ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ ചക്കി പരുന്തുകള്‍

 ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ ചക്കി പരുന്തുകള്‍

ഉത്തരാഖണ്ഡിലെ ഔലി മിലിട്ടറി സ്റ്റേഷനിൽ നടക്കുന്ന ഇന്ത്യ യുഎസ് സംയുക്ത സൈനിക അഭ്യാസമായ ‘യുദ്ധ് അഭ്യാസിൽ’ അതിര്‍ത്തി നിരീക്ഷണത്തിന് ഉപയോഗിക്കുന്ന പരിശീലനം നേടിയ പരുന്തുകളെയും, പട്ടികളെയും പ്രദര്‍ശിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തിയില്‍ നിരീക്ഷണത്തിനായി മീററ്റ് ആസ്ഥാനമായുള്ള റിമൗണ്ട് വെറ്ററിനറി കോർപ്സ് സെന്‍ററിലാണ് സൈന്യം പരുന്തുകള്‍ക്കും പട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്.

കാലിൽ ഘടിപ്പിച്ച നിരീക്ഷണ ക്യാമറയും ജിയോ പൊസിഷനിംഗ് സിസ്റ്റം ട്രാക്കറുമയാണ് ചക്കി പരുന്ത് എന്ന് മലയാളത്തില്‍ പറയുന്ന ബ്ലാക്ക് കൈറ്റുകളെ സൈന്യം സജ്ജീകരിച്ചിരിക്കുന്നത്. ശത്രു ഡ്രോണുകളെ വീഴ്ത്താന്‍ പരിശീലനം നല്‍കിയ ഈ പരുന്തുകള്‍ക്ക് സാധിക്കും എന്നാണ് ഇന്ത്യന്‍ സൈന്യം പറയുന്നത്.