ഒമാനിൽ കനത്ത മഴ. അൽ ദാഹിറ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ഇന്നലെ കനത്ത മഴയാണ് പെയ്തത്. യാംഖുൽ വിലായത്തിലെ അൽ വുഖ്ബയിൽ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായി. കനത്ത മഴ ലഭിച്ചതോടെ പ്രദേശത്തെ വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു. ഹാലി, വാദി അൽ ഹറേം ഗ്രാമപ്രദേശങ്ങളിലും ഇബ്രി വിലായത്തിലെ അൽ ഹജ്ർ, അൽ ഷുഹും എന്നിവിടങ്ങളിലും മഴ ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകയും ചെയ്തു. മഴയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.Read More
രാഹുൽ ഗാന്ധിക്ക് ഇന്ന് 55 ആം പിറന്നാൾ. രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. ദില്ലി തൽകത്തൊറ സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. 100 ലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും. 5000 ത്തിലധികം യുവജനങ്ങൾക്ക് മേളയിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.Read More
ബലിപെരുന്നാൾ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാള്‍. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 5.41 മുതലാണ് പെരുന്നാൾ നമസ്കാരം. പെരുന്നാള്‍ ആഘോഷത്തിനായി നഗര വീഥികള്‍ ഒരുങ്ങി കഴിഞ്ഞു. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.Read More
ആസിഫ് അലി നായകനായെത്തുന്ന ‘ആഭ്യന്തര കുറ്റവാളി’ ജൂൺ 6ന് തിയേറ്ററുകളിൽ എത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ വിതരണം നിർവഹിക്കുന്നത്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ […]Read More
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. അച്ഛന്‍റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് അഫാനെതിരെ ചുമത്തിയിരിക്കുന്നത്. 600 പേജുള്ള കുറ്റപത്രത്തിൽ 360 സാക്ഷികളാണുള്ളത്. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ […]Read More
ഉയിർപ്പിന്റെ പ്രത്യാശയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. 50 നോമ്പ് പൂർത്തിയാക്കിയ വിശ്വാസികൾക്ക് ഇന്ന് ആഘോഷ ദിവസമാണ്.Read More
കാസര്‍കോട് കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. എന്ത് വില കൊടുത്തും തടയുമെന്നാണ് നാട്ടുകാരുടെ നിലപാട്. ബിയര്‍-വൈൻ പാര്‍ലര്‍ വന്നാൽ നാട് ദുരിതത്തിലാകുമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളില്‍ കൂടി ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇതിലാണ് കാസര്‍കോട് നീലേശ്വരം കോട്ടപ്പുറവും ഉള്‍പ്പെട്ടിരിക്കുന്നത്. അനുമതി നൽകിയതോടെ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. യാതൊരു കാരണവശാലും കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനവദിക്കില്ലെന്നാണ് നാട്ടുകാരുടെ […]Read More
വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ചർച്ച നടത്തും. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വീണ ജോർജ് ആശാ വർക്കർമാരുമായി വീണ്ടും ചർച്ച നടത്തുന്നത്. ഇന്ന് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറിൽ വച്ചാണ് ചർച്ച.സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം കൂട്ടുന്നതും […]Read More
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ. വമ്പൻ കുതിപ്പാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് സ്വർണ്ണ വിലയിൽ ഉണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും സ്വർണ്ണ വില 66000 കടന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 66720 രൂപയാണ്.കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1240 രൂപയാണ് സ്വർണ്ണത്തിന് ഉയർന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വിപണി വില 8340 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് […]Read More
കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. പ്രതിയുടെ മാനസിക നില പരിശോധിക്കും. മാല പണയം വച്ച് പൈസ വാങ്ങിയെന്ന് പ്രതി പൊലീസിന് […]Read More