പ്രിയ താരങ്ങളെ നെഞ്ചിലേറ്റി പിറന്ന നാട്

 പ്രിയ താരങ്ങളെ നെഞ്ചിലേറ്റി പിറന്ന നാട്

36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കിരീടവുമായി ലിയോണൽ മെസിയും സംഘവും തിരികെ നാട്ടിലെത്തി. ലിയോണൽ മെസിക്കും സംഘത്തിനും വൻ വരവേൽപ്പാണ് അർജന്റീന ഒന്നടങ്കം ഒരുക്കിയത്. ദോഹയിൽ നിന്ന് റോമിലെത്തിയ ശേഷമാണ് അർജന്റൈൻ ടീം ബ്യൂണസ് ഐറിസിലേക്ക് പറന്നത്. എസീസ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയപ്പോൾ തന്നെ വൻ ജനക്കൂട്ടം ടീമിനെ വളഞ്ഞു.

മെസ്സിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍.ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ട് പാടിയും ചാന്റുകൾ മുഴക്കിയും നൃത്തം വച്ചും അവർ ലോകകപ്പ് നേട്ടം ആഘോഷമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.

വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത. മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണൽ മെസിയുടെ അർജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. അർജന്റീനിയൻ ടീമിലെ എല്ലാ അംഗങ്ങളും ആരാധകർക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു.