ആംബുലൻസ് വൈകിയ സംഭവം ;സൂപ്രണ്ടിനെതിരേ അന്വേഷണം

 ആംബുലൻസ് വൈകിയ സംഭവം ;സൂപ്രണ്ടിനെതിരേ അന്വേഷണം

എറണാകുളം പറവൂരില്‍ ആംബുലന്‍സ് വൈകിയ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനെതിരേ അന്വേഷണം. രോഗി മരിച്ചത് ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിന് എതിരെ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിറക്കിയത്.

പറവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് റോസമ്മയ്ക്ക് എതിരെയാണ് അന്വേഷണം. കഴിഞ്ഞദിവസമാണ് ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചത്. ഡ്രൈവര്‍ മുന്‍കൂര്‍ തുക ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആംബുലന്‍സ് വൈകിയതെന്നാണ് പരാതി. വടക്കന്‍ പറവൂര്‍ സ്വദേശി ആസ്മ ആണ് മരിച്ചത്. സംഭവം അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

Ananthu Santhosh

https://newscom.live/