തന്നെ ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും ;അനിൽ ആന്റണി

 തന്നെ ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരും ;അനിൽ ആന്റണി

ബിബിസി ഡോക്യുമെൻറി വിവാദത്തിൽ നിലപാടിലുറച്ച് അനിൽ ആൻറണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനിൽ ആൻറണി തുറന്നടിച്ചു. തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നുവെന്നും പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ്. ബിജെപിയിൽ ചേരില്ലെന്ന് വ്യക്തമാക്കിയ അനിൽ, അത്തരം പ്രചാരണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ല. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തവർ ശ്രമിച്ചത്. കേരളത്തിലുൾപ്പടെ ഉയർന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ ആരോപിച്ചു.

Ananthu Santhosh

https://newscom.live/