ആർമിയിൽ 1793 ഒഴിവുകൾ
വിവിധ ആർമി ഓർഡിനൻസ് കോർപ്സ് സെന്ററിലേക്ക് ട്രേഡ്സ്മാൻമേറ്റ് (ഒഴിവുകൾ 1249), ഫയർമാൻ (544) തസ്തികകളിൽ നിയമനത്തിന് ഓൺലൈനായി ഫെബ്രുവരി 26 വരെ അപേക്ഷിക്കാം (പരസ്യനമ്പർ AOC/CRC/2023/JAN/AOC-02). റിക്രൂട്ട്മെന്റ് വിജ്ഞാപനം www. aocrecruitment.gov.inൽ അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര ഉൾപ്പെട്ട തെക്കൻ മേഖലയിൽ ട്രേഡ്സ്മാൻമേറ്റ് തസ്തികയിൽ 206 ഒഴിവുകളും ഫയർമാൻ തസ്തികയിൽ 111 ഒഴിവുകളുമുണ്ട്.
യോഗ്യത: ട്രേഡ്സ്മാൻമേറ്റ് -എസ്.എസ്.എൽ.സി/തത്തുല്യം. ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 18-25. ശമ്പളനിരക്ക് 18,000-56,900 രൂപ. ഫയർമാൻ തസ്തികക്ക് SSLC/തത്തുല്യപരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-25. ശമ്പളനിരക്ക് 19,900-63,200 രൂപ. അപേക്ഷയുടെ ചുരുക്കപ്പട്ടിക തയാറാക്കി കായികക്ഷമത പരീക്ഷ/സ്കിൽ ടെസ്റ്റ്, എഴുത്തുപരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്.