ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു
നടനും നിർമാതാവും ആയ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ നടക്കും. മാതൃദിനത്തിലാണ് ആന്റണിക്ക് വലിയ നഷ്ടമുണ്ടായിരിക്കുന്നത്.
1968 ഒക്ടോബറിൽ ആണ് ഏലമ്മ- ജോസഫ് ദമ്പതികൾക്ക് ആന്റണി പെരുമ്പാവൂ്‍ ജനിക്കുന്നത്. മലേക്കുടി ജോസഫ് ആന്റണി എന്നായിരുന്നു ആദ്യ പേര്. മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹിറ്റുകളിൽ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്.