സിനിമാ നിർമ്മാണത്തിന് വിനിയോഗിച്ച തുകയുടെ സ്രോതസ്സ് വെളിപ്പെടുത്താൻ തയാറാവാത്ത നിർമ്മാണ കമ്പനികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി. മലയാളത്തിലെ നാല് മുൻനിര നിർമ്മാതാക്കൾക്കാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനകൾക്ക് ശേഷമാണ് ഇ ഡി നോട്ടിസ് നൽകിയത്. ഇവരിൽ നിർമ്മാതാവ് കൂടിയായ നടൻ 20 കോടി രൂപ പിഴയടച്ച് തുടർനടപടികൾ ഒഴിവാക്കി. ബാക്കി മൂന്ന് നിർമ്മാതാക്കളെയും അടുത്ത ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കും. നോട്ടുനിരോധനത്തിന് ശേഷവും മലയാള സിനിമയിൽ വൻ തോതിൽ […]Read More
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച ഡോക്ടർ മരിച്ചു. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസ് (22) ആണ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലത്ത് ഡോക്ടർമാർ പൂർണമായി പണിമുടക്കും. സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ആഹ്വാനം ചെയ്തു.Read More
മലപ്പുറം താനൂർ ബോട്ടപകടത്തിൽ അറ്റ്ലാന്റിക് ബോട്ടിലെ സ്രാങ്ക് പിടിയിലായി. താനൂരിൽ നിന്നാണ് സ്രാങ്ക് ദിനേശൻ ഒളിവിലിരിക്കെ പിടിയിലായത്. അപകടം നടന്ന ഉടനെ ഇയാൾ നീന്തി രക്ഷപെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ദിനേശനെ പൊലീസ് ചോദ്യം ചെയ്തുതുടങ്ങി. അതേസമയം ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ കൂടി ഇന്നലെ രാത്രിയോടെ പൊലീസ് പിടിയിലായിട്ടുണ്ട്.Read More
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മുൻനിര താരമായി പാൻ-ഇന്ത്യൻ അഭിനേതാവ് എന്ന ടാഗ് ലൈൻ സ്വന്തമാക്കിയ നടിയാണ് സമന്ത. ‘ശാകുന്തളം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടയിൽ തന്റെ അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞത് പിന്നീട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോഴിതാ സമന്ത വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം നേടുകയാണ്. താരം പുതുതായി വാങ്ങിയ ആഡംബര വസതിയാണ് ചർച്ചാ വിഷയം. ഹൈദരാബാദിൽ 7.8 കോടി വിലമതിക്കുന്ന പുതിയ ഡ്യൂപ്ലക്സ് വീടാണ് നടി വാങ്ങിയിരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 13-ാം നിലയിൽ 7,944 […]Read More
മുന്തിരി പലർക്കും ഏറെ ഇഷ്ടമുള്ള പഴമാണ്. എന്നാൽ മുന്തിരി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. മുന്തിരി കഴിക്കുന്നത് ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. കാരണം അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. വ്യത്യസ്‌ത ഇനം മുന്തിരികളുണ്ട്. ഉദാഹരണത്തിന്, ചുവന്ന മുന്തിരി റെസ്‌വെറാട്രോൾ എന്ന സംയുക്തം ഹൃദയ സംബന്ധമായ ആരോഗ്യത്തെയും വൈജ്ഞാനിക ആരോഗ്യത്തെയും പിന്തുണയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ എല്ലാ മുന്തിരികളും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. കൂടാതെ ആൻറി-കാർസിനോജെനിക്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ‘വിറ്റാമിൻ കെയുടെയും നാരുകളുടെയും […]Read More
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കേണ്ടഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണെമന്‍റ് ആതിഥേയത്വം പാക്കിസ്ഥാന് നഷ്ടമാകുമെന്ന് ഉറപ്പായി. പാക്കിസ്ഥാനിലാണെങ്കില്‍ സുരക്ഷാ കാരണങ്ങളാല്‍ ഏഷ്യാ കപ്പില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യന്‍ നിലപാടിനോട് ശ്രീലങ്കയും ബംഗ്ലാദേശും യോജിച്ചതോടെ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു. ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ യുഎഇയിലേക്ക് മാറ്റമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും പുതിയ സാഹചര്യത്തില്‍ ശ്രീലങ്ക ആതിഥേയരാകുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍റെ എല്ലാം മത്സരങ്ങളും പാക്കിസ്ഥാനില്‍ കളിക്കുകയും ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്‌പക്ഷ വേദികളില്‍ നടത്തുകയും […]Read More
അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്. ഇന്ന് ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച സ്ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സ്ഫോടനമുണ്ടായത്. അന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചില കെട്ടിടങ്ങളുടെ കണ്ണാടിച്ചില്ലുകൾ ഉടയുകയും ചെയ്തിരുന്നു. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ സമീപത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനകാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഥിതിഗതികൾ ശാന്തമാണെന്നും ബോംബ് സ്കാഡും ഫോറൻസിക് സംഘവും സ്ഥലത്തുണ്ടെന്നും പൊലീസ് അറിയിച്ചു.Read More
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി റിട്ട ജസ്റ്റിസ് നാരായണ കുറുപ്പ്. 2002 ൽ നടന്ന കുമരകം ബോട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷനായിരുന്നു നാരായണ കുറുപ്പ്. ജലഗതാഗതത്തിന് സംസ്ഥാനത്തു സുരക്ഷ കമ്മിഷണർ നിയമിക്കണം എന്നായിരുന്നു അന്നത്തെ റിപ്പോർട്ടിലെ പ്രധാന ശുപാർശയെന്നും ഇത് സർക്കാർ അവഗണിച്ചുവെന്നും നാരായണ കുറുപ്പ് കുറ്റപ്പെടുത്തി. തട്ടേക്കാട് തേക്കടി ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാക്കിയത് ഇതാണെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. ദുരന്തങ്ങളിൽ നിന്നും ഒന്നും പഠിക്കാത്തത് വിഷമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താനൂരിലെ […]Read More
താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസർ ചെയ്ത കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണ്. വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്‌പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് കഴിഞ്ഞ ആഴ്‌ച സ്വർണവില എത്തിയിരുന്നു. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45280 രൂപയാണ്. ശനിയാഴ്ച അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. എന്നാൽ മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 […]Read More