത്. ഏപ്രില്‍ 20ന് തുടങ്ങുന്ന അവധി, അറബി മാസം ശവ്വാല്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. ഏവര്‍ക്കും സന്തോഷകരമായ അവധിക്കാലം നേരുന്നതായി ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി ട്വീറ്റ് ചെയ്‍തു. യുഎഇയില്‍ ഏപ്രില്‍ 20 വ്യാഴാഴ്ച സന്ധ്യയോടെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് യുഎഇ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. നാളെ […]Read More
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുൾപ്പെട്ട 40 പേരടങ്ങുന്ന താര പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. മെയ് 10 നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരും ഭാരതീയ ജനതാ പാർട്ടിയുടെ താരപ്രചാരകരുടെ പട്ടികയിലുണ്ട്. പട്ടികയിൽ കന്നഡ സൂപ്പർതാരം […]Read More