അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

 അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

മെഗാ സ്റ്റാർ എന്ന താരപദവിയിൽ ഇപ്പോഴും തുടരുന്ന അത്ഭുതത്തിൻറെ പേരാണ് അമിതാഭ് ബച്ചൻ.ശബ്ദസൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്ദത്തിൻറെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമയിലേക്ക് ചുവട് വെച്ചത്. ഇന്ന് ആ അത്ഭുതത്തിന് എൺപതാം പിറന്നാൾ

പുതുമുഖ നടൻ പ്രേക്ഷക പ്രിയം നേടുന്നത് ഹൃഷികേശ് മുഖർജിയുടെ ‘ആനന്ദി’ ലാണ്.’ഷോലെ’, ‘നമക് ഹരം’, ‘അമർ അക്ബർ ആൻറണി’, ‘കഭീ കഭീ’, ‘അഭിമാൻ’, ‘മജ്ബൂർ’, ‘ചുപ്കെ ചുപ്കെ’, ‘ദീവാർ’, ‘മിസ്റ്റർ നടവ്ർ ലാൽ’ അങ്ങനെ അനവധി സിനിമകൾ.82-ൽ ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് അദ്ദേഹം മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.മികച്ച നടനുള്ള ആദ്യ ഗേശീയ പുരസ്കാരം ‘അഗ്നിപഥി’ലൂടെ ബച്ചനെ തേടിയെത്തി.

‘ബ്ലാക്കും’ ‘പാ’യും’ ‘പീകു’വും പിന്നെയും എത്തിച്ചു ദേശീയ പുരസ്കാരങ്ങൾ. ലിയനാർഡോ ഡി കാപ്രിയോക്കും ടോബി മഗ്വെയർക്കും ഒഫ്പം ‘ദ ഗ്രേറ്റ് ഗാസ്ബി’ എന്ന ചിത്രത്തിലും അമിതാഭ് ബച്ചൻ അഭിനയിച്ചു. മലയാളത്തിൽ മോഹൻലാലിനൊപ്പം ‘കാണ്ഡഹാറി’ൽ. കെബിസിയുടെ അവതാരകനായും ബച്ചൻ പരീക്ഷണങ്ങൾ തുടർന്നു.

Ashwani Anilkumar

https://newscom.live