Ananthu Santhosh

https://newscom.live/

General

ഒഎന്‍വി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്

ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്. മൂന്ന് ലക്ഷവും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവ സാഹിത്യ പരുസ്‌കാരം നീതു സി സുബ്രഹ്മണ്യനും രാഖി ആര്‍ ആചാരിയും പങ്കിട്ടു. ഡോ. ജോർജ്‌ ഓണക്കൂർ അദ്ധ്യക്ഷനും പ്രഭാവർമ്മ, റോസ്‌ മേരി എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. ഈ മാസം 27 ന് തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരങ്ങള്‍ കൈമാറും. തുടർന്ന്‌ ഒഎൻവി ഗാനസന്ധ്യയും അരങ്ങേറും.Read More

Entertainment

അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു

കേരളക്കരയുടെ മനസ് കൈയ്യിലെടുത്ത അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ‘ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്’ എന്ന ടാഗ് ലൈനും പോസ്റ്റിറിലുണ്ട്. എൻ എം ബാദുഷയാണ് നിർമ്മാണം. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട് എന്നും തിരക്കഥയും ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ടെന്നും സാജിദ് യഹിയ പറഞ്ഞു. പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി അസൈൻ ചെയ്തിട്ടുണ്ട്. അതിന്റെ […]Read More

National

ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു

ഇന്ത്യൻ പ്രതിരോധ സേനാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ധ്രുവ് ഹെലികോപ്റ്ററുകളുടെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപെടുന്ന സാഹചര്യത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ധ്രുവ് ഹെലികോപ്റ്റർ തകർന്ന് വീണ് കഴിഞ്ഞ ദിവസം ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ഈ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടിരുന്നു. മാർച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയിരുന്നു. അന്ന് […]Read More

National

ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്

ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ വനത്തിൽ അഞ്ച് സൈനികർ വീരചരമം പ്രാപിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഫ്എഫ് പൂഞ്ചിലെ ആക്രമണം നടത്തിയത് സൈന്യത്തെ വനത്തിലേക്ക് കൊണ്ടുവരുന്നതിനായിരുന്നുവെന്നും തങ്ങൾ ഊഹിച്ചത് തന്നെ സംഭവിച്ചുവെന്നും വ്യക്തമാക്കി രംഗത്ത് വന്നു. പൂഞ്ചിൽ ഏപ്രിൽ 20 ന് സൈനിക ട്രെക്ക് ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ തിരഞ്ഞ് ഇന്ന് ഉൾവനത്തിൽ പോയ അഞ്ച് ഇന്ത്യൻ സൈനികരാണ് വീരചരമം പ്രാപിച്ചത്.Read More

Politics

പ്രതികരിക്കാതെ മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊല്ലം ജില്ലയില്‍ മാത്രം അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. അഞ്ച് പരിപാടികളിലും സംസാരിച്ച മുഖ്യമന്ത്രി വിവാദങ്ങളിലും പ്രതിപക്ഷ ആരോപണങ്ങളിലും മറുപടി പറഞ്ഞില്ല.Read More

Gulf

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏകീകൃത ജിസിസി വിസ ;ചർച്ചകൾ സജീവം

ഗള്‍ഫ് രാജ്യങ്ങളിലേക്ക് എല്ലാം കൂടി ഒറ്റ സന്ദര്‍ശക വിസ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസയ്ക്ക് സമാനമായ തരത്തിലുള്ള സംവിധാനമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) നേതൃത്വത്തില്‍ ആലോചിക്കുന്നത്. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസം രംഗത്ത് വലിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍. ദുബൈയില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലും ഏകീകൃത ജിസിസി വിസയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ഇത് സംബന്ധിച്ച് ജിസിസി രാജ്യങ്ങളിലെ മന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബഹ്റൈന്‍ വിനോദ […]Read More

General

‘തങ്കലാൻ’ ഓസ്കറിന് വേണ്ടി മത്സരിച്ചേക്കും

മേക്കോവറും ബോഡി ട്രാൻസ്ഫോമേഷൻ കൊണ്ടും‍ ‍ഞെട്ടിച്ച ചിയാൻ വിക്രമിന്റെ ‘തങ്കലാനാ’യി കാത്തിരിക്കുകയാണ് ആരാധകർ. പാ രഞ്ജിത്ത് സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ട്രെയ്‍ലർ വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. ഇപ്പോഴിതാ സിനിമ ഓസ്കറിനും മറ്റ് എട്ട് അന്താരാഷ്ട്ര പുരസ്കാങ്ങൾക്ക് വേണ്ടിയും മത്സരിക്കുമെന്ന വിവരം കൂടിയെത്തുകയാണ്. 1870-നും 1940-നും ഇടയിലുള്ള കാലഘട്ടമാണ് ‘തങ്കലാൻ’ ചിത്രത്തിൽ കാണിക്കുന്നത്. കോലാർ ഗോൾഡ് ഫീൽഡിൽ (കെജിഎഫ്) ജോലി ചെയ്തിരുന്ന ആളുകളുടെ കഥയാണ് ചിത്രം വിശദീകരിക്കുന്നത്. തങ്കാലന്റെ നിർമ്മാതാക്കൾ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. അതുകൊണ്ടാണ് ഓസ്കർ ഉൾപ്പെടെ […]Read More

General

മണപ്പുറം ഫിനാൻസിന്റെ സ്വത്ത് കണ്ടു കെട്ടാൻ നീക്കം

മണപ്പുറം ഫിനാൻസിന്റെ സ്വത്ത് കണ്ടു കെട്ടാൻ നീക്കം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. മണപ്പുറം ഫൈനാൻസിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചതിനുശേഷം ആയിരിക്കും ഇ.ഡിയുടെ നടപടി. സ്ഥാപനത്തിന്റെ തൃശ്ശൂരിലെ പ്രധാന ശാഖയിൽ അടക്കം കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. മണപ്പുറം ഫൈനാൻസിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടികൾ ഇഡി നടത്തുന്നത്.Read More

Health

അറിയാം പൈനാപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍

വേനൽക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. താപനില കൂടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പഴങ്ങള്‍ ധാരാളം കഴിക്കേണ്ടത് പ്രാധാനമാണ്. അത്തരത്തില്‍ വേനല്‍ക്കാലത്ത് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് പൈനാപ്പിള്‍ എന്ന കൈതച്ചക്ക. നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. ആരോഗ്യ ഗുണങ്ങള്‍- ഒന്ന്… പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാനും […]Read More

Politics

ഡിവൈഎഫ്ഐ പ്രവർത്തകരെ പുകഴ്ത്തിയതിൽ വിശദീകരണവുമായി രമേശ്‌ ചെന്നിത്തല

യൂത്ത് കോൺഗ്രസ്‌ വേദിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പുകഴ്ത്തിയതിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്നാണ് ഉദ്ദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് പറഞ്ഞതെല്ലാം സദുദ്ദേശത്തോടെയായിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.Read More